For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് മുമ്പ് രോഹിത് വളര്‍ന്നേനെ, പക്ഷെ ധോണി തടുത്തു! വെളിപ്പെടുത്തി സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാക്കാലത്തും എടുത്തു പറയാന്‍ സാധിക്കുന്ന പ്രതിഭകളുണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ പകരക്കാരനുണ്ടാവില്ലെന്ന് കരുതിയിരുന്നെങ്കിലും വിരാട് കോലി ആ സ്ഥാനത്തേക്കുയര്‍ന്നുവന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖങ്ങളായി വിരാട് കോലിയും രോഹിത് ശര്‍മയുമുണ്ട്. രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാവുമ്പോള്‍ കോലി കട്ടക്ക് കൂടെയുണ്ട്. ആദ്യ കാലത്ത് ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.

രോഹിത് ശര്‍മയുടെ കരിയര്‍ തകര്‍ക്കാന്‍ കോലി നായകനായിരുന്നപ്പോള്‍ ശ്രമിച്ചുവെന്നതടക്കം പല ആരോപണങ്ങളും ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. വീരേന്ദര്‍ സെവാഗിനെപ്പോലെ മികച്ചൊരു ടെസ്റ്റ് കരിയര്‍ അര്‍ഹിച്ചിരുന്ന താരമാണ് രോഹിത്. എന്നാല്‍ ടെസ്റ്റില്‍ രോഹിത്തിനെ പിന്തുണക്കാന്‍ കോലി തയ്യാറാവാതെ ഇരുന്നതോടെ രോഹിത്തിന് ഓപ്പണിങ്ങില്‍ അവസരം ലഭിച്ചത് വളരെ വൈകിയാണ്. ആദ്യ സമയങ്ങളില്‍ രോഹിത്തും കോലിയും തമ്മില്‍ ശക്തമായ മത്സരമുണ്ടായിരുന്നു.

എന്നാല്‍ രോഹിത്തിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് അവസരം ലഭിക്കുകയും വളരാന്‍ പിന്തുണ ലഭിക്കുകയും ചെയ്തു. 2013ല്‍ ഓപ്പണര്‍ സ്ഥാനം ലഭിച്ചതോടെയാണ് രോഹിത്തിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനായത്. ഇപ്പോഴിതാ കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ടെസ്റ്റ് കളിപ്പിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിച്ചെന്നും ധോണിയുടെയും തന്റെയും ഇടപെടലാണ് കോലിയെ ടീമില്‍ നിലനിര്‍ത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

2011ലായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യ ഇംഗ്ലണ്ടിനോട് 4-0ന് തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയയോടും തകര്‍ന്നടിഞ്ഞതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ അഴിച്ചുപണി സെലക്ടര്‍മാര്‍ ആലോചിച്ചു. ഓസ്‌ട്രേലിയയില്‍ 11, 0, 23, 9 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. ഇതോടെ യുവതാരമായ കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ആ സ്ഥാനത്തേക്കെത്തിക്കാനാണ് സെലക്ടര്‍മാര്‍ ആലോചിച്ചത്. 2010ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രോഹിത്തിന് വിളിയെത്തിയിരുന്നു.

kohli, rohit

പരിക്കിനെത്തുടര്‍ന്ന് രോഹിത്തിന്റെ അരങ്ങേറ്റം വൈകുകയായിരുന്നു. കോലി മോശം പ്രകടനം നടത്തിയതോടെ പെര്‍ത്ത് ടെസ്റ്റില്‍ രോഹിത്തിനെ കളിപ്പിക്കണമെന്ന നിലപാടിലായിരുന്നു സെലക്ടര്‍മാര്‍. എന്നാല്‍ എംഎസ് ധോണിയും സെവാഗും ചേര്‍ന്ന് കോലിയെ പിന്തുണച്ചു. ഇതാണ് കോലിയുടെ ടീമിലെ സ്ഥാനം നിലനിര്‍ത്തിയത്. അല്ലായിരുന്നെങ്കില്‍ കോലിക്ക് മുമ്പ് രോഹിത് ശര്‍മ ടെസ്റ്റിലെ സൂപ്പര്‍ താരമായി ചിലപ്പോള്‍ വളര്‍ന്നേനെ.

'2012ലെ പെര്‍ത്ത് ടെസ്റ്റില്‍ കോലിക്ക് പകരം രോഹിത്തിനെ കളിപ്പിക്കണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഞാന്‍ അന്ന് വൈസ് ക്യാപ്റ്റനും ധോണി ക്യാപ്റ്റനുമായിരുന്നു. ഞങ്ങള്‍ കോലിയെ പിന്തുണക്കുകയാണ് ചെയ്തത്. പിന്നീട് നടന്നത് ചരിത്രം'- സെവാഗ് പറഞ്ഞു. പെര്‍ത്തില്‍ തന്നെ പിന്തുണച്ചതിനോട് നീതികാട്ടുന്ന പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായി. 44, 75 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍.

പിന്നീട് 2014-15ലെ ഓസീസ് പര്യടനത്തിനിടെയാണ് ധോണിയില്‍ നിന്ന് കോലിക്ക് ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ലഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റാനും രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഓസ്‌ട്രേലിയയില്‍ നേടിക്കൊടുക്കാനും കോലിക്കായി. ഇന്ത്യയുടെ ടെസ്റ്റ് ടീമിന് ആക്രമണോത്സകതയുടെ മുഖം നല്‍കി വളര്‍ത്താന്‍ കോലിക്ക് സാധിച്ചു. 68 ടെസ്റ്റ് നയിച്ച് 40 ജയം നേടിക്കൊടുത്താണ് അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞത്.

109 ടെസ്റ്റില്‍ നിന്ന് 48.73 ശരാശരിയില്‍ 8479 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 28 സെഞ്ച്വറിയും 7 ഇരട്ട സെഞ്ച്വറിയും 28 ഫിഫ്റ്റിയും ഉള്‍പ്പെടും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറാന്‍ കോലിക്കായി. അതേ സമയം 2013ലാണ് രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.

2019ന് ശേഷമാണ് അദ്ദേഹം സ്ഥിര സാന്നിധ്യമായത്. 50 ടെസ്റ്റ് കളിച്ച് 45.22 ശരാശരിയില്‍ 3437 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ 9 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടും.

Story first published: Monday, June 26, 2023, 8:08 [IST]
Other articles published on Jun 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+