പിന്നെയും വാലറ്റം കാത്തു, ഇന്ത്യ നാണക്കേട് ഒഴിവാക്കി
ലണ്ടന്‍: എന്തിനാണ് ഇന്ത്യന്‍ ടീമിന് രാഹുല്‍ ദ്രാവിഡിനെ പോലെ ഒരു ബാറ്റിംഗ് മെന്റര്‍? അജിന്‍ക്യ രഹാനെയുടെ നൂറ്റിമൂന്ന് റണ്‍സാണ് ഉത്തരം. ദ്രാവിഡിന്റെ ശൈലിയോട് അടുത്തുനില്‍ക്കുന്ന മനോഹരമായ ഒരു സെഞ്ചുറിയിലൂടെ രഹാനെ എന്ന മധ്യനിരക്കാരന്‍ കാത്തത് ഇന്ത്യന്‍ ടീമിന്റെ മാനവും ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റുമാണ്. ഐ പി എല്ലിലും ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യനും ഓപ്പണിംഗ് പാര്‍ട്ണറുമാണ് രഹാനെ.
ധവാന്‍, വിജയ്, കോലി, പൂജാര, ധോണി, ജഡേജ, ബിന്നി വമ്പന്‍മാര്‍ എല്ലാവരും കൂടാരം കയറിയപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 145 റണ്‍സ്. പൂജാര പിടിച്ചുനില്‍ക്കാന്‍ നോക്കി എന്നും ബിന്നിയുടേത് നിര്‍ഭാഗ്യം എന്നും പറയാം. എന്നാല്‍ ബാക്കി എല്ലാവരും സ്വയം കുഴി തോണ്ടുകയായിരുന്നു. കോലിയുടേയും ധവാന്റെയും ജഡേജയുടെയും മോശം ഫോം തുടരുകയാണ്.
ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പതിന് 290 എന്ന നിലയിലാണ്. 103 റണ്‍സെടുത്ത രഹാനെയ്ക്കും 36 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനും സ്ഥിതി. കളിവിശേഷങ്ങളിലേക്ക്

ഇത് രഹാനെ സ്‌പെഷല്‍
വമ്പന്മാര്‍ കൂടാരം കയറിപ്പോയ ശേഷമാണ് രഹാനെ തന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സിന്റെ കെട്ടഴിച്ചത്. 15 ഫോറും ഒരു സിക്‌സും ചന്തം ചാര്‍ത്തി രഹാനെയുടെ ഈ ഇന്നിംഗ്‌സിന്. സെഞ്ചുറി തികച്ച രഹാനെയുടെ ആഹ്ലാദം.

കുമാരാ നീ കാത്തു
ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ ഭുവനേശ്വര്‍ കുമാറാണ്. രണ്ട് അര്‍ധസെഞ്ചുറിക്ക് പുറമേ ലോര്‍ഡ്‌സില്‍ 36 റണ്‍സടിച്ചു ഭുവി.

ഓ വാട്ട് എ ഷോട്ട്
മനോഹരമായ പുൾഷോട്ടുകളും ഹുക്കുകളും കളിച്ചാണ് രഹാനെ ഇംഗ്ലണ്ട് ബൗളർമാരെ എതിരിട്ടത്. സെഞ്ചുറിയിലേക്ക് നീങ്ങുന്ന രഹാനെയുടെ ബാറ്റിംഗിൽ നിന്നും

എന്താണിത് കോലി?
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി വീണ്ടും പരാജയപ്പെട്ടു. ഇത്തവണ 25 റണ്‍സാണ് കോലി നേടിയത്. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ കോലിക്ക് കഴിഞ്ഞില്ല.

എന്തിനാണ് ഈ ജഡേജ
വിക്കറ്റെടുക്കാന്‍ കഴിവില്ല. റണ്‍സടിക്കുന്ന കാര്യം പറയാനുമില്ല. ടെസ്റ്റ് ടീമില്‍ ജഡേജ ഒരു ബാധ്യതയായി മാറുകയാണ്. അശ്വിന്റെ സ്ഥാനമാണ് ജഡേജ കാരണം ഇല്ലാതാകുന്നത്.

ധോണി വല്ലതും കാണുന്നുണ്ടോ
ലോര്‍ഡ്‌സിലെ അതിവേഗ പിച്ചില്‍ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു റണ്‍സ് മാത്രമെടുത്ത ധോണി കീപ്പര്‍ക്ക് ക്യാച്ച് നല്കി പുറത്തായി.

ആന്‍ഡേഴ്‌സണ്‍ കലക്കി
വിവാദത്തിനിടയിലും മികച്ച ബൗളിംഗാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍ കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സന്റെ മികവില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഏകദേശം പിടിച്ചുകെട്ടിയതുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications