Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെ വരിഞ്ഞുമുറുക്കി കൊവിഡ്, ഏഴു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു! ഇംഗ്ലണ്ട് പര്യടനം റദ്ദാക്കില്ല

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് കൊവിഡ് മഹാമാരി. പുതുതായി എട്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരില്‍ ഏഴു പേര്‍ പാക് ടീമിലെ താരങ്ങളാണെങ്കില്‍ മറ്റൊരാള്‍ സപ്പോര്‍ട്ട് സ്റ്റാഫാണ്. ഇഇതോടെ പാക് ടീമില്‍ കൊവിഡ് ബാധിച്ച താരങ്ങളുടെ എണ്ണം 10 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മൂന്നു താരങ്ങളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് പാക് ടീമിനെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കിയത്. സംഘത്തിലെ 11 പേരുടെ ഫലം പോസിറ്റിവായെങ്കിലും ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടു പോവുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

1

ഫഖര്‍ സമാന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ഭട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ താരങ്ങള്‍. കറാച്ചി, ലാഹോര്‍, പെഷാവര്‍ എന്നീവിടങ്ങളിലായി തിങ്കളാഴ്ച 35 പേരെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്. കഴിഞ്ഞ ദിവസം ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷതാബ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റമൊന്നുമില്ലെന്നു പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസിം ഖാന്‍ അറിയിച്ചു. നേരത്തേ തീരുമാനിച്ചതു പോലെ തന്നെ ജൂണ്‍ 28ന് ടീം ഇംഗ്ലണ്ടിലേക്കു പുറപ്പെടും. ഭാഗ്യവശാല്‍ മുഹമ്മദ് റിസ്വാനൊഴികെ ടെസ്റ്റ് ടീമിലെ മറ്റു സ്ഥിരാംഗങ്ങളുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്. ഇതോടെ ഇംഗ്ലണ്ടിലെ പരിശോധനകള്‍ക്കു ശേഷം എല്ലാം ക്ലിയറാണെന്ന് തെളിഞ്ഞാല്‍ ടീമിലെ താരങ്ങള്‍ക്കു പരിശീലനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

2

കൊവിഡ് ഭീഷണി മുന്നില്‍ കണ്ട് 29 പേരടങ്ങുന്ന സംഘത്തെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താന്‍ തിരഞ്ഞെടുത്തിരുന്നത്. ഇവരില്‍ കൊവിഡ് പിടിപെട്ട 10 താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്കു പോവും. ഈ 10 താരങ്ങളില്‍ റിസ്വാന്‍ ഒഴികെ മറ്റുള്ളവരൊന്നും ടെസ്റ്റ് ടീമിലെ സ്ഥിരം അംഗങ്ങളല്ലെന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി പാകിസ്താന് ആശ്വാസമേകും. ഇംഗ്ലണ്ടില്‍ മൂന്നു വീതം ടെസ്റ്റുകളും ടി20 പരമ്പരകളുമാണ് പാകിസ്താന്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്നാണ് സൂചന. വേദികളുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

പാകിസ്താനില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ പ്രമുഖ ക്രിക്കറ്റര്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയായിരുന്നു. പിന്നാലെ മുന്‍ ഓപ്പണര്‍ തൗഫീഖ് ഉമറിന്റെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. ഇവരില്‍ തൗഫീഖ് രോഗവിമുക്തി നേടിയപ്പോള്‍ അഫ്രീഡി ചികില്‍സയിലാണ്.

Story first published: Wednesday, June 24, 2020, 8:30 [IST]
Other articles published on Jun 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+