സേവാഗ് പറയുന്നു; ഇന്ത്യക്ക് വേണ്ടി കളിക്കണം, അന്തസ്സോടെ വിരമിക്കണം...
ദില്ലി: ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരാണ്? സച്ചിന്‍ തെണ്ടുല്‍ക്കര്‍? സൗരവ് ഗാംഗുലി? എം എസ് ധോണി? അല്ല. അത് വീരേന്ദര്‍ സേവാഗാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ പോലും ശൈലി തിരുത്തിക്കുറിച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. ട്വന്റി 20യെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ കേള്‍ക്കുന്നതിന് പോലും മുന്‍പ് സേവാഗ് ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 ഇന്നിംഗ്‌സുകള്‍ കളിച്ചു.
അതും ഒന്നും രണ്ടും ഇന്നിംഗ്‌സുകളിലല്ല, ഒരു പതിറ്റാണ്ടോളം കാലം. പിന്നെ പതുക്കെ സേവാഗിന് ടൈമിംഗ് പിഴച്ചുതുടങ്ങി. തുടര്‍ച്ചയായി ചെറിയ സ്‌കോറില്‍ പുറത്തായി. ടീമില്‍ ഇടം നഷ്ടമായി. പിന്നെ ഒരു വര്‍ഷത്തോളം സേവാഗിനെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. 2014 ലെ ഐ പി എല്‍ സീസണില്‍ സേവാഗ് പഴയ സേവാഗായി തിരിച്ചുവന്നു. എന്താണ് സംഭവിച്ചത്. വീരു തന്നെ പറയുന്നു.

പ്രശ്‌നം കണ്ണിനായിരുന്നു..
കടുത്ത തലവേദന സഹിച്ചുകൊണ്ടായിരുന്നു സേവാഗ് 2011 ലെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളില്‍ കളിച്ചത്. ഓരോ ദിവസവും കളി കഴിഞ്ഞ് കണ്ണ് ഡോക്ടറെ കാണാന്‍ പോകുമായിരുന്നു താന്‍ അക്കാലത്ത് എന്നും സേവാഗ് പറഞ്ഞു.

പ്രശ്‌നം വഷളായി
മൈഗ്രേനാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തലവേദനയ്‌ക്കൊപ്പം കണ്ണിനും നല്ല വേദനയുണ്ടായിരുന്നു. പന്തുകള്‍ കാണുന്നതിനെയും ടൈമിങിനെയും ഇത് ബാധിച്ചു. കുടുംബ ഡോക്ടറായ ഡോ. ഹര്‍ഷകുമാറാണ് ഇത് കണ്ണന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞതും കണ്ണട തന്നതും.

കഷ്ടപ്പാടായിരുന്നു
ഏതാണ്ട് ഒരുവര്‍ഷത്തോളം എടുത്തു സേവാഗിന് കണ്ണടയുമായി പൊരുത്തപ്പെടാന്‍. ഇതിനിടെ സേവാഗ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നു. 2013 ഏപ്രിലില്‍ ആണ് സേവാഗ് കണ്ണട വെച്ച് തുടങ്ങിയത്. 2014 ഐ പി എല്ലില്‍ സേവാഗ് രാജകീയമായി തിരിച്ചുവന്നു.

ഇപ്പോള്‍ പ്രശ്‌നമില്ല
ദൂരെയുള്ള വസ്തുക്കള്‍ കാണുന്നതില്‍ സേവാഗിന് പ്രശ്‌നം ഉണ്ടായിരുന്നില്ല. അടുത്തുള്ള വസ്തുക്കളായിരുന്നു പ്രശ്‌നം. സേവാഗിനെപ്പോലെ ഒരു ബാറ്റ്‌സ്മാന് അടുത്തുള്ള പന്തുകളാണ് കാണേണ്ടത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് സേവാഗ് തന്നെ പറയുന്നു.

അഭിമാനത്തോടെ വിരമിക്കണം
ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന് ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്. ഇന്ത്യക്ക് വേണ്ടി കളിക്കണം. എന്നിട്ട് അഭിമാനത്തോടെ വിരമിക്കണം. സേവാഗിന്റെ ആഗ്രഹം ഇതാണ്. അതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications