ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ചത് സച്ചിന്റെ തന്ത്രം!! ധോണിയോട് പറഞ്ഞത്... വീരുവിന്റെ വെളിപ്പെടുത്തല്‍


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. ഐസിസിസിയുടെ മൂന്നു പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത് ധോണിയായിരുന്നു. ലോക കിരീടത്തിനായുള്ള ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാത്തിരിപ്പിന് ഇതോടെ അവസാനമാവുകയും ചെയ്തിരുന്നു. എന്നാല്‍ ധോണിയുടെ മാത്രം തന്ത്രങ്ങളല്ല ഇന്ത്യയുടെ നേട്ടത്തിന് പിന്നില്‍ അല്ലെന്നാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് വീരു ഇക്കാര്യം പറഞ്ഞത്.

ഫൈനലില്‍ ലങ്കയ്‌ക്കെതിരേ കോലി നേരത്തേ പുറത്തായപ്പോള്‍ ബാറ്റിങില്‍ ധോണിയോട് നേരത്തേ ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചത് സച്ചിനായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ഇതു മല്‍സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ഗൗതം ഗംഭീറിനൊപ്പം ചേര്‍ന്നു ധോണി 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കിയത്.

വലംകൈയന്‍ ബാറ്റ്‌സ്മാനായ കോലി പുറത്തായാല്‍ മറ്റൊരു വലംകൈയനെ തന്നെ ഇറക്കണമെന്നായിരുന്നു സച്ചിന്റെ ഉപദേശം. അതുകൊണ്ടാണ് മികച്ച ഫോമിലുള്ള യുവരാജ് സിങിനു മുമ്പ് ധോണി തന്നെ സ്വയം ക്രീസിലെത്തിയതെന്നും വീരു ചാനല്‍ ഷോയില്‍ വെളിപ്പെടുത്തി. ഫൈനലില്‍ ധോണി പുറത്താവാതെ 91 റണ്‍സെടുത്തിരുന്നു. സിക്‌സറിലൂടെയാണ് അദ്ദേഹം ടീമിന്റെ വിജയറണ്‍സ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications