Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

40ാം വയസിലും വെടിക്കെട്ടുമായി മുഹമ്മദ് ഹഫീസ്, എന്നിട്ടും കിവീസിനോട് പാകിസ്താന്‍ തോറ്റു

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോല്‍വി. ഒമ്പത് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസീലന്‍ഡ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ നാല് പന്തുകള്‍ ബാക്കിയാക്കി ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് വിജയം സ്വന്തമാക്കി. പാകിസ്താന്റെ മുഹമ്മദ് ഹഫീസ് (99*) വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ചെങ്കിലും ഫലമില്ലാതെ പോയി. നാല് വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസര്‍ ടിം സൗത്തിയാണ് കളിയിലെ താരം.

പാകിസ്താന്‍

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന പ്രമുഖ താരങ്ങളെല്ലാം ന്യൂസീലന്‍ഡ് ടീമില്‍ തിരിച്ചെത്തിയതിനാല്‍ത്തന്നെ തുടക്കം മുതല്‍ പാകിസ്താന് പിഴച്ചു. ഓപ്പണര്‍ ഹൈദര്‍ അലി (4 പന്തില്‍ 8) മുഹമ്മദ് റിസ്വാന്‍ (20 പന്തില്‍ 22) എന്നിവര്‍ കാര്യമായ സംഭാവന ചെയ്യാനാവാതെ മടങ്ങി.

മുഹമ്മദ് ഹഫീസ്

മൂന്നാമന്‍ അബ്ദുല്ല ഷഫീഖ് (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങുകയും ചെയ്തതോടെ പാകിസ്താന്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച മുഹമ്മദ് ഹഫീസ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 57 പന്തുകള്‍ നേരിട്ട് 10 ഫോറും അഞ്ച് സിക്‌സുമാണ് ഹഫീസ് പറത്തിയത്. ദൗര്‍ഭാഗ്യവശാലാണ് സെഞ്ച്വറി നേടാനാകാതെ പോയത്. 40ാം വയസിലാണ് ഹഫീസിന്റെ തകര്‍പ്പന്‍ പ്രകടനം എന്നതാണ് ശ്രദ്ധേയം.

ടിം

ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ (7 പന്തില് 4),ഖുഷ്ദി ഷാ (20 പന്തില്‍ 14),ഫഹീം അഷറഫ് (5 പന്തില്‍ 4) എന്നിവരെല്ലാം അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഇമാദ് വാസിം (5 പന്തില്‍ 10) പുറത്താവാതെ നിന്നു. ടിം സൗത്തി നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് നിഷാം,ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ട്രന്റ് ബോള്‍ട്ട് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല.

ന്യൂസീലന്‍ഡ്

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (11 പന്തില്‍ 21) ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. പിന്നീട് ഒത്തുകൂടിയ ടിം സീഫെര്‍ട്ടും (64 പന്തില്‍ 84) നായകന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് (42 പന്തില്‍ 57) അനായാസമായി ആതിഥേയരെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. സീഫെര്‍ട്ട് എട്ട് ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ വില്യംസണ്‍ 8 ഫോറും 1 സിക്‌സും അടിച്ചെടുത്തു. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങി കളിയിലെ താരമായ ജേക്കബ് ഡുഫിക്ക് കിവീസ് രണ്ടാം മത്സരത്തില്‍ അവസരം നല്‍കിയില്ല. പാകിസ്താനുവേണ്ടി ഫഹീം അഷറഫാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ബാക്കിയുള്ളവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി.

Story first published: Sunday, December 20, 2020, 16:53 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+