Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കബാലി മാനിയയില്‍ വീരേന്ദര്‍ സേവാഗും.. മൂലി, കോലീ, കബാലീ ഡാ!

ദില്ലി: എവിടെ നോക്കിയാലും കബാലി മാത്രമേയുള്ളൂ. ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും കബാലി മാനിയയില്‍ പെട്ടുപോയാല്‍ കുറ്റം പറയാന്‍ പറ്റുമോ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സേവാഗ് കബാലിയെക്കുറിച്ച് പറഞ്ഞത്. തന്റെ ഫേവറിറ്റായ മൂന്ന് ലീകളെക്കുറിച്ചായിരുന്നു സേവാഗിന്റെ കമന്റ്. മൂലി, കോലീ, കബാലീ എന്നിവയാണ് അത്.

Read Also: ബാഷ പോലെ ഹിറ്റാകില്ല.. ലിങ്ക പോലെ പൊളിയില്ല... കബാലിയുടെ ആദ്യദിവസത്തെ പ്രതികരണങ്ങള്‍...

ഇപ്പോള്‍ ഫാഷനായിക്കൊണ്ടിരിക്കുന്ന മൂന്ന് ലീ എന്ന് പറഞ്ഞായിരുന്നു സേവാഗ് ഈ തമാശ പൊട്ടിച്ചത്. കോലി, മൂലി (പൊറാട്ട), കബാലി എന്നിവയാണ് ഇത്. ഇന്ന് തന്നെ ഈ മൂന്ന് ലീയും ആസ്വദിക്കൂ. രാവിലെ മൂലി പൊറോട്ട കഴിക്കൂ പിന്നെ കബാലി കാണൂ അതിന് ശേഷം കോലിയുടെ ബാറ്റിംഗ് ആസ്വദിക്കൂ - ഇതായിരുന്നു നജഫ്ഗഡിന്റെ നവാബായ സേവാഗിന്റെ ട്വീറ്റ്.

sehwag-

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കബാലി റിലീസായ ദിവസമാണ് ഇന്ന് ജൂലൈ 22 വെള്ളിയാഴ്ച. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിയോടെ പുറത്താകാതെ നില്‍ക്കുകയാണ് കോലി. 143 റണ്‍സുമായി കോലി ഇന്ത്യന്‍ സമയം വൈകുന്നേരത്തോടെ ബാറ്റിംഗ് പുനരാരംഭിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗാകട്ടെ, മുന്‍താരങ്ങളെയും സഹതാരങ്ങളെയും ട്വിറ്ററില്‍ ട്രോള്‍ ചെയ്യുന്ന തിരക്കിലാണ്.

Read Also: കബാലിയുടെ എച്ച്ഡി പ്രിന്റ് ഔട്ടായി.. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെ!

ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..

ക്യാമറയ്ക്ക് മുന്നില്‍ മുലയൂട്ടുന്ന മന്ത്രി... സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ വിടുമോ...

Story first published: Friday, July 22, 2016, 16:40 [IST]
Other articles published on Jul 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+