Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; രണ്ടാം സീസണ്‍ ഒക്ടോബര്‍ 3ന് തുടങ്ങും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ മത്സരങ്ങള്‍ 2015 ഒക്ടോബര്‍ 3ന് തുടങ്ങും. ആദ്യ സീസണിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ കൊല്‍ക്കത്തയും സെമിഫൈനലിസ്റ്റായ ചെന്നൈ എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 20നാണ് ഫൈനല്‍.

കഴിഞ്ഞസീസണില്‍ റണ്ണേഴസ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുമായി ഏറ്റമുട്ടും. ഒക്ടോബര്‍ ആറിന് കൊച്ചിയിലാകും മത്സരം നടക്കുക. കഴിഞ്ഞ സീസണില്‍ മോശം തുടക്കമിട്ട സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ മികച്ച ടീമിനെ അണിനിരത്തി ആദ്യ മത്സരം മുതല്‍ കുതിപ്പിനാണ് തയ്യാറെടുക്കുന്നത്.

isl-logo

ഒക്ടോബര്‍ അഞ്ചിന് അയല്‍ക്കാരായ പൂനെ എഫ്‌സിയുമായാണ് മുംബൈയുടെ ആദ്യ മത്സരം. ജൂണ്‍ ആദ്യം മുതല്‍ ലോകപ്പ് ഫുട്‌ബോള്‍ ക്വാളിഫൈഡ് മത്സരത്തിന് ഇറങ്ങുന്നതിനാല്‍ മിക്ക ഇന്ത്യന്‍ താരങ്ങളും അതിന്റെ തിരക്കിലാകും. ആദ്യ സൂപ്പര്‍ ലീഗില്‍ ലഭിച്ച ആത്മവിശ്വാസവും പരിചയവും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരത്തില്‍ തുണയാകുമെന്നാണ് കരുതുന്നത്.

കാണികളുടെ ബാഹുല്യത്താല്‍ ഇതിനകം തന്നെ ലോകത്തിലെ മികച്ച നാലാമത്തെ ഫുട്‌ബോള്‍ ലീഗായി മാറിക്കഴിഞ്ഞു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ജര്‍മന്‍ ബുണ്ടസ് ലീഗ, സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവ കഴിഞ്ഞാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനാണ് പ്രേക്ഷകര്‍. ആദ്യ സീസണ്‍ വിജയമായതോടെ രണ്ടാം സീസണില്‍ വന്‍കിട സ്‌പോണ്‍സര്‍മാര്‍ രംഗത്തെത്തിയത് സംഘാടകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Story first published: Saturday, May 30, 2015, 9:21 [IST]
Other articles published on May 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+