IPL 2020: കിരീടം ഡല്‍ഹിക്ക്, ഫൈനലില്‍ മുംബൈ മുട്ടുമടക്കും! രാജസ്ഥാന് അവസാന സ്ഥാനം

ഈയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ ഐപിഎല്ലില്‍ കന്നിക്കിരീടമുയര്‍ത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റില്‍ എട്ടു ടീമുകളുടെ സ്ഥാനവും സ്റ്റൈറിസ് പ്രവചിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു യുഎഇയില്‍ കൊടിയേറുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്മാര്‍ കൂടിയാണ് രോഹിത് ശര്‍മയുടെ മുംബൈ.

കിരീടം ഡല്‍ഹിക്കു തന്നെ
ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഫൈനല്‍ കളിച്ചിട്ടില്ലാത്ത ഏക ടീമായ ഡല്‍ഹി യുഎഇയില്‍ ചരിത്രം കുറിക്കുമെന്നാണ് സ്റ്റൈറിസിന്റെ പ്രവചനം. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ മുംബൈയും ഡല്‍ഹിയും തമ്മിലായിരിക്കും ഇത്തവണ ഫൈനല്‍ കളിക്കുക. കലാശക്കളിയില്‍ മുംബൈയെ മുട്ടുകുത്തിച്ച് ശ്രേയസിന്റെ ഡല്‍ഹി ആദ്യ കിരീടമുയര്‍ത്തുമെന്നും സ്റ്റൈറിസ് പ്രവചിക്കുന്നു.
ട്വിറ്ററിലാണ് എട്ടു ടീമുകളെ സീസണില്‍ ഫിനിഷ് ചെയ്യുന്ന ക്രമത്തില്‍ സ്‌റ്റൈറിസ് നല്‍കിയിരിക്കുന്നത്.

പ്ലേഓഫ് ടീമുകള്‍
ഡല്‍ഹി, മുംബൈ എന്നിവരെക്കൂടാതെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തുന്ന മറ്റു രണ്ടു ടീമുകള്‍ ദിനേഷ് കാര്‍ത്തികിന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിരിക്കുമെന്ന് സ്റ്റൈറിസ് ചൂണ്ടിക്കാട്ടി.
രണ്ടു തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂന്നാംസ്ഥാനത്തും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാംസ്ഥാനത്തുമായിരിക്കും ഫിനിഷ് ചെയ്യുകയെന്നു സ്റ്റൈറിസ് പറയുന്നു.

രാജസ്ഥാന്‍ അവസാനസ്ഥാക്കാര്‍
സീസണില്‍ പ്ലേഓഫിലെത്താതെ പുറത്താവുന്ന ടീമുകളില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുണ്ട്. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇത്തവണയും കിരീടം കിട്ടാക്കനിയാവുമെന്നാണ് സ്‌റ്റൈറിസിന്റെ അഭിപ്രായം. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബും പ്ലേഓഫ് പ്രതീക്ഷിക്കേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ ആയിരിക്കും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്യുകയെന്നു സ്റ്റൈറിസ് പ്രവചിക്കുന്നു. ഹൈദരാബാദ്, ആര്‍സിബി, പഞ്ചാബ് എന്നിവര്‍ യഥാക്രമം അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications