ടി20: വെടിക്കെട്ട് സെഞ്ച്വറിയുമായി ഗ്ലെന്‍ ഫിലിപ്‌സ്, വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് കിവീസിന് പരമ്പര
മൗണ്ട് മൗഗുനി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ന്യൂസീലന്‍ഡ്. 72 റണ്‍സിനാണ് ആതിഥേയരായ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ (108) സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ഗ്ലെന്‍ ഫിലിപ്‌സാണ് കളിയിലെ താരം.

ടോസ് നേടിയ ആതിഥേയരെ ബാറ്റിങ്ങിനയക്കാനുള്ള വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ തീരുമാനം പിഴച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (34),ടിം സീഫര്‍ട്ടും (18) ചേര്‍ന്ന് 49 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. സീഫര്‍ട്ടിന് പിന്നാലെ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയ ഗുപ്റ്റില്‍ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിലെ ഡിവോന്‍ കോന്‍വേയുടെയും (37 പന്തില്‍ 65*) ഗ്ലെന്‍ ഫിലിപ്‌സിന്റെയും (108) കൂട്ടുകെട്ട് കീവിസ് ഇന്നിങ്‌സിന് അടിത്തറ പാകി.

184 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. കോന്‍വേ 4 വീതം സിക്‌സും ഫോറും പറത്തിയപ്പോള്‍ ഫിലിപ്‌സ് 51 പന്തില്‍ 10 ഫോറും എട്ട് സിക്‌സും അടക്കമാണ് കളം നിറഞ്ഞ് കളിച്ചത്. 211.76 സ്‌ട്രൈക്കറേറ്റിലായിരുന്നു ഫിലിപ്‌സിന്റെ ബാറ്റിങ്. റോസ് ടെയ്‌ലര്‍ (0) പുറത്താകാതെ ക്രീസില്‍ നിന്നു. കീമോ പോളാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ കൂടുതല്‍ അടി വാങ്ങിയത്. 4 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത പോളിന് 1 വിക്കറ്റ് പോലും നേടാനായില്ല. ഒഷെയ്ന്‍ തോമസ്, ഫാബിയന്‍ അലന്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് പൊരുതാന്‍ പോലുമായില്ല. അക്കൗണ്ട് തുറക്കും മുമ്പെ ബ്രണ്ടന്‍ കിങ് (0) മടങ്ങി. ആന്‍ഡ്രി ഫ്‌ളച്ചര്‍ (14 പന്തില്‍ 20),ഷിംറോന്‍ ഹെറ്റ്‌മെയര്‍ (32 പന്തില്‍ 25),കെയ്ല്‍ മെയേഴ്‌സ് (14 പന്തില്‍ 20),കീറോണ്‍ പൊള്ളാര്‍ഡ് (15 പന്തില്‍ 28) എന്നിവരെല്ലാം മികച്ച സ്‌കോര്‍ നേടാനാവാതെ മടങ്ങി. നിക്കോളാസ് പുരാനും (7) തിളങ്ങാന്‍ സാധിക്കാതിരുന്നത് വെസ്റ്റ് ഇന്‍ഡീസിനെ ബാധിച്ചു.

കീമോ പോള്‍ (18 പന്തില്‍ 26*) പുറത്താവാതെ നിന്നു. ന്യൂസീലന്‍ഡിനുവേണ്ടി കെയ്ല്‍ ജാമിന്‍സനും മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ജിമ്മി നിഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ വെസ്റ്റ് ഇന്‍ഡീസിന് ആശങ്കയുണ്ടാക്കുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications