Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാറാ അലി ഖാനൊപ്പം ഹാര്‍ദിക്, സ്വിമ്മിങ് പൂള്‍ ചിത്രം വൈറല്‍! ഇത് സത്യമോ? പരിശോധിക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. മീഡിയം പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ മികവാണ് ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. നിലവില്‍ ടി20യില്‍ മാത്രം സജീവമായി നില്‍ക്കുന്ന ഹാര്‍ദിക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് ഇപ്പോള്‍ വിവാഹമോചിതനാണ്. നഡാഷ സ്റ്റാന്‍കോവിച്ചുമായുള്ള ബന്ധം ഹാര്‍ദിക് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

ഇതോടെ പുതിയ പല ബന്ധങ്ങളുടേയും പേരില്‍ ഹാര്‍ദിക്കിന്റെ പേര് ഗോസിപ്പ് കോളങ്ങളിലേക്ക് എത്തുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഹാര്‍ദിക്കിന്റെ സ്വിമിങ് പൂളിലെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സാറ അലി ഖാന്‍ ബിക്കിനി ധരിച്ച് ഹാര്‍ദിക്കിനൊപ്പം സ്വിമ്മിങ് പൂളിലുള്ള ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. ഇരുവരും കമിതാക്കളെപ്പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഈ ചിത്രം സത്യമാണോ?. പരിശോധിക്കുമ്പോള്‍ ഇത് വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളാണെന്ന് വ്യക്തം.

ഇത് എഐ നിര്‍മ്മിത ചിത്രങ്ങള്‍

എഐ സാങ്കേതികതയിലൂടെ സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണിതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഹാര്‍ദിക്കിനൊപ്പം സാറ അലി ഖാന്‍ എന്ന നിലയില്‍ ഗോസിപ്പ് സൃഷ്ടിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം സൃഷ്ടിച്ച ചിത്രങ്ങളാണിത്. ഹാര്‍ദിക്കോ സാറ അലി ഖാനോ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചിട്ടില്ല. ഇത് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. ഹാര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയില്‍ വലിയ ആരാധക പിന്തുണയുള്ളയാളുമാണ്.

നിലവില്‍ അദ്ദേഹത്തിന്റെ കുടുംബ ബന്ധം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മനപ്പൂര്‍വ്വം ഇത്തരത്തില്‍ ഗോസിപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സാറയുമായി ഗോവയില്‍ ഹാര്‍ദിക് കറങ്ങുന്ന തരത്തിലുള്ള ചിത്രങ്ങളും ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടവയിലുണ്ട്. ഇതെല്ലാം കൃത്രിമമായി സൃഷ്ടിച്ചത് ഹാര്‍ദിക്കിന്റെ താരമൂല്യം മുതലാക്കാനും അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനുമാണ്. ഒറ്റ നോട്ടത്തില്‍ സത്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രങ്ങളെന്നതാണ് എടുത്തു പറയേണ്ടത്.

hardik pandya

ഹാര്‍ദിക് രണ്ടാം വിവാഹത്തിലേക്കോ?

ഹാര്‍ദിക് പാണ്ഡ്യയും നഡാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സത്യമാണ്. എന്നാല്‍ നിയമപരമായി ഇവര്‍ വേര്‍പിരിഞ്ഞോ എന്നത് വ്യക്തമല്ല. സെര്‍ബിയക്കാരിയായ നഡാഷ ഇപ്പോള്‍ നാട്ടിലാണുള്ളത്. ഹാര്‍ദിക്കിനൊപ്പമല്ല ഇവര്‍ താമസിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ ഇപ്പോഴും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞിടെ നഡാഷയേയും കുഞ്ഞിനേയും ഹാര്‍ദിക്കിനൊപ്പം കണ്ടിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസിക്കുന്നത്.

ഹാര്‍ദിക് പുതിയ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞിടെ ഹാര്‍ദിക് ഒരു യുവതിയുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല. പല ബോളിവുഡ് നായികമാരുടേയും പേരുകളും ഹാര്‍ദിക്കിനൊപ്പം ഗോസിപ്പ് കോളങ്ങളിലെത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും വിശ്വസനീയമല്ല. എന്തായാലും വൈകാതെ ഹാര്‍ദിക്കിന്റെ രണ്ടാം വിവാഹം പ്രതീക്ഷിക്കാം.

എഐ ചിത്രങ്ങള്‍ വലിയ ഭീഷണി

പ്രമുഖരായവരുടെ തെറ്റായ രീതിയിലുള്ള പല ചിത്രങ്ങളും എഐയിലൂടെ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത്. ഇതില്‍ പല ചിത്രങ്ങളും സ്വകാര്യതകളെ മാനിക്കാതെയുള്ളതാണ്. എഐ സാങ്കേതിക വിദ്യ പല തരത്തില്‍ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നത് പല തെറ്റായ കാര്യങ്ങളും ശരിയാണെന്ന് തോന്നിപ്പിക്കുന്നതാണ്. ഇത് തെറ്റായ സന്ദേശങ്ങളും നല്‍കും.

അതുകൊണ്ടുതന്നെ എഐ ചിത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. എന്തായാലും ഹാര്‍ദിക് പാണ്ഡ്യയുടെ പുതിയ എഐ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞിടെ ക്രിക്കറ്റ് താരങ്ങളുടെ പ്രായമാകുമ്പോഴുള്ള രൂപം എഐയിലൂടെ സൃഷ്ടിച്ചതും വൈറലായിരുന്നു.

Story first published: Thursday, January 2, 2025, 14:22 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+