Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സരിതയ്ക്ക് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ദില്ലി: ബോക്‌സിങ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍ നേരിടുന്ന ബോക്‌സര്‍ സരിത ദേവിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സരിതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ കേന്ദ്ര കായികമന്ത്രിക്ക് കത്തെഴുതി. സരിതയുടെ കരിയറിന് ഭീഷണിയില്ല എന്ന് കേന്ദ്ര കായിക മന്ത്രാലയം ഉറപ്പുവരുത്തണം എന്നാണ് എം പി കൂടിയായ സച്ചിന്റെ ആവശ്യം.

നവംബര്‍ 15 നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സച്ചിന്‍ കായികമന്ത്രി സര്‍ബാനന്ദ സോനോവാളിന് കത്തെഴുതിയത്. സരിതയുടെ കാര്യത്തില്‍ എത്രയും വേഗം ശ്രദ്ധ പതിപ്പിക്കണമെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും സച്ചിന്‍ കത്തില്‍ ആവശ്യപ്പെട്ടു. സരിത ദേവി ഇതിനോടകം തന്നെ മാപ്പ് പറഞ്ഞതാണ്. ദേശീയ - അന്തര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവരെ അനുവദിക്കണം.

sachin

ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നിഷേധിച്ചതിനാണ് മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യയുടെ സീനിയര്‍ ബോക്‌സിംഗ് താരമായ സരിത ദേവിക്കെതിരെ സസ്‌പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനാണ് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. സസ്‌പെന്‍ഷന് പുറമേ സരിതയ്ക്ക് ആജീവനാന്ത വിലക്കും നേരിടേണ്ടി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെമിയില്‍ ദക്ഷിണ കൊറിയയുടെ താരത്തിന് അനുകൂലമായി റഫറിമാര്‍ വിധി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സരിത ദേവി മെഡല്‍ തിരിച്ചുകൊടുത്തത്. സമ്മാനദാന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ സരിത തനിക്ക് കിട്ടിയ മെഡല്‍ കൊറിയന്‍ താരത്തെ അണിയിക്കുകയായിരുന്നു. സരിതയ്‌ക്കൊപ്പം മൂന്ന് പരിശീലകരെയും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Story first published: Thursday, November 20, 2014, 12:31 [IST]
Other articles published on Nov 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+