
അരങ്ങേറ്റം ജഡേജയ്ക്കു കീഴില്‍
1999 ഏപ്രിലില്‍ അജയ് ജഡേജ ക്യാപ്റ്റനായിരുന്നപ്പോഴാണ് ഇന്ത്യക്കു വേണ്ടി സെവാഗ് ഏകദിനത്തില്‍ അരങ്ങേറിയത്. ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മല്‍സരം. ഈ കളിയില്‍ സെവാഗ് ഒരു റണ്ണിനു പുറത്താവുകയും ചെയ്തു.
പക്ഷെ ഗാംഗുലി ക്യാപ്റ്റനായതോടെയാണ് സെവാഗ് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്. മധ്യനിരയില്‍ ഒതുങ്ങേണ്ടവനല്ല സെവാഗെന്നും ഓപ്പണിങില്‍ കസറാന്‍ താരത്തിനാവുമെന്നും തിരിച്ചറിഞ്ഞത് ദാദയാണ്. ഓപ്പണറായി സെവാഗിനെ ഇറക്കിയുള്ള ഗാംഗുലിയുടെ പരീക്ഷണം വന്‍ വിജയമായി മാറുകയും ചെയ്തു.

ദാദയ്ക്കു വലിയ പങ്ക്
എങ്ങനെയാണ് മധ്യനിര ബാറ്റ്‌സ്മാനായിരുന്ന താന്‍ ഓപ്പണറായതെന്നു പലപ്പോഴും സ്വയം ചോദിക്കാറുണ്ടെന്നു സെവാഗ് പറയുന്നു. മധ്യനിരയില്‍ നിന്നും തന്നെ മുന്‍നിരയിലേക്കു കൊണ്ടു വരുന്നതില്‍ ദാദ വലിയ റോള്‍ വഹിച്ചിട്ടുണ്ട്. ആദ്യമായി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ഗാംഗുലി ആവശ്യപ്പെട്ട ശേഷമാണ് എല്ലാത്തിന്റെയും തുടക്കം. നിങ്ങള്‍ എന്തു കൊണ്ട് ഓപ്പണ്‍ ചെയ്യുന്നല്ലെന്നായിരുന്നു താന്‍ ഗാംഗുലിയോട് തിരിച്ചു ചോദിച്ചതെന്നും സെവാഗ് കോളത്തില്‍ കുറിച്ചു.

മൂന്നോ, നാലോ ഇന്നിങ്‌സുകള്‍
എന്തു കൊണ്ട് ഓപ്പണിങില്‍ ഇറങ്ങുന്നില്ലെന്ന തന്റെ ചോദ്യത്തിന് ഓപ്പണിങില്‍ ഒരു സ്ഥാനം ഇപ്പോള്‍ ഒഴിവുണ്ട്. നീ ഇത് ഏറ്റെടുത്താല്‍ ടീമില്‍ സ്ഥാനം ഭദ്രമാക്കാം.ഇനി ഇങ്ങനെയൊരു അവസരം ലഭിക്കണമെങ്കില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കേണ്ടി വരുമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. എന്നാല്‍ മധ്യനിരയില്‍ തന്നെ തുടരണമെന്നായിരുന്നു തന്റെ മനസ്സില്ലെന്നു സെവാഗ് പറയുന്നു.
പക്ഷെ ഗാംഗുലിയുടെ ഒരു നിര്‍ദേശമാണ് ഓപ്പണാറാവാമെന്ന് സമ്മതിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു സെവാഗ് വെളിപ്പെടുത്തി. നിനക്ക് മൂന്നോ, നാലോ ഇന്നിങ്‌സുകളില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കും. ഫ്‌ളോപ്പായാലും നീ തുടര്‍ന്നും കളിക്കും. ടീമില്‍ നിന്നൊഴിവാക്കുന്നതിനു മുമ്പ് മധ്യനിരയില്‍ കൂടി നിനക്ക് അവസരം നല്‍കുമെന്നും ദാദ പറഞ്ഞത് വലിയ ആത്മവിശ്വാസമാണ് തനിക്കു നല്‍കിയതെന്നു സെവാഗ് കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ പ്രകടനം
ഓപ്പണറായ ശേഷം സെവാഗിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കു മാറുന്നതാണ് കണ്ടത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും ഒരേ ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം ഇന്ത്യയുടെ പുതിയ ഹീറോയായി മാറി. ഓപ്പണായ ശേഷം ഏകദിനത്തില്‍ 7518 റണ്‍സും ടെസ്റ്റില്‍ 8586 റണ്‍സും സെവാഗ് അടിച്ചെടുത്തു.
ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലി തന്നിലര്‍പ്പിച്ച വിശ്വാസമാണ് തനിക്കു തുണയായതെന്ന് സെവാഗ് വ്യക്തമാക്കി. ഓരോ താരവും തങ്ങളുടെ ക്യാപ്റ്റനില്‍ നിന്ന് ഈ വിശ്വാസമാണ് പ്രതീക്ഷിക്കുന്നത്. ഗാംഗുലി അന്നു അന്നു നല്‍കിയ പിന്തുണ വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ദാദയുടെ വലിയ പിന്തുണ ലഭിച്ചതിനാല്‍ ഓപ്പണിങില്‍ ഒന്നു ശ്രമിച്ചു നോക്കാമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് താന്‍ എന്താണോ, അതിനു കാരണക്കാരന്‍ ഗാംഗുലിയാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications