Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ ജഡേജയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വധുവിനെ കാണണ്ടേ? ആരാണ് റീവ സോളങ്കി?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സര്‍ രവീന്ദ്ര ജഡേജയ്ക്ക് വിവാഹം. ഹോംടൗണായ രാജ്‌കോട്ടില്‍ സ്വന്തം ഹോട്ടലായ ജഡ്ഡൂസിലാണ് രവീന്ദ്ര ജഡേജയും റീവ സോളങ്കിയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഫാമൗട്ടായി ടീമിന് പുറത്തായ ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

തിരക്കേറിയ ക്രിക്കറ്റ് സീസണിടെയാണ് ജഡേജയുടെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്. ശ്രീലങ്കയ്‌ക്കെതിരായ കളി, ഏഷ്യാകപ്പ്, ലോകകപ്പ് എന്നിങ്ങനെയാണ് ഇനി ഇന്ത്യന്‍ ടീമിന്റെ കളികള്‍. ജഡേജയെ ക്ലീന്‍ ബൗള്‍ ചെയ്ത റീവ സോളങ്കിയെക്കുറിച്ചറിയേണ്ടേ. ഒപ്പം ജഡ്ഡുവിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും കാണൂ...

ജഡ്ഡുവും റീവയും

ജഡ്ഡുവും റീവയും

രാജ്‌കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ മകളാണ് ജഡ്ഡുവിന്റെ വധു റീവ സോളങ്കി. ഒറ്റമോളാണ് റീവ. സഹോദരങ്ങളില്ല.

എഞ്ചിനീയര്‍

എഞ്ചിനീയര്‍

ക്രിക്കറ്റ് ഓള്‍റൗണ്ടറായ ജഡേജയ്ക്ക് കൂട്ടായി എത്തുന്ന റീവ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ഇപ്പോള്‍ യു പി എസ് സി എക്‌സാമിനുള്ള തിരക്കില്‍.

ചടങ്ങുകള്‍ അതീവസ്വകാര്യം

ചടങ്ങുകള്‍ അതീവസ്വകാര്യം

രാജ്‌കോട്ടിലെ ഹോട്ടലില്‍ അതീവ സ്വകാര്യമായിട്ടാണ് ചടങ്ങുകള്‍ നടന്നത്. ക്ഷണിക്കപ്പെട്ട പ്രമുഖരും അടുത്ത ബന്ധുക്കളും മാത്രമേ ചടങ്ങിനെത്തിയുള്ളൂ

രഹസ്യമായി കഴിഞ്ഞു

രഹസ്യമായി കഴിഞ്ഞു

ജഡേജയുമായുള്ള വിവാഹ വാര്‍ത്ത അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ സോളങ്കിയുടെ വീട്ടിലെത്തി. എന്നാല്‍ വീട് അടച്ചിട്ടിരിക്കയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും പിടികൊടുത്തില്ല

രാജ്‌കോട്ടിന്റെ ജഡ്ഡു

രാജ്‌കോട്ടിന്റെ ജഡ്ഡു

ജാംനഗറാണ് ജന്മദേശമെങ്കിലും ജഡേജ രാജ്‌കോട്ടിലാണ് സെറ്റിലായിരിക്കുന്നത്. ഇപ്പോള്‍ രാജ്‌കോട്ട് ഐ പി എല്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു.

ആശംസയുമായി കൂട്ടുകാര്‍

ആശംസയുമായി കൂട്ടുകാര്‍

സുരേഷ് റെയ്‌ന അടക്കമുള്ള കൂട്ടുകാരെല്ലാം ജഡേജയ്ക്ക് ആശംസകളുമായി ട്വിറ്റരില്‍ സജീവമാണ്.

ആരോണും രാഗിണിയും

ആരോണും രാഗിണിയും

കഴിഞ്ഞ ദിവസം വിവാഹിതരായ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണും രാഗിണിയും

രോഹിത് ശര്‍മയും റിതികയും

രോഹിത് ശര്‍മയും റിതികയും

ഡിസംബര്‍ 13നാണ് രോഹിത് ശര്‍മയും കാമുകി റിതിക സജ്‌ദേശും വിവാഹിതരായത്.

ഭാജിക്കല്യാണം

ഭാജിക്കല്യാണം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒക്ടോബറിലെ ഏറ്റവും വലിയ വിശേഷം ഹര്‍ഭജന്‍ സിംഗിന്റെ വിവാഹമായിരുന്നു. വധു ബോളിവുഡ് താരം ഗീത ബസ്ര

അടുത്തത് യുവരാജ്

അടുത്തത് യുവരാജ്

യുവരാജും നടി ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌

Story first published: Friday, February 5, 2016, 13:17 [IST]
Other articles published on Feb 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+