കോലിയെ വെറുതെ വിടൂ... സച്ചിന്‍, ലാറ എന്നിവരും ഇത് നേരിട്ടു, പിന്തുണയുമായി സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന പര്യടനമായിരിക്കും അടുത്തിടെ അവസാനിച്ച ന്യൂസിലാന്‍ഡ് പര്യടനം. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും കോലിക്ക് അഭിമാനിക്കാന്‍ ഒന്നും നല്‍കാത്ത പര്യടനമാണിത്. ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചെങ്കിലും പിന്നീട് നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുകയായിരുന്നു.
31 കാരനായ കോലിക്കു ഈ പര്യടനത്തില്‍ 11 മല്‍സരങ്ങളില്‍ നിന്നു ആകെ നേടാനായത് വെറും 218 റണ്‍സാണ്. ഇതില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ പ്രകടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കോലിക്കു പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

കോലി മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം കരിയറില്‍ ഇത്തരത്തില്‍ മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. തനിക്കും ഇതുപോലെ മോശം സമയമുണ്ടായിട്ടുണ്ട്. സ്വതസിദ്ധമായ ശൈലിക്കു മാറ്റം വരുത്താതെ തന്നെ അതിനെ അതിജീവിക്കാന്‍ തനിക്കു കഴിഞ്ഞതായും സെവാഗ് വ്യക്തമാക്കി

ഇതുപോലെ മോശം അവസ്ഥകള്‍ വരുമ്പോള്‍ ക്ഷമ കാണിക്കുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യണം. കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ട്. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാന്‍ കോലിക്കു അനായാസം കഴിയുമെന്നും ഉറച്ചു വിശ്വസിക്കുന്നതായി സെവാഗ് കൂട്ടിച്ചേര്‍ത്തു.

2014ലെ ഇംഗ്ലണ്ട് പര്യടനമായിരുന്നു നേരത്തേ കോലിയുടെ കരിയറിലെ ഏറ്റവും മോശമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനേക്കാള്‍ ദയനീയമായിരുന്നു ഇത്തവണത്തെ അദ്ദേഹത്തിന്റെ പ്രകടനം.
2014ലെ പര്യടനത്തില്‍ കോലിക്കു 258 റണ്‍സായിരുന്നു വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 218 റണ്‍സാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മാര്‍ച്ച് 12നാണ് ഈ പരമ്പര ആരംഭിക്കുന്നത്. അന്താരാഷ്ട്ര മല്‍സരങ്ങള്‍ തുടര്‍ച്ചയായി കളിച്ചു കൊണ്ടിരിക്കുന്ന കോലിക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുനമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരിക്കും ഇനി രകോലിയെ കാണാനാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications