Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ അതു വേണ്ടിയിരുന്നില്ല! എന്തിന് വീണ്ടും ബൗളിങ്? 'കുറ്റപ്പെടുത്തി' സെവാഗ്

മുംബൈ: റോഡ് സുരക്ഷ ലോക സീരീസില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സ് ടീം തോല്‍വിയറിയാതെ കുതിക്കുന്നു. ചൊവ്വാഴ്ച നടന്ന തങ്ങളുടെ രണ്ടാമത്തെ മല്‍സരത്തിലും സച്ചിനും സംഘവും വെന്നിക്കൊടി പാറിച്ചിരുന്നു. തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്ക ലെജന്റ്‌സിനെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിനു 138 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ 18.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസിനു ശേഷം ഇന്ത്യ ബൗളിങായിരുന്നു തിരഞ്ഞെടുത്തത്. ഒരിക്കല്‍ക്കൂടി ആദ്യം ബാറ്റ് ചെയ്യാനുള്ള സച്ചിന്റെ തീരുമാനത്തെ തമാശരൂപേണ കുറ്റപ്പെടുത്തിയിരിക്കുകയാണ് ടീമംഗം വീരേന്ദര്‍ സെവാഗ്.

ആദ്യം ബൗളിങ്

ആദ്യം ബൗളിങ്

ഫീല്‍ഡ് ചെയ്യുകയെന്നത് പീഡനത്തിനു തുല്യമാണ്. സച്ചിന്‍ വീണ്ടും ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ 20 ഓവര്‍ ഞങ്ങള്‍ക്ക് ആദ്യം ഫീല്‍ഡ് ചെയ്യേണ്ടിവന്നു. ബാറ്റിങിന് മുമ്പ് ഇതു ഞങ്ങളെ ക്ഷീണിതരാക്കിയതായും സെവാഗ് തമാശയായി പറഞ്ഞു.
നേരത്തേ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തിലും ടോസ് ലഭിച്ച സച്ചിന്‍ ബൗളിങായിരുന്നു തിരഞ്ഞെടുത്തത്.

സെവാഗും സച്ചിനും ഫ്‌ളോപ്പ്

സെവാഗും സച്ചിനും ഫ്‌ളോപ്പ്

ശ്രീലങ്ക ലെജന്റ്‌സിനെതിരേ നായകന്‍ സച്ചിനും ഓപ്പണിങ് പങ്കാളിയായ സെവാഗും ഫ്‌ളോപ്പായി മാറിയിരുന്നു. ഇരുവരും ഒറ്റയക്ക സ്‌കോറിനായിരുന്നു പുറത്തായത്. സച്ചിന്‍ ഡെക്കായി മടങ്ങിയപ്പോള്‍ സെവാഗിന് നേടാനായത് മൂന്നു റണ്‍സായിരുന്നു.
സച്ചിനെ ലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ചാമിന്ദ വാസാണ് പുറത്താക്കിയത്. സെവാഗിനെ ചന്ദന റണ്ണൗട്ടാക്കുകയും ചെയ്യുകയായിരുന്നു.

രക്ഷകരായി ഇര്‍ഫാനും കൈഫും

രക്ഷകരായി ഇര്‍ഫാനും കൈഫും

മുന്‍നിര തകര്‍ന്നതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും (57*) മുഹമ്മദ് കൈഫുമായിരുന്നു (46). സഞ്ജയ് ബാംഗര്‍ (18), മന്‍പ്രീത് ഗോണി (11*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
31 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഇര്‍ഫാന്‍ 57 റണ്‍സ് അടിച്ചെടുത്തത്. കൈഫ് 45 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു 46 റണ്‍സ് നേടിയത്.

സെവാഗ് ആദ്യ കളിയിലെ ഹീറോ

സെവാഗ് ആദ്യ കളിയിലെ ഹീറോ

ശ്രീലങ്ക ലെജന്റ്‌സിനെതിരേ ഫ്‌ളോപ്പായെങ്കിലും വിന്‍ഡീസ് ലെജന്റ്‌സിനെതിരായ കന്നിയങ്കത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി സെവാഗായിരുന്നു. അന്നു 57 പന്തില്‍ 11 ബൗണ്ടറികളടക്കം പുറത്താവാതെ 74 റണ്‍സുമായാണ് സെവാഗ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. സച്ചിനും (36) മികച്ച പ്രകടനം നടത്തിയിരുന്നു.
ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ വിന്‍ഡീസ് ടീമിനെ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യ തകര്‍ത്തുവിട്ടത്.

ഇന്ത്യയുടെ അടുത്ത മല്‍സരം

ഇന്ത്യയുടെ അടുത്ത മല്‍സരം

ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെതിരേ മാര്‍ച്ച് 14നു ശനിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. അതിനു ശേഷം മാര്‍ച്ച് 20ന് വെള്ളിയാഴ്ച ഓസ്‌ട്രേലിയ ലെജന്റ്്‌സിനെതിരേ ഒരു മല്‍സരം കൂടിയാണ് ഇന്ത്യ ലെജന്റ്‌സിനു ബാക്കിയുള്ളത്.
പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് മാര്‍ച്ച് 22ന് നടക്കാനിരിക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.

Story first published: Wednesday, March 11, 2020, 11:20 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+