Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്‍ ബ്രേക്കടുത്തത് ഐപിഎല്‍ തയ്യാറെടുപ്പിന്! പുറത്താക്കിയത് നന്നായി, ആഞ്ഞടിച്ച് മുന്‍ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ പുറത്താക്കിയതിനെ അനുകൂലിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന കമ്രാന്‍ അക്മല്‍. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു മാനസികമായ ക്ഷീണം കാരണം തനിക്കു ബ്രേക്ക് വേണമെന്നാവശ്യപ്പെട്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാന്‍ ടീം വിട്ടത്. ഇതിനു പിന്നാലെ അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ നിന്നും തഴയപ്പട്ട താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ഒഴിവാക്കപ്പെട്ടിരുന്നു.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ദേശീയ ടീമില്‍ നിന്നും ബ്രേക്കെടുക്കാനുള്ള ഇഷാന്റെ തീരുമാനത്തെ അക്മല്‍ ചോദ്യം ചെയ്തത്. സീനിയര്‍ താരങ്ങളുടെ ഭാഗത്തു നിന്നു പോലും ഇങ്ങനെയൊരു പെരുമാറ്റം കാണാനായിട്ടില്ലെന്നും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇഷാനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനമാണ് ശരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ISHAN KISHAN

മാനസികമായ ക്ഷീണം കാരണം സൗത്താഫ്രിക്കയില്‍ വച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഇഷാന്‍ കിഷനെ റിലീസ് ചെയ്തതിനെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കരിയറിന്റെ ഈ തുടക്കകാലത്തു മാനസികമായ എന്തു ക്ഷീണമാണ് നിങ്ങള്‍ക്കു ഉണ്ടാവുക? ഈ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ഈ ക്ഷീണത്തെയെല്ലാം കൈകാര്യം ചെയ്യുന്നവരാണ്.

അവര്‍ ഐപിഎല്ലിലും ടെസ്റ്റുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മല്‍സരങ്ങളിലെല്ലാം കളിക്കുകയും ചെയ്യുന്നു. ഈ കാരണത്താല്‍ (മാനസികമായ ക്ഷീണം) കളിക്കാര്‍ ബ്രേക്കെടുക്കുന്നതിനെക്കുറിച്ചു ഒരിക്കലും കേട്ടിട്ടില്ലെന്നും അക്മല്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ഐപിഎല്‍ സീണിലേക്കു ഊര്‍ജം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണോ 25 കാരനായ ഇഷാന്‍ ഇങ്ങനെയൊരു ബ്രേക്കെടുത്തതെന്ന സംശയവും അക്മലിനുണ്ട്.

ഐപിഎല്ലില്‍ രണ്ടു മാസം കളിക്കുന്നതിനായി ഇഷാന്‍ കിഷന്‍ സ്വയം തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതു വലിയ കാര്യമാണ്. ഇഷാന്റെ ഒഴികഴിവ് എനിക്കു മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും ഇഷാന്‍ കിഷനെ അകറ്റി നിര്‍ത്തിയതിലൂടെ ഈ സെലക്ഷന്‍ കമ്മിറ്റി നല്ല കാര്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നു ഞാന്‍ കരുതുന്നു.

ISHAN KISHAN

ഇഷാന്‍ ഇപ്പോള്‍ വിശ്രമിക്കട്ടെ, അതിനു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കട്ടെ. മാനസികമായ ക്ഷീണം കാരണം തങ്ങള്‍ക്കു ആവശ്യമുള്ളപ്പോഴെല്ലാം വിശ്രമം ചോദിക്കരുതെന്ന സന്ദേശമാണ് ഇതു കളിക്കാര്‍ക്കു നല്‍കുന്നത്. ഇതു ദേശീയ ഡ്യൂട്ടിയാണ്, ഈ തരത്തില്‍ നിങ്ങള്‍ക്കു വിശ്രമം ചോദിക്കാന്‍ കഴിയില്ലെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അച്ചടക്കപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇഷാനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതെന്ന അഭ്യൂഹങ്ങള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് അടുത്തിടെ തള്ളിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഫോം തെളിയിച്ചാല്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇഷാനു പകരം പുതുമുഖ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലിനെയാണ് ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. വെറും 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് മാത്രമേ 22 കാരനായ ജുറേലിനുള്ളൂ. 2022ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജുറേല്‍ 15 മല്‍സരങ്ങളില്‍ നിന്നും 790 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Sunday, January 14, 2024, 16:47 [IST]
Other articles published on Jan 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+