ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ധോണിയുടെ തീരുമാനങ്ങള്‍! ഇതാണ് യഥാര്‍ഥ നായകന്‍
ഇന്ത്യന്‍ ക്രികറ്റ് ചരിത്രമെടുത്താല്‍ തീര്‍ച്ചയായും സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട പേരുകളിലൊന്നായിരിക്കും എംഎസ് ധോണി. ഇന്നു 40ാം പിറന്നാള്‍ ആഘോശിക്കുന്ന അദ്ദേഹത്തെപ്പോലെ ഇനിയൊരാള്‍ വരുമോയെന്ന കാര്യം സംശയമാണ്. കാരണം അസാധാരണമായ തീരുമാനങ്ങളിലൂടെയും അവിശ്വസനീയ പ്രകനടങ്ങളിലൂടെയും നമ്മളെ അദ്ഭുതപ്പെടുത്തിയ ക്യാപ്റ്റനും കൡക്കാരനുമാണ് ധോണി.
ധോണിയുടെ ചില തീരുമാനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിമറിച്ചതായി നമുക്ക് ഉറപ്പിച്ച് പറയാം. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും കളിക്കാര്‍ക്കിടയിലുമെല്ലാം ഒരുപോലെ പ്രിയങ്കരനായി തുടരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി മാറ്റിയെഴുതിയ ധോണിയുടെ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഇഷാന്തിനു 18ാം ഓവര്‍
2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ അവസാനമായി ഐസിസി കിരീടമുയര്‍ത്തിയത്. അതിനു ശേഷം ഐസിസിയുടെ മറ്റൊരു ട്രോഫിയും ഇന്ത്യക്കു ലഭിച്ചിട്ടില്ലെന്നു ഇവിടെ കൂട്ടി വായിക്കാം.
13ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഫൈനല്‍. 20 ഓവര്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 129 റണ്‍സ് മാത്രമായിരുന്നു നേടിയത്.
കളിയുടെ 18ാം ഓവറില്‍ ഇഷാന്ത് ശര്‍മയ്ക്കു ബോള്‍ നല്‍കി ധോണി എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ധോണിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന രവി ബൊപാര, ഒയ്ന്‍ മോര്‍ഗന്‍ എന്നിവരെ ഇഷാന്ത് പുറത്താക്കി. മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.

നിര്‍ണായക ഓവര്‍ ജോഗീന്ദറിന്
2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേയും ധോണി ഇതുപോലെ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ധോണിക്കു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റ് കൂടിയായിരു്‌നു ഇത്.
റണ്‍ചേസില്‍ പാകിസ്താന് അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് അനുഭവസമ്പത്ത് കുറഞ്ഞ ജോഗീന്ദറിനെ ഇന്ത്യ പേേന്തല്‍പ്പിച്ചത്. ആദ്യ ബോളില്‍ സിക്‌സര്‍ വഴങ്ങിയെങ്കിലും പാക് നായകന്‍ മിസ്ബാഹുല്‍ ഹഖിനെ പുറത്താക്കി അദ്ദേഹം തിരിച്ചടിച്ചു. ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ലോക ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.

ബാറ്റിങില്‍ ഓര്‍ഡറില്‍ മാറ്റം
2011ല്‍ ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയുമായിരുന്നു ഏറ്റുമുട്ടിയത്. 275 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. വിരാട് കോലി പുറത്തായ ശേഷം ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യ മൂന്നിന് 114 റണ്‍സെന്ന നിലയിലായിരുന്നു. മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു ഈ പൊസിഷനില്‍ കളിക്കേണ്ടിയിരുന്നത്. എന്നാല്‍ ധോണി സ്വയം തന്നെ മുന്നിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.
ഗൗതം ഗംഭീറിനൊപ്പവും പിന്നാലെ യുവിക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കി ധോണി ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറി 79 ബോളില്‍ പുറത്താവാതെ 91 റണ്‍സെടുത്ത അദ്ദേഹം സിക്‌സറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.

കോലിക്കു ക്യാപ്റ്റന്‍സി കൈമാറി
ഏറ്റവും ഉചിതമായ സമയത്താണ് ധോണി ക്യാപ്റ്റന്‍സി തന്റെ പിന്‍ഗാമിയായ വിരാട് കോലിക്കു കൈമാറിയത്. നായകസ്ഥാനത്തു കൂടുതല്‍ കാലം കടിച്ചുതൂങ്ങി ആരാധകരുടെ അനിഷ്ടം പിടിച്ചുപറ്റാനൊന്നും അദ്ദേഹം അവസരമൊരുക്കിയില്ല.
2014ലായിരുന്നു ടെസ്റ്റില്‍ നിന്നും അപ്രതീക്ഷി വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി നായകസ്ഥാനം കോലിക്കു നല്‍കിയത്. അതിനു ശേഷം കോലി വളരെ ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കുകയും ചെയ്തു. 2017ല്‍ നിശ്ചിത ഓവര്‍ ടീമിന്റെയും നായകസ്ഥാനമൊഴിഞ്ഞ ധോണി പിന്നീട് കോലിയുടെ ഉപദേശിച്ചും വഴികാട്ടിയും 2019ലെ ലോകകപ്പ് വരെ ടീമില്‍ തുടരുകയും ചെയ്തു.

രോഹിത്തിനെ ഓപ്പണറാക്കി
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മയെ ഇന്ത്യക്കു സമ്മാനിച്ചത് ധോണിയാണ്. കരിയറിന്റെ ആദ്യ കാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു രോഹിത്. എന്നാല്‍ ഓപ്പണിങ് റോളായിരിക്കും അദ്ദേഹത്തിനു കൂടുതല്‍ യോജിക്കുകയെന്നു തിരിച്ചറിഞ്ഞ ധോണി ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കുകയായിരുന്നു. ഇതു രോഹിത്തിന്റെ കരിയര്‍ അടിമുടി മാറ്റി മറിക്കുകയും ചെയ്തു.
2013ലെ ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു രോഹിത്തിനെ ധോണി ആദ്യമായി ഓപ്പണറായി പരീക്ഷിച്ചത്. ഇതു ക്ലിക്കായതോടെ ഹിറ്റ്മാന്‍ ടീമിന്റെ സ്ഥിരം ഓപ്പണറാവുകയും ചെയ്തു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും ടി20യില്‍ നാലു സെഞ്ച്വറികളും നേടിയിട്ടുള്ള താരം കൂടിയാണ് ഇപ്പോള്‍ രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications