Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: ജഡേജ മിന്നി...ആന്ധ്രയെ തകര്‍ത്ത് സൗരാഷ്ട്ര, ഇനി ഫൈനല്‍

ദില്ലി:| ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്ക് തനിക്കു തിരിച്ചെത്താനാവുമെന്ന് സൂചന നല്‍കി വിജയ് ഹസാരെ ട്രോഫിയില്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. ജഡേജയുടെ മികവില്‍ ആന്ധ്രാപ്രദേശിനെ തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു. അര്‍ധസെഞ്ച്വറിയുമായി ടീമിനു കരുത്തേകിയ ജഡേജ തകര്‍പ്പന്‍ റണ്ണൗട്ടും നടത്തി സൗരാഷ്ട്രയുടെ ജ.യത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.

1

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര നയിച്ച സൗരാഷ്ട്ര ടീം സെമിയില്‍ ആന്ധ്രയെ 59 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. ചൊവ്വാഴ്ച നടക്കുന്ന കലാശക്കളിയില്‍ സൗരാഷ്ട്ര കര്‍ണാടകയുമായി ഏറ്റുമുട്ടും. നേരത്തേ മഹാരാഷ്ട്രയെ സെമിയില്‍ തോല്‍പ്പിച്ചാണ് കര്‍ണാടകയുടെ ഫൈനല്‍ പ്രവേശനം.

2

ആന്ധ്രയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര അഞ്ചു പന്ത് ബാക്കിനില്‍ക്കെ 255 റണ്‍സില്‍ പുറത്താവുകയായിരുന്നു. 51 പന്തില്‍ 56 റണ്‍സെടുത്ത ജഡേജയും 59 പന്തില്‍ 58 റണ്‍സ് നേടിയ അര്‍പിത് വാസവാദയും ചേര്‍ന്നാണ്
ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ ആന്ധ്ര പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. 45.3 ഓവറില്‍ 196 റണ്‍സിന് ആന്ധ്ര കൂടാരത്തില്‍ തിരിച്ചെത്തി. നാലു വിക്കറ്റെടുത്ത ധര്‍മന്ദ്രേ ജഡേജയാണ് ആന്ധ്രയെ എറിഞ്ഞൊതുക്കിയത്.

Story first published: Monday, February 26, 2018, 22:16 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+