Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ അത്ര ഹാപ്പിയായി കണ്ടിട്ടില്ല, ആദ്യമായി ഡാന്‍സും കളിച്ചു! തുറന്നു പറഞ്ഞ് ഭാജി

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നത് താന്‍ കണ്ടിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായ ശേഷമായിരുന്നു സച്ചിന്റെ സകല നിയന്ത്രണങ്ങളും വിട്ടത്. അന്നു മതിമറന്ന് സച്ചിന്‍ തങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടിയത് ഇപ്പോഴും മായാതെ മനസ്സിലുണ്ടെന്നു ഭാജി പറയുന്നു. ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ഒമ്പതാം വാര്‍ഷികം ഏപ്രില്‍ രണ്ടിന് ആരാധകര്‍ ആഘോഷിച്ചിരുന്നു.

sachin

21 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന് എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ലോകകപ്പിന്റെ ഒരു വിടവ് 2011 വരെ അദ്ദേഹത്തിന്റെ കരിയറിനെ അപൂര്‍ണമാക്കിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരം. ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറിയടിച്ച താരം, ലോകകപ്പില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ താരം എന്നിങ്ങനെ നേട്ടങ്ങളുടെ വലിയൊരു നിര തന്നെ സച്ചിന്റെ പേരിലുണ്ടായിരുന്നു. ഒടുവില്‍ 2011 ഏപ്രില്‍ രണ്ടിനു എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യക്കൊപ്പം ലോകകപ്പും ഉയര്‍ത്തി സച്ചിന്‍ കിരീടത്തിലേക്കു അവസാനത്തതെ പൊന്‍തൂവലും കൂട്ടിച്ചേര്‍ത്തു.

sa

അന്നു സച്ചിന്‍ ആദ്യമായി നൃത്തം ചെയ്യുന്നത് താന്‍ നേരില്‍ കണ്ടതായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഷോയില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. തനിക്ക് ചുറ്റുമുള്ളവരെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ എല്ലാവര്‍ക്കൊപ്പവും സച്ചിന്‍ സ്വയം മറന്ന് നൃത്തം ചവിട്ടുകയായിരുന്നു. ഇത് ഒരിക്കലും തനിക്കു മറക്കാന്‍ കഴിയില്ലെന്നു ഭാജി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വിജയമെന്നത് അന്നു അവിശ്വസനീയമായാണ് അനുഭവപ്പെട്ടതെന്നു അദ്ദേഹം പറയുന്നു. ലോകകപ്പുയര്‍ത്തുകയെന്നത് വളരെ സ്‌പെഷ്യലായ അനുഭവമായിരുന്നു. അന്ന് ആദ്യമായി എല്ലാവര്‍ക്കു മുന്നില്‍ താന്‍ കരഞ്ഞു. ആയൊരു അനുഭൂതി പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും ഭാജി വിശദമാക്കി.

1

ലോകകപ്പ് മെഡലുമായി അന്നു രാത്രി ഉറങ്ങിയത് ഇപ്പോഴും ഓര്‍മിക്കുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലോകകപ്പ് മെഡല്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഞങ്ങളെല്ലാം ഒരുമിച്ച് കണ്ട സ്വപ്‌നമായിരുന്നു അത്. ആ സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ അവിശ്വസനീയമായി തോന്നി. ആ നിമിഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം വരുന്നതായും ഭാജി പറഞ്ഞു.

Story first published: Thursday, April 9, 2020, 18:09 [IST]
Other articles published on Apr 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+