Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോഗേശ്വര്‍ ദത്തിന്റെ ഒളിംപിക്‌സ് വെള്ളി.. സേവാഗിന്റെ ട്വീറ്റ് കണ്ടാല്‍ ചിരിച്ച് ചത്ത് പോകും!

ദില്ലി: ഗുസ്തി താരം യോഗേശ്വര്‍ ദത്ത് 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി ഉയര്‍ന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം കളിക്കളത്തില്‍ നിന്നും ഇന്ത്യ കേട്ട ഒരു നല്ല വാര്‍ത്ത. ലണ്ടന്‍ ഒളിംപിക്സില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യന്‍ താരമായ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ദത്തിന്റെ വെങ്കലം വെള്ളിയായത്.

രാജ്യം മുഴുവന്‍ സന്തോഷത്തോടെ ഈ വാര്‍ത്തയെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗാണ് രസകരമായ ഒരു ട്വീറ്റിലൂടെ ആളുകളെ കയ്യിലെടുത്തത്. ദത്തിനെ മാത്രമല്ല ഫാസ്റ്റ് ബൗളര്‍ ആശിശ് നെഹ്‌റയെ വരെ ട്രോളിക്കൊണ്ടായിരുന്നു സേവാഗിന്റെ ട്വീറ്റ്. ക്രിക്കറ്റ് അമേരിക്കയിലേക്ക് അപ്‌ഗ്രേഡാകുന്നു, നെഹ്‌റാജി സ്മാര്‍ട്ട് ഫോണിലേക്ക് അപ്‌ഗ്രേഡാകുന്നു, ഒളിംപിക്‌സ് വെങ്കലമെഡല്‍ വെള്ളിയായി അപ്‌ഗ്രേഡാകാന്‍ പോകുന്നു - ഇതായിരുന്നു സേവാഗിന്റെ ട്വീറ്റ്.

sehwag

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തിടെയാണ് ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ വെച്ച് ഒരു ട്വന്റി 20 പരമ്പര കളിച്ചത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിശ് നെഹ്‌റ അടുത്തിടെയാണ് ഒരു ഐഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. നേരത്തെ നോക്കിയ ബേസിക് ഫോണ്‍ ഉപയോഗിച്ചിരുന്ന ആശിശ് നെഹ്‌റയെ സേവാഗ് തന്നെ ഇതേ കാരണം പറഞ്ഞ് ട്രോള്‍ ചെയ്തിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച ദത്തിന് വെള്ളിമെഡല്‍ കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വീരു.

Story first published: Wednesday, August 31, 2016, 15:52 [IST]
Other articles published on Aug 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+