For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഓര്‍മയുണ്ടോ ഈ ഡല്‍ഹി ടീമിനെ ? നായകന്‍ സെവാഗ്, ഒപ്പം വമ്പന്‍ താരനിരയും, പക്ഷെ കപ്പടിച്ചില്ല

ലോക ക്രിക്കറ്റിലെ പല മഹാന്മാരും ഒന്നിച്ച് കളിച്ചിട്ടും കിരീടമെന്നത് ഇപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിന് കിട്ടാക്കനിയാണ്

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എക്കാലത്തും മികച്ച താരസമ്പത്ത് കൊണ്ട് കൈയടി നേടിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലോക ക്രിക്കറ്റിലെ പല മഹാന്മാരും ഒന്നിച്ച് കളിച്ചിട്ടും കിരീടമെന്നത് ഇപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിന് കിട്ടാക്കനിയാണ്. ഫൈനല്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കിരീട ഭാഗ്യം ഇതുവരെ ഉണ്ടായില്ല. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എബി ഡിവില്ലിയേഴ്‌സ്, തിലകര്തന ദില്‍ഷന്‍, ആന്‍ഡ്രേ റസല്‍, ഗ്ലെന്‍ മഗ്രാത്ത് ഇവരെല്ലാം ഡല്‍ഹിയുടെ ഭാഗമായിട്ടുള്ളവരാണ്.

ഐപിഎല്ലിന്റെ ആദ്യ സമയത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്ന പേരിലായിരുന്നു ടീം ഉണ്ടായിരുന്നത്. എന്നാല്‍ ചെകുത്താന്‍ വിശേഷണം ഒപ്പമുള്ളതുകൊണ്ടാണോ കിരീട ഭാഗ്യം വരാത്തതെന്ന സംശയത്തിനെത്തുടര്‍ന്ന് പിന്നീടവര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് പേര് മാറ്റി. അരങ്ങേറ്റ സീസണില്‍ പ്ലേ ഓഫ് കളിക്കാന്‍ ഡല്‍ഹിക്കായിരുന്നു. പല വമ്പന്‍ പ്രകടനങ്ങളും നടത്തിയിട്ടുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ പ്ലേയിങ് 11ന്‍ ആരാധകര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?. ആരൊക്കെയായിരുന്നു അന്ന് ഉണ്ടായിരുന്നതെന്ന് പരിശോധിക്കാം.

ഗൗതം ഗംഭീര്‍-വീരേന്ദര്‍ സെവാഗ്

ഗൗതം ഗംഭീര്‍-വീരേന്ദര്‍ സെവാഗ്

2008ല്‍ എത്തിയ ഡല്‍ഹി ടീമിന്റെ ആദ്യ എതിരാളി രാജസ്ഥാന്‍ റോയല്‍സായിരുന്നു. ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമായിരുന്നു ഡല്‍ഹിയുടെ ഒന്നത്തെ ഓപ്പണര്‍മാര്‍. രണ്ട് പേരും അന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഡല്‍ഹിക്കായി ആദ്യ മത്സരത്തില്‍ 46 പന്തില്‍ 58* റണ്‍സാണ് ഗംഭീര്‍ നേടിയത്. ഇതില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. 126.08 സ്‌ട്രൈക്കറേറ്റിലാണ് ഗംഭീറിന്റെ പ്രകടനം. സീസണില്‍ 14 മത്സരത്തില്‍ നിന്ന് 534 റണ്‍സാണ് ഗംഭീര്‍ നേടിയത്.

നായകനായിരുന്ന സെവാഗിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. നേരിട്ട ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയ സെവാഗ് നാലാം പന്തില്‍ പുറത്തായി. എന്നാല്‍ ഭേദപ്പെട്ട പ്രകടനം സീസണില്‍ സെവാഗ് നടത്തി. 14 മത്സരത്തില്‍ നിന്ന് 406 റണ്‍സാണ് സെവാഗ് സ്വന്തമാക്കിയത്. 2008ല്‍ ഡല്‍ഹിക്കൊപ്പം തുടങ്ങിയ സെവാഗ് 2013ല്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചത്.

ശിഖര്‍ ധവാന്‍, മനോജ് തിവാരി, ദിനേഷ് കാര്‍ത്തിക്

ശിഖര്‍ ധവാന്‍, മനോജ് തിവാരി, ദിനേഷ് കാര്‍ത്തിക്

അരങ്ങേറ്റ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 41 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 52 റണ്‍സുമായി ധവാന്‍ പുറത്താവാതെ നിന്നു. 126.82 സ്‌ട്രൈക്കറേറ്റിലായിരുന്നു ധവാന്റെ പ്രകടനം. 14 മത്സരത്തില്‍ നിന്ന് 320 റണ്‍സാണ് ധവാന്‍ ഈ സീസണില്‍ നേടിയത്. ഡല്‍ഹിയിലെ പ്രകടനത്തോടെയാണ് 2010ല്‍ ധവാന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം സാധ്യമായത്. മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമാവാനും ധവാന് സാധിച്ചിട്ടുണ്ട്. അവസാന സീസണിലും ഡല്‍ഹിക്കുവേണ്ടി കളിച്ച ധവാനെ മെഗാ ലേലത്തിന് മുമ്പ് ടീം നിലനിര്‍ത്തിയില്ല.

മനോജ് തിവാരിയാണ് ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട മറ്റൊരു താരം. ടീമിന്റെ ഭാഗമായെങ്കിലും മികച്ചൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. ഏഴ് മത്സരത്തില്‍ നിന്ന് 104 റണ്‍സ് മാത്രമാണ് തിവാരിക്ക് നേടാനായത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. പിന്നീട് കെകെആര്‍, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചു. 2018ന് ശേഷം ഒരു ടീമും മനോജിനെ സ്വന്തമാക്കിയിട്ടില്ല.

വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തികായിരുന്നു ഉണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ കാര്‍ത്തികിനും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് 145 റണ്‍സ് മാത്രമാണ് കാര്‍ത്തികിന് നേടാനായത്. പ്രഥമ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും ഭേദപ്പെട്ട കരിയര്‍ ഐപിഎല്ലില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. മുംബെ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ച കാര്‍ത്തികിന്് പിന്നീട് കെകെആര്‍ ടീമിനെ നയിക്കാനും അവസരം ലഭിച്ചു.

മിധുന്‍ മന്‍ഹാസ്, രജത് ബാട്ടിയ, ഡാനിയല്‍ വെട്ടോറി

മിധുന്‍ മന്‍ഹാസ്, രജത് ബാട്ടിയ, ഡാനിയല്‍ വെട്ടോറി

ഡല്‍ഹി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി നിന്നിരുന്ന മിധുന്‍ മന്‍ഹാസ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദ്യ പ്ലേയിങ് 11ലും ഉള്‍പ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ആദ്യ മത്സരത്തില്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്. ബാറ്റ് ചെയ്യാന്‍ അവസരവും ലഭിച്ചില്ല. പിന്നീട് പൂനെ വാരിയേഴ്‌സ്, സിഎസ്‌കെ ടീമുകളുടെ ഭാഗമാവാന്‍ മിധുന് സാധിച്ചു. 55 മത്സരത്തില്‍ നിന്ന് 514 റണ്‍സാണ് അദ്ദേഹം നേടിയത്. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

രജത് ബാട്ടിയയാണ് ടീമിന്റെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട മറ്റൊരു താരം. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ആദ്യ മത്സരത്തില്‍ത്തന്നെ മികച്ച ബൗളിങ് പ്രകടനം നടത്തി. നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 34 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്. പിന്നീട് കെകെആറിനൊപ്പം രണ്ട് കിരീടങ്ങളില്‍ ഭാഗമായി. രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ് ടീമുകളോടൊപ്പവും കളിച്ചു.

ന്യൂസീലന്‍ഡ് മുന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഡാനിയല്‍ വെട്ടോറിയും ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ ഉണ്ടായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വെട്ടോറി നേടിയത്. ആദ്യ രണ്ട് സീസണിന് ശേഷം ആര്‍സിബിയിലേക്ക് പോയ വെട്ടോറി ടീമിന്റെ നായകനും പിന്നീട് പരിശീലകനുമായി. നിലവില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം മുന്നോട്ട് പോകുന്നു.

ഫര്‍വീസ് മഹറൂഫ്, ബ്രെറ്റ് ഗ്രീവസ്, ഗ്ലെന്‍ മഗ്രാത്ത്

ഫര്‍വീസ് മഹറൂഫ്, ബ്രെറ്റ് ഗ്രീവസ്, ഗ്ലെന്‍ മഗ്രാത്ത്

ശ്രീലങ്കന്‍ പേസ് ഓള്‍റൗണ്ടര്‍ ഫര്‍വീസ് മഹറൂഫ് ഡല്‍ഹിയുടെ ഭാഗമായിരുന്നു. ആദ്യ മത്സരത്തില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ താരമായത് മഹറൂഫായിരുന്നു. 13 വിക്കറ്റും 113 റണ്‍സും ഒമ്പത് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം നേടി. രണ്ട് സീസണില്‍ അദ്ദേഹം ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നു.

ബ്രെറ്റ് ഗ്രീവസാണ് ടീമിലെ മറ്റൊരു താരം. നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം നേടിയത്. ഓസ്‌ട്രേലിയക്കാരനായ താരമായിരുന്നു ആദ്യ മത്സരത്തില്‍ ഡല്‍ഹിയുടെ ഏറ്റവും നിരാശപ്പെടുത്തിയ താരം. ഗ്ലെന്‍ മഗ്രാത്താണ് 11ാമന്‍. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. സീസണില്‍ 14 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ഓസീസ് ഇതിഹാസം നേടിയത്.

Story first published: Wednesday, January 19, 2022, 11:00 [IST]
Other articles published on Jan 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+