സെവാഗ് അവരുടെ നിഴലില്‍ ഒതുങ്ങി... മറ്റൊരു ടീം ആയിരുന്നെങ്കില്‍ ഇതിലും കസറും!

കറാച്ചി: ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെക്കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തി പാകിസ്താന്റെ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സെവാഗിനെപ്പറ്റി ഇതുവരെ മറ്റാരും പറഞ്ഞിട്ടില്ലാത്ത കാര്യം ലത്തീഫ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ത്യക്കല്ല, മറിച്ച് മറ്റൊരു രാജ്യത്തിനു വേണ്ടിയാണ് കളിച്ചിരുന്നതെങ്കില്‍ സെവാഗ് ടെസ്റ്റില്‍ 10,000ത്തിനും മുകളില്‍ റണ്‍സ് നേടുമായിരുന്നുവെന്ന് ലത്തീഫ് അഭിപ്രായപ്പെട്ടു. എതിരാളികള്‍ക്കു മേല്‍ എല്ലായ്‌പ്പോഴും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ശൈലിയാണ് സെവാഗിന്റേതെന്നും അദ്ദേഹം പറഞ്ഞു. കോട്ട് ബിഹൈന്‍ഡ് എന്ന ഷോയിലാണ് സെവാഗിനെ ലത്തീഫ് പ്രശംസിച്ചത്. ടെസ്റ്റില്‍ 8,586ഉം ഏകദിനത്തില്‍ 8,273ഉം റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

താനുള്‍പ്പെടെയുള്ള ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ പല ഘടങ്ങളും പരിഗണിച്ചാണ് ബാറ്റിങ് എങ്ങനെ വേണമെന്ന് തീരുമാനിക്കാറുള്ളത്. പിച്ചിന്റെ സ്വഭാവം, ബൗള്‍ ചെയ്യുന്നത് ആര് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. എന്നാല്‍ സെവാഗ് ഇങ്ങനെ ആയിരുന്നില്ല. അദ്ദേഹം ആരെയും, ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. കളിയില്‍ വളരെ ഇംപാക്ടുണ്ടാക്കുന്ന താരമായിരുന്നു അദ്ദേഹം. തന്റെ ടീമില്‍ വലിയ സ്വാധീനവും സെവാഗിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ ലോക ക്രിക്കറ്റില്‍ വിജയിക്കുമെന്നും ലത്തീഫ് വിശദമാക്കി.
ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തില്‍ കളിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു സെവാഗ്. അദ്ദേഹം കളിച്ചിരുന്ന കാലത്തു ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരക്കമുള്ള ടീമിലുണ്ടായിരുന്നു. ഇവരില്‍ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി തുടങ്ങി മൂന്നു പേരും ഒരു ഫോര്‍മാറ്റിലെങ്കിലും 10,000 റണ്‍സ് തികച്ചിട്ടുണ്ട്. പക്ഷെ സെവാഗിന് ഇതിനു സാധിച്ചിരുന്നില്ല.

സെവാഗിന്റെ റെക്കോര്‍ഡ് എല്ലാം വിളിച്ചു പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 8000ത്തിലേറെ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മറ്റു വമ്പന്‍ താരങ്ങളുടെ നിഴലില്‍ എല്ലായ്‌പ്പോഴും ഒതുങ്ങേണ്ടി വന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. സച്ചിനും ദ്രാവിഡിനുമൊപ്പമെല്ലാം അദ്ദേഹം കളിച്ചു. അതുകൊണ്ടു തന്നെ ഇവരുടെ നിഴലായി സെവാഗ് മാറുകയും ചെയ്തു. മറ്റൊരു രാജ്യത്തിനു വേണ്ടിയാണ് സെവാഗ് കളിച്ചിരുന്നതെങ്കില്‍ അദ്ദേഹം അനായാസം 10,000ത്തിലേറെ റണ്‍സ് ടെസ്റ്റില്‍ നേടുമായിരുന്നു. ഇതിലേക്കു 1,500ല്‍ താഴെ റണ്‍സ് മാത്രമായിരുന്നു സെവാഗിന് വേണ്ടിയിരുന്നതെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

സെവാഗിന്റെ ടീമില്‍ വലിയ പേരുള്ള, വമ്പന്‍ താരങ്ങളുണ്ടായിരിക്കാം. പക്ഷെ അവരേക്കാളൊക്കെ എതിരാളികള്‍ ഭയന്നിരുന്നത് സെവാഗിനെ ആയിരുന്നുവെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. ബാറ്റ് ചെയ്യുമ്പോള്‍ സെവാഗിന്റെ കാലിന്റെ മൂവ്‌മെന്റ് ശരിയല്ലെന്നു കളിച്ചിരുന്ന കാലത്ത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചില ബൗളര്‍മാര്‍ മുതലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെവാഗിന്റെ ബാറ്റിങ് ശൈലിയില്‍ തനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ലെന്നു ലത്തീഫ് വ്യക്തമാക്കി.
സെവാഗിന്റെ കാലുകള്‍ ബാറ്റ് ചെയ്യുമ്പോള്‍ മൂവ് ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. വളരെ അസാധാരണമായ ബാറ്റിങ് ടെക്‌നിക്കായിരുന്നു അദ്ദേഹത്തിന്റേത്. ബാക്ക് ഫുട്ടില്‍ സെവാഗ് നന്നായി കളിച്ചിരുന്നു. കട്ട്, പുള്‍, ഹുക്ക് എന്നിവയെല്ലാം വളരെ അനായാസമാണ് അദ്ദേഹം കളിച്ചിരുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ ശരീരത്തിന് മനോഹരമായ ബാലന്‍സും സെവാഗിനുണ്ടായിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വിജയത്തിനു കാരണങ്ങള്‍. ഇപ്പോള്‍ പല കോച്ചുമാരും നിര്‍ദേശിക്കുന്നത് ഫൂട്ട് മൂവ്‌മെന്റ് കുറച്ച് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനാണെന്നും ലത്തീഫ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications