
ചുമതമല സീനിയര്‍ താരങ്ങള്‍ക്ക്
വമ്പന്‍മാരായ ഇന്ത്യക്കു ടെസ്റ്റില്‍ ആദ്യ പ്രഹരമേല്‍പ്പിക്കാനുള്ള ചുമതല ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണെന്നു ഫിലാന്‍ഡര്‍ ചൂണ്ടിക്കാട്ടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്.
വളരെ കടുപ്പമേറിയ തുടക്കമാണിത്. ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും ഇതുപോലൊരു വെല്ലുവിളി തന്നെയാണ് ടീമിനു വേണ്ടിയിരുന്നതെന്നും ഫിലാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖരില്ല
സീനിയര്‍ താരങ്ങളായ ഹാഷിം അംലയും ഡെയ്ല്‍ സ്റ്റെയ്‌നും വിരമിച്ച ശേഷം ദക്ഷിണാഫ്രിക്ക ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പര കൂടിയാണിത്. വളരെ പതുക്കെ കാര്യങ്ങള്‍ തുടങ്ങുന്ന ടീമെന്നാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്.
എന്നാല്‍ ഇത്തവണ മികച്ച രീതിയില്‍ തുടങ്ങിയേ തീരൂ. താരങ്ങള്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം തന്നെയുണ്ട്. ഇവയെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമാണ്. അതിനെ മറികടന്നേ തീരൂവെന്നും ഫിലാന്‍ഡര്‍ വിശദമാക്കി.

പുതിയ താരങ്ങളുടെ പ്രകടനം
ചില സീനിയര്‍ താരങ്ങളെ ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായിക്കഴിഞ്ഞു. പുതിയ താരങ്ങള്‍ ടീമിലേക്കു വന്നു കൊണ്ടിരിക്കുന്നു. എത്രയും വേഗത്തില്‍ ഇവര്‍ കാര്യങ്ങള്‍ പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് ടീമിനു ഗുണം ചെയ്യുമെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടീമിന് നല്ലൊരു അടിത്തറയുണ്ടാക്കുകയെന്നതു തന്നെയാണ് വളരെ പ്രധാനമെന്നു ഫിലാന്‍ഡര്‍ പറഞ്ഞു.

നേരത്തേ ഇന്ത്യയിലെത്തി
സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കുറച്ചു നേരത്തേ തന്നെ താന്‍ ഇന്ത്യയിലെത്തിയതായി ഫിലാന്‍ഡര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എ ടീമിനൊപ്പമാണ് താരം ഇന്ത്യയിലെത്തിയത്.
വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി കളിക്കാന്‍ ഇവ തന്നെ സഹായിക്കും. വളരെ കടുപ്പമേറിയ പരമ്പര തന്നെയായിരിക്കും ഇന്ത്യക്കെതിരേയുള്ളതെന്നും 2011ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ഫിലാന്‍ഡര്‍ വ്യക്തമാക്കി. 21.64 എന്ന മികച്ച ശരാശരിയില്‍ 214 വിക്കറ്റുകള്‍ ഇതിനകം 34 കാരനായ പേസര്‍ വീഴ്ത്തിക്കഴിഞ്ഞു. ഇന്ത്യക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഫിലാന്‍ഡര്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.


Click it and Unblock the Notifications