കട്ടയ്ക്ക് കട്ട; ലോര്‍ഡ്‌സ് ടെസ്റ്റ് കലക്കും
ലണ്ടന്‍: പിച്ചേത് ഗ്രൗണ്ടേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ലോര്‍ഡ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 76 റണ്‍സിന്റെ മുന്‍തൂക്കമാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടിനാകട്ടെ കയ്യില്‍ അവസാനത്തെ നാല് വിക്കറ്റുകളും. നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്ന ടീം ലോര്‍ഡ്‌സ് ടെസ്റ്റില്‍ മുന്‍കയ്യെടുക്കും. അത് ഇന്ത്യയാകാം ഇംഗ്ലണ്ടുമാകാം.
295 റണ്‍സിന് ഓളൗട്ടായ ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിന് 219 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ പുലിക്കുട്ടിയായപ്പോള്‍ സെഞ്ചുറിയോടെ ഗാരി ബാല്ലന്‍സാണ് ഇംഗ്ലണ്ടിന് വേണ്ടി കാര്യങ്ങള്‍ ബാലന്‍സാക്കിയത്. മൂന്ന് ദിവസങ്ങള്‍ ശേഷിക്കേ കളി എങ്ങോട്ട് വേണമെങ്കിലും തിരിയാം എന്ന സ്ഥിതിയിലാണ്. കളിയുടെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും.

ഭുവി വീണ്ടും സ്പാറി
ആദ്യ ഇന്നിംഗ്‌സില്‍ 36 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഇന്നലെയും വെറുതെ ഇരുന്നില്ല. 46 റണ്‍സിന് നാല് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ഒരറ്റത്ത് നിര്‍ത്താതെ പന്തെറിഞ്ഞ ഭുവി ആകെ 23 ഓവറുകള്‍ പൂര്‍ത്തിയാക്കി.

ബാല്ലന്‍സാക്കിയത് ബാല്ലന്‍സ്
ഇന്ത്യയ്ക്ക് കിട്ടേണ്ട മേല്‍ക്കൈ ഇല്ലാതാക്കിയത് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ ഗാരി ബാല്ലന്‍സാണ്. 203 പന്തില്‍ ക്ഷമയോടെ 110 റണ്‍സടിച്ചു ബാല്ലന്‍സ്.

മോയിനേ ആ ചെറ്യേ സ്പാനര്‍
32 റണ്‍സോടെ മോയീന്‍ അലി പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും മുരളി വിജയുടെ പന്തില്‍ പുറത്തായി.

സര്‍ ജഡേജ
ജോ റൂട്ടിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി രവീന്ദ്ര ജഡേജ ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി.

ബെല്ലടിച്ചില്ല
ഭുവനേശ്വര്‍ കുമാറിന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പുറത്തായ ഇയാന്‍ ബെല്‍ നിരാശയോടെ മടങ്ങുന്നു

ഇഷാന്ത് വെറുതെ എറിയുന്നു
ഫാസ്റ്റ് ബൗളിംഗ് ടീമിന്റെ അമരക്കാരനാകും എന്ന് പ്രതീക്ഷ വെച്ചിരുന്ന ഇഷാന്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഷമിയും തികഞ്ഞ പരാജയമായി.

കുക്ക് കുക്കാകുമോ
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് വീണ്ടും പരാജയപ്പെട്ടു. 10 റണ്‍സായിരുന്നു ലോര്‍ഡ്‌സില്‍ കുക്കടിച്ചത്.

മികച്ച ഫീല്‍ഡിംഗ്
ഫീല്‍ഡിംഗില്‍ താരതമ്യേന മികച്ച പ്രകടനമായിരുന്നു ഇന്ത്യ. കുക്കിന്റെ വിക്കറ്റെടുത്ത കുമാറിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റന്‍ കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications