For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിയടിച്ചു, അടുത്ത 14 കളിയില്‍ ഇന്ത്യന്‍ ടീമിന് പുറത്ത്!- തുറന്നടിച്ച് മുന്‍ താരം

മനോജ് തിവാരിയാണ് ഇക്കാര്യം പറഞ്ഞത്

മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താന്‍ തഴയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. 2008ല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ താരമാണ് അദ്ദേഹം. പക്ഷെ ഏഴു വര്‍ഷം നീണ്ട കരിയറില്‍ വെറും 12 ഏകദിങ്ങളിലും മൂന്നു ടി20കളിലും മാത്രമേ തിവാരിക്കു കളിക്കാനായുള്ളൂ.

1

2011 ഡിസംബറില്‍ തിവാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചിരുന്നു. എന്നിട്ടും ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ടീമിനു പുറത്തായ അദ്ദേഹത്തിനു ഏഴു മാസങ്ങള്‍ക്കു ശേഷമാണ് അടുത്ത അവസരം ലഭിച്ചത്. ഇപ്പോഴത്തെ ടീം മാനേജ്‌മെന്റിനു കീഴിലായിരുന്നു കളിച്ചിരുന്നതെങ്കില്‍ തന്റെ കരിയര്‍ തീര്‍ത്തും വ്യത്യസ്മായി മാറുമായിരുന്നുവെന്നു തിവാരി ചൂണ്ടിക്കാട്ടി.

2

നിലവിലെ ടീം മാനേജ്‌മെന്റ് താരങ്ങളെ പിന്തുണയ്ക്കുന്നവരാണ്. നാല്- അഞ്ചു മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയാലും ഇപ്പോഴത്തെ ടീം മാനേജ്‌മെന്റ് കളിക്കാര്‍ക്കു പിന്തുണ നല്‍കാറുണ്ട്. ഞാന്‍ കളിച്ചിരുന്ന സമയത്ത് ഇത്തരമൊരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അതു ഏറെ സഹായിക്കുമായിരുന്നു.
കാരണം നിങ്ങള്‍ക്കു ഒരുപക്ഷെ ഓര്‍മയുണ്ടാവും. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തില്‍ സെഞ്ച്വറിയടിക്കുകയും ഞാന്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. എന്നിട്ടും അടുത്ത 14 മല്‍സരങ്ങളില്‍ എനിക്കു ടീമില്‍ ഇടം ലഭിച്ചില്ല. അതു ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്നു ചുമതലയുണ്ടായിരുന്നവരോടു ഞാന്‍ തീര്‍ച്ചയായും ഈ ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും മനോജ് തിവാരി വ്യക്തമാക്കി.

നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

3

ഇക്കാര്യത്തില്‍ ഒരുപക്ഷെ ലോക റെക്കോര്‍ഡ് എനിക്കായിരിക്കും. കാരണം പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും അടുത്ത 14 മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കപ്പെട്ട മറ്റൊരു താരം ലോകത്തിലുണ്ടാവില്ല. 14 മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു ഞാന്‍ തിരിച്ചുവിളിക്കപ്പെട്ടു. ഈ കളിയില്‍ 65 റണ്‍സെടുത്ത ഞാന്‍ നാലു വിക്കറ്റുകളും വീഴ്ത്തി. പക്ഷെ എന്നിട്ടും എനിക്കു തുടര്‍ന്നു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.
നിങ്ങള്‍ കൂടുതല്‍ പക്വത നേടുമ്പോള്‍ കൂടുതല്‍ പശ്ചാത്താപമുണ്ടാവില്ല. എങ്കിലും ചില സമയങ്ങളില്‍ അതിനെക്കുറിച്ചോര്‍ത്ത് ദുഖവും അനുഭവപ്പെടാറുണ്ട്. ഒരു താരം ബാറ്റ് ചെയ്യുന്നതു കാണുമ്പോള്‍ എനിക്ക് അതിനേക്കാള്‍ കഴിവുണ്ടെന്നു നിങ്ങള്‍ ചിന്തിക്കും. എനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ കഴിവ് തെളിയിക്കുമായിരുന്നുവെന്നും തിവാരി വിശദമാക്കി.

4

രാഹുല്‍ ദ്രാവിഡിനു കീഴിലുള്ള ഇപ്പോഴത്തെ ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കുന്നവരാണെന്നു മനോജ് തിവാരി പറയുന്നു. നിങ്ങള്‍ക്കു ഇപ്പോഴത്തെ ടീമിലെ താരങ്ങള്‍ കളിക്കുന്നതു കാണുമ്പോള്‍ ഒരു കാര്യം മനസ്സിലാവും. അവര്‍ വളരെ ഫ്രീയായി, ഭയമില്ലാതെയാണ് കളിക്കുന്നത്. ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ഭയം അവര്‍ക്കില്ല. വിക്കറ്റോ, റണ്‍സോ നേടിയാലും ഇല്ലെങ്കിലും ടീമില്‍ തുടരുമെന്ന് അവര്‍ക്കറിയാം. കാരണം ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ട്. ഇതു കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. കാരണം നാല് ഇന്നിങ്‌സുകളുടെ പേരില്‍ ഒരു താരത്തിന്റെ കഴിവ് അളക്കാന്‍ സാധിക്കില്ലെന്നും തിവാരി ചൂണ്ടിക്കാട്ടി.

വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

5

ഈ താരത്തിനു മല്‍സരം വിജയിപ്പിക്കാനുള്ള കഴിവുണ്ടെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ അയാള്‍ ടീമില്‍ തുടരുക തന്നെ ചെയ്യും. സമീപകാലത്തു സ്ഥിരതയില്ലാത്ത പ്രകടനങ്ങളുടെ പേരില്‍ റിഷഭ് പന്തിനു നേരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷെ ടീമിന്റെ ദീര്‍ഘകാലത്തേക്കുള്ള പ്ലാനില്‍ റിഷഭ് ഉള്‍പ്പെട്ടിട്ടുണ്ടെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിരുന്നു. ടീമിനു വേണ്ടി അവന്‍ മല്‍സരങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി തിവാരി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 23, 2022, 14:37 [IST]
Other articles published on Jun 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+