Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗും രോഹിത്തും 'സ്‌റ്റെപ് ബാക്ക്', ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ മറ്റൊരാള്‍, കണക്കുകളിതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1000 ഏകദിന മത്സരങ്ങളും പൂര്‍ത്തിയാക്കി മുന്നോട്ട് പോവുകയാണ്. ലോക ക്രിക്കറ്റില്‍ നിരവധി ഇതിഹാസങ്ങളെ ഇതിനോടകം സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്. ലോക ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 പേരെ പരിഗണിച്ചാല്‍ അതിന്റെ മുന്‍നിരയില്‍ത്തന്നെ ഇന്ത്യയുടെ പല താരങ്ങളുമുണ്ടാവും. രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യ ലോക ക്രിക്കറ്റിലെത്തന്നെ വന്‍ ശക്തികളാണ്.

ഇന്ത്യയുടെ ഇതുവരെയുള്ള ഏകദിന ചരിത്രം പരിശോധിച്ചാല്‍ നിരവധി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ കാണാനാവും. എന്നാല്‍ ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണറെ പരിഗണിച്ചാല്‍ ആര്‍ക്കാവും ഒന്നാം സ്ഥാനം നല്‍കാനാവുക. നിരവധി താരങ്ങളെ ഈ പട്ടികയിലേക്ക് പരിഗണിക്കപ്പെടാം. എന്നാല്‍ 100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കൂടുതല്‍ തവണ ഇന്ത്യയുടെ ടോപ് സ്‌കോററായ ഓപ്പണര്‍ ആരാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ പരിഗണിക്കപ്പെടുമ്പോള്‍ പലപ്പോഴും സച്ചിനെ തഴയാറുണ്ടെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്നത് അങ്ങനെയല്ല. 100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ ഓപ്പണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 39 തവണയാണ് സച്ചിന്‍ ഇത്തരത്തില്‍ ടോപ് സ്‌കോററായത്. സച്ചിന്റെ കരിയറിന്റെ തുടക്കകാലത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചിരുന്ന സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ താരമാണ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ പരിമിത ഓവര്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 22 തവണയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്ന രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഏകദിനത്തില്‍ മൂന്ന് തവണ 200 പ്ലസ് സ്‌കോര്‍ നേടാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനം നടത്താനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ക്രിക്കറ്റ് താരങ്ങളിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണറെന്ന് രോഹിത് ശര്‍മയെ വിശേഷിപ്പിക്കാം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണത്തിന് അര്‍ഹനാണ് വീരേന്ദര്‍ സെവാഗ്. ഒരു കാലത്ത് ബൗളിങ് നിരയുടെ പേടി സ്വപ്‌നമായിരുന്ന സെവാഗ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 21 തവണയാണ് സെവാഗ് ഈ നേട്ടത്തിലെത്തിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന സെവാഗ് 2011ലെ ഏകദിന ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച എല്ലാ മത്സരത്തിന്റെയും ആദ്യ പന്ത് ബൗണ്ടറികടത്തിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ തീര്‍ച്ചയായും സ്ഥാനം ലഭിക്കുന്ന താരമാണ് സെവാഗ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ആരാധകര്‍ ഗബ്ബാറെന്ന വിശേഷണം നല്‍കി ആദരിക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണറായ ധവാനെ നിലവില്‍ ഏകദിനത്തിലേക്ക് മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നത്. ഒരു കാലഘട്ടത്തില്‍ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിര ഓപ്പണറായിരുന്നു ധവാന്‍. ഇന്ത്യക്കായി 100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കൂടുതല്‍ തവണ ടോപ് സ്‌കോററായ ഓപ്പണര്‍മാരില്‍ നാലാം സ്ഥാനമാണ് ധവാന്. 17 തവണയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനായത്. ഐസിസി ട്രോഫികളിലെ വിശ്വസ്തനായ ധവാന്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശ പിച്ചുകളിലും മിന്നും പ്രകടനം നടത്തിയിട്ടുണ്ട്. ധവാന്റെ മീശപിരിച്ച ലുക്കിനും ക്യാച്ചുകള്‍ എടുത്ത ശേഷമുള്ള ആഘോഷങ്ങള്‍ക്കുമെല്ലാം വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ സൗരവ് ഗാംഗുലി ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് തവണയാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഒരു കാലത്ത് ക്രിക്കറ്റ് കളം വാഴാന്‍ ഗാംഗുലിക്കായിരുന്നു. ഓഫ് സൈഡിന്റെ രാജകുമാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് അദ്ദേഹം. ആക്രമണോത്സകതകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വീരനായകനായി മാറിയ താരം കൂടിയാണ് ഗാംഗുലി.

Story first published: Wednesday, February 9, 2022, 12:41 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+