IPL: കൈയടിക്കാം യുവിക്ക്- പഞ്ചാബ് താരങ്ങള്‍ക്കു വീട്ടില്‍ നിന്നും ഭക്ഷണം, പരിശീലനം സ്വന്തം ജിമ്മില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഗെയിമിനോടു തനിക്കുള്ള പാഷന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. യുവതാരങ്ങളെ തന്നെക്കൊണ്ട് കഴിയുന്ന വിധമെല്ലാം സഹായിച്ചാണ് യുവി കൈയടി വാങ്ങിയിരിക്കുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന തന്റെ നാട്ടുകാര്‍ കൂടിയായ പഞ്ചാബിന്റെ നാലു താരങ്ങള്‍ക്കാണ് യുവി പരിശീലനം നല്‍കിയത്.
ജിമ്മില്‍ പഞ്ചാബ് താരങ്ങള്‍ക്കൊപ്പം യുവി പരിശീലിക്കുന്ന വീഡിയോ കാണാം
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രന്‍ സിങ്, അന്‍മോല്‍പ്രീത് സിങ് തുടങ്ങിയ കളിക്കാര്‍ക്കായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത് യുവി പരിശീലനം നല്‍കിയത്. ഐപിഎല്ലിനായി ഇപ്പോള്‍ യുഎഇയില്‍ പരിശീലനം നടത്തുന്ന പല താരങ്ങളും താളം വീണ്ടെടുക്കാന്‍ പാടുപെടുമ്പോള്‍ യുവി മിനുക്കിയെടുത്ത നാലു പേര്‍ക്കും ഇങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടി വന്നതുമില്ല.

രണ്ടു മാസത്തോളം താസമിച്ചു
യുവരാജ് താമസിക്കുന്നിടത്തു തന്നെയാണ് നാലു പഞ്ചാബ് താരങ്ങളില്‍ മൂന്നു പേരും രണ്ടു മാസത്തോളം കളിഞ്ഞത്. അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രാന്‍, അന്‍മോല്‍പ്രീത് എന്നിവരായിരുന്നു ഇത്. ശുഭമാനാവാട്ടെ മൊഹാലിയിലുള്ള സ്വന്തം വീട്ടില്‍ നിന്നായിരുന്നു പരിശീലനത്തിനു വേണ്ടി എത്തിക്കൊണ്ടിരുന്നത്.
നാലു താരങ്ങള്‍ക്കും സ്വന്തം വീട്ടില്‍ തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് യുവി ഇക്കാലയളവില്‍ എത്തിച്ചു നല്‍കിയത്. കൂടാതെ സ്വന്തം ജിമ്മില്‍ തന്നെ ഇവര്‍ക്കം പരിശീലിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിലും യുവിയുടെ ശിക്ഷണത്തില്‍ ഇവര്‍ പരിശീലനം നടത്തിയിരുന്നു. ജിമ്മില്‍ താരങ്ങളോടൊപ്പം യുവിയും വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ യുവി തന്നെയാണ് വീഡിയോ പങ്കുവച്ചത്.

എല്ലാ തരത്തിലും സഹായിച്ചു
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കൂടിയായിരുന്നു യുവരാജ് താരങ്ങളുടെ പരിശീലകനും ഉപദേഷ്ടാവുമെല്ലാമായി പ്രവര്‍ത്തിച്ചത്. ശാരീരികമായുള്ള പരിശീലനം മാത്രമല്ല മാനസികമായി അവരെയെല്ലാം കരുത്തുറ്റവരാക്കി മാറ്റാനും യുവി സഹായിച്ചു.
യുവിക്കു കീഴില്‍ പരിശീലനം ലഭിച്ച നാലു താരങ്ങളും ഐപിഎല്ലില്‍ വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് കളിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍ണായക താരമാണ് ശുഭ്മാന്‍ ഗില്‍. അഭിഷേക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും പ്രഭ്‌സിമ്രന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായും അന്‍മോല്‍പ്രീത് മുംബൈ ഇന്ത്യന്‍സിനായും കളിക്കും.

അഭിഷേക് ശര്‍മയുടെ വാക്കുകള്‍
തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും മാനസികമായി ശക്തരാക്കിയെടുക്കാനും സഹായിക്കുക മാത്രമല്ല യുവരാജ് ചെയ്തതെന്നു അഭിഷേക് ശര്‍മ വ്യക്തമാകക്കി. തങ്ങള്‍ക്കൊപ്പം അദ്ദേഹം പരിശീലന മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. വ്യത്യസ്തമായ മല്‍സര സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിയില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. ഞങ്ങള്‍ക്കു അതിനു ചിലപ്പോള്‍ കഴിയാതിരുന്നതോടെ എങ്ങനെ വേണമെന്ന് യുവി കാണിച്ചു തരികയും ചെയ്തിരുന്നു. ഇപ്പോള്‍ യുഎഇയില്‍ ടീമിനൊപ്പമുള്ളപ്പോഴും യുവിയുമായി ബന്ധപ്പെടാറുണ്ടെന്ന് ഓള്‍റൗണ്ടര്‍ കൂടിയായ അഭിഷേക് പറഞ്ഞു. 2018ല്‍ പൃഥ്വി ഷായ്ക്കു കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗം കൂടിയായിരുന്നു അഭിഷേക്.
ഈ സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വന്തം കഴിവ് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ കാത്തിരിക്കുകയാണ്. യുവി പാജിയുടെ അഭിമാനമുയര്‍ത്തുകയാണ് ലക്ഷ്യമെന്നും കിങ്‌സ് ഇലവന്‍ താരം പ്രഭ്‌സിമ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ 4.8 കോടി രൂപയ്ക്കാണ് താരത്തെ കിങ്‌സ് വാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications