Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ടീമിനായി ടി20 കളിച്ചു, പക്ഷെ ഒരു സിക്‌സുപോലും അടിച്ചില്ല, പ്രമുഖ താരങ്ങളിതാ

1

ടി20 ഫോര്‍മാറ്റില്‍ സിക്‌സര്‍ നേടാന്‍ കെല്‍പ്പുള്ള താരങ്ങള്‍ക്കാണ് പ്രാധാന്യം. ആധുനിക ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിയ ടി20യില്‍ ക്ലാസിക് ശൈലിയേക്കാളേറെ മസില്‍ പവര്‍ ഉപയോഗിച്ചുള്ള സിക്‌സുകള്‍ക്കാണ് പ്രാധാന്യം. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് പറയാം. ക്ലാസിക് ബൗണ്ടറികളേക്കാളേറെ സിക്‌സുകളെ താരങ്ങളും ആരാധകരും സ്‌നേഹിക്കാന്‍ തുടങ്ങിയത് ടി20 ഫോര്‍മാറ്റ് സജീവമായതിന് പിന്നാലെയാണ്. എന്നാല്‍ ദേശീയ ടീമിനായി ടി20 കളിക്കുകയും എന്നാല്‍ ഒരു സിക്‌സ് പോലും അടിക്കാന്‍ സാധിക്കാതെയും പോയ ചില പ്രമുഖ താരങ്ങളുണ്ട്. ആരൊക്കെയാണെന്നറിയാം.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും നിലവിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും തകര്‍ത്തു കളിക്കുന്ന അമ്പാട്ടി റായിഡുവിന് പക്ഷെ ദേശീയ ടീമില്‍ അധികം അവസരം ലഭിച്ചിട്ടില്ല. ഇന്ത്യക്കായി 6 ടി20 കളിച്ച റായിഡു അഞ്ച് ഇന്നിങ്‌സ് മാത്രമാണ് കളിച്ചത്. നേടിയത് 42 റണ്‍സും. അഞ്ച് ബൗളറികള്‍ നേടിയെങ്കിലും ഒരു സിക്‌സര്‍ പോലും റായിഡുവിന് നേടാനായില്ല. ഐപിഎല്ലില്‍ 164 സിക്‌സാണ് റായിഡുവിന്റെ പേരിലുള്ളത്.

ആന്‍ഡ്രൂ സ്‌ട്രോസ്

ആന്‍ഡ്രൂ സ്‌ട്രോസ്

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിനായി നാല് ടി20 മാത്രമാണ് കളിച്ചത്. ഒരു സിക്‌സര്‍ പോലും അദ്ദേഹത്തിന് നേടാനായില്ല. നാല് മത്സരത്തില്‍ നിന്ന് 73 റണ്‍സ് നേടിയ അദ്ദേഹം ഒമ്പത് ബൗണ്ടറികളാണ് നേടിയത്.

മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍

മുന്‍ ഇംഗ്ലണ്ട് നായകനും നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ശ്രദ്ധേയനായ മൈക്കല്‍ വോണിനും ടി20 ഫോര്‍മാറ്റില്‍ സിക്‌സര്‍ നേടാനായിട്ടില്ല. രണ്ട് ടി20 മാത്രമാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്. 27 റണ്‍സ് മാത്രം നേടിയ സ്‌ട്രോസ് നാല് ബൗണ്ടറികളും പായിച്ചു. എന്നാല്‍ ഒരു സിക്‌സര്‍ പോലും നേടാന്‍ അദ്ദേഹത്തിനായില്ല. ടെസ്റ്റിലും ഏകദിനത്തിലും ഭേദപ്പെട്ട റെക്കോഡ് മൈക്കല്‍ വോണിന് അവകാശപ്പെടാനാവും.

ഇമാം ഉല്‍ ഹഖ്

ഇമാം ഉല്‍ ഹഖ്

പാകിസ്താനായി ഏകദിനത്തിലും ടെസ്റ്റിലും ഒരു പോലെ തിളങ്ങുന്ന യുവതാരങ്ങളിലൊരാളാണ് ഇമാം ഉല്‍ ഹഖ്. ഇടം കൈയന്‍ ഓപ്പണറായ താരത്തിന് ഇതുവരെ രണ്ട് ടി20 കളിക്കാനാണ് പാകിസ്താന്‍ അവസരം നല്‍കിയത്. 21 റണ്‍സ് മാത്രം നേടിയ ഇമാം രണ്ട് ബൗണ്ടറികളാണ് ടി20യില്‍ നേടിയത്. ഒരു സിക്‌സര്‍ പോലും അദ്ദേഹത്തിന് അന്താരാഷ്ട്ര ടി20യില്‍ നേടാനായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇമാം ഉല്‍ ഹഖിന് പാക് ടി20 ടീമില്‍ അവസരം ലഭിക്കാനും അദ്ദേഹം സിക്‌സര്‍ നേടാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം 26കാരനായ താരത്തിന് മുന്നില്‍ ഇനിയും സമയമേറെയുണ്ട്.

സ്റ്റീഫന്‍ ഫ്‌ളമിങ്

സ്റ്റീഫന്‍ ഫ്‌ളമിങ്

മുന്‍ ന്യൂസീലന്‍ഡ് നായകനും ഇടം കൈയന്‍ ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളമിങ്ങും ദേശീയ ടീമിനായി ടി20യില്‍ സിക്‌സര്‍ നേടിയിട്ടില്ല. അഞ്ച് ടി20കളാണ് അദ്ദേഹം ന്യൂസീലന്‍ഡിനായി കളിച്ചത്. 110 റണ്‍സും നേടി. 20 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ടെങ്കിലും ഒരു സിക്‌സര്‍ പോലും നേടിയിട്ടില്ല. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലകനാണ് ഫ്‌ളമിങ്.

മര്‍വന്‍ അട്ടപ്പട്ടു

മര്‍വന്‍ അട്ടപ്പട്ടു

മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരമാണ് മര്‍വന്‍ അട്ടപ്പട്ടു. നായകനും ഓപ്പണറുമെല്ലായിരുന്ന അട്ടപ്പട്ടുവിന്റെ പേരില്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ ടി20യില്‍ സിക്‌സര്‍ നേടാന്‍ അദ്ദേഹത്തിനായില്ല. ഒരു മത്സരം മാത്രമാണ് അട്ടപ്പട്ടു കളിച്ചത്. അഞ്ച് റണ്‍സ് മാത്രമാണ് മത്സരത്തില്‍ അട്ടപ്പട്ടു നേടിയത്. വിരമിക്കലിന് ശേഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

Story first published: Friday, May 6, 2022, 14:21 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+