ടെസ്റ്റില്‍ സിക്‌സറിലൂടെ സെഞ്ച്വറി, അതും ഒന്നിലധികം തവണ, സെവാഗില്ല, ഇന്ത്യയുടെ ടോപ് ഫോര്‍

ടെസ്റ്റിലെ സെഞ്ച്വറി നേട്ടം മറ്റ് ഫോര്‍മാറ്റിനെക്കാള്‍ അല്‍പ്പം സ്‌പെഷ്യല്‍ തന്നെയാണ്. കാരണം ക്ഷമയും പ്രതിഭയുമെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമെ ടെസ്റ്റില്‍ മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനാവു. പിച്ചിന്റെ സ്വഭാവം അറിഞ്ഞ് കളിക്കാത്തവര്‍ക്ക് ടെസ്റ്റില്‍ പിടിച്ചുനില്‍ക്കുക പ്രയാസം തന്നെയാണ്. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചവരെല്ലാം എത്രത്തോളം പ്രതിഭാശാലികളായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയാം. ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും വലിയ സ്വപ്‌നങ്ങളിലൊന്ന് ടെസ്റ്റ് ജഴ്‌സി അണിയുകയെന്നതാണ്. എന്നാല്‍ പലര്‍ക്കും ഈ ഭാഗ്യം ലഭിച്ചിട്ടില്ല.
ടെസ്റ്റിലെ സെഞ്ച്വറി വേട്ടക്കാരെ പരിഗണിച്ചാല്‍ 51 സിക്‌സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. എന്നാല്‍ സിക്‌സറിലൂടെ കൂടുതല്‍ തവണ ടെസ്റ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതാരാണ് ? സെഞ്ച്വറിയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സിക്‌സിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കുകയെന്നത് അധിക ധൈര്യം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ഈ നേട്ടം കൂടുതല്‍ തവണ സ്വന്തമാക്കിയ ഇന്ത്യയുടെ ടോപ് ഫോര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ആറ് തവണയാണ് സച്ചിന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. പൊതുവേ സെഞ്ച്വറിക്കരികെ സച്ചിന് മുട്ടിടിക്കുമെന്ന ആക്ഷേപം ഉണ്ടെങ്കിലും കൂടുതല്‍ തവണ സിക്‌സിലൂടെ ടെസ്റ്റ് സെഞ്ച്വറി പുര്‍ത്തിയാക്കിയ താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 90നും 100നും ഇടയില്‍ നിരവധി തവണ സച്ചിന്‍ പുറത്തായിട്ടുണ്ടെങ്കിലും സെഞ്ച്വറിക്ക് തൊട്ടരികിലും സാഹസം കാട്ടാനും കൈയടി നേടാനും താന്‍ പിന്നിലല്ലെന്നാണ് സച്ചിന്റെ ഈ കണക്കുകളില്‍ നിന്ന് മനസിലാകുന്നത്. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 15921 റണ്‍സാണ് നേടിയത്. ഇതില്‍ 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആറ് തവണ ഇരട്ട സെഞ്ച്വറി നേടാനും സച്ചിനായി.

രോഹിത് ശര്‍മ
ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ ടെസ്റ്റില്‍ അദ്ദേഹം സജീവമായിട്ട് ഏറെ നാളുകളായില്ല. 2019 ലാണ് അദ്ദേഹം ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുന്നതെന്ന് പറയാം. 2013 മുതല്‍ പരിമിത ഓവറില്‍ ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടിയിരുന്നെങ്കിലും ടെസ്റ്റിലേക്ക് പല കാരണങ്ങളാല്‍ ഉയരാന്‍ രോഹിത്തിനായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാം രോഹിത്താണ്. സിക്‌സിലൂടെ കൂടുതല്‍ തവണ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടത്തില്‍ ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ. മൂന്ന് തവണയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 45 ടെസ്റ്റില്‍ നിന്ന് 3137 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. എട്ട് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 14 ഫിഫ്റ്റിയും അേേദ്ദഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റിലും വലിയ ഷോട്ട് കളിക്കാന്‍ യാതൊരു മടിയും കാട്ടാത്ത താരമാണ് രോഹിത് ശര്‍മ.

ഗൗതം ഗംഭീര്‍
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ഇടം കൈയന്‍ ഓപ്പണറായ ഗംഭീര്‍ രണ്ട് തവണയാണ് സിക്‌സിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും കളിച്ചിരുന്ന സമയത്ത് കൈയടി നേടാന്‍ ഗംഭീറിന് സാധിച്ചിരുന്നു. 58 ടെസ്റ്റില്‍ നിന്് 4154 റണ്‍സാണ് ഗംഭീര്‍ നേടിയത്. 9 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് ഗംഭീറിന്റെ പേരിലുള്ളത്.

റിഷഭ് പന്ത്
എംഎസ് ധോണിക്ക് പകരക്കാരാനായി ഇന്ത്യ കണ്ടെത്തിയ താരമാണ് റിഷഭ് പന്ത്. ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കാവുന്ന റിഷഭ് പന്തും രണ്ട് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും വലിയ ഷോട്ട് കളിക്കാന്‍ മടി കാട്ടാത്ത താരമാണ് റിഷഭ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് 30 ടെസ്റ്റില്‍ നിന്ന് 1920 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറിയാണ് ആകെ നേടിയത്. അതില്‍ രണ്ടെണ്ണവും സിക്‌സിലൂടെയാണ് പൂര്‍ത്തിയാക്കിയതെന്നതാണ് കൗതുകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications