Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇവര്‍ക്ക് സീറ്റില്ല! ഇന്ത്യ തഴഞ്ഞേക്കും

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് ഇനിയും വരേണ്ടിയിരിക്കുന്നു. പാകിസ്താനാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരാവേണ്ടത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാട് എടുത്തതോടെ ഏത് വേദിയില്‍ ടൂര്‍ണമെന്റ് നടത്തുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നത്. ദുബായിലാവും ഇന്ത്യ-പാക് മത്സരമെന്നതാണ് പുറത്തുവരുന്ന വിവരം.

എന്തായാലും ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് ജയ് ഷാ ആയതിനാല്‍ ഇന്ത്യ എന്തായാലും ചാമ്പ്യന്‍സ് ട്രോഫി കളിക്കുമെന്നുറപ്പാണ്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സൂപ്പര്‍ താരങ്ങളില്‍ മിക്കവരേയും ടീമില്‍ കാണാന്‍ സാധിക്കുമെങ്കിലും ചിലര്‍ സര്‍പ്രൈസായി തഴയപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് സഞ്ജു സാംസണ്‍. കേരളക്കാരനായ സഞ്ജു നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ സജീവ സാന്നിധ്യമാണ്. ഓപ്പണര്‍ റോളില്‍ മിന്നിക്കുന്ന സഞ്ജു തുടര്‍ സെഞ്ച്വറികള്‍ അടക്കം നേടി കൈയടി നേടുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജു സാംസണുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ജു തഴയപ്പെട്ടേക്കുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെ എല്‍ രാഹുലുമാവും ഉണ്ടാവുക. സഞ്ജുവിനെ നിലവില്‍ ഏകദിന പദ്ധതികളുടെ ഭാഗമാക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് വലിയ താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കുമെങ്കിലും ഇന്ത്യ ഇപ്പോള്‍ സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല.

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തില്‍ മധ്യനിരയില്‍ കളിക്കാനും മികച്ച റെക്കോഡുകള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുള്ള താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക റോളുണ്ടായിരുന്ന താരമാണെങ്കിലും ഇപ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യ കാര്യമായി പിന്തുണക്കുന്നില്ല. ഗൗതം ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഗംഭീര്‍ ശ്രേയസില്‍ വലിയ താല്‍പര്യം കാട്ടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ശ്രേയസ് അയ്യര്‍ തഴയപ്പെടാനാണ് സാധ്യത കൂടുതലെന്ന് നിസംശയം പറയാം.

shreyas iyer

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിച്ച് ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ഷമി. സ്വിങ് പേസറായ ഷമിയുടെ വരവ് ഇന്ത്യക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷമിയെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഷമിയുടെ ഫിറ്റ്‌നസ് ഓസീസ് പരമ്പരയിലൂടെ തെളിയിക്കേണ്ടതായുണ്ട്. ടെസ്റ്റില്‍ മികവ് കാട്ടിയാലും ഷമിക്ക് നേരിട്ട് ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

രവീന്ദ്ര ജഡേജ

ഇന്ത്യ സ്പിന്‍ നിരയിലേക്ക് രവീന്ദ്ര ജഡേജയെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണെന്ന് പറയാം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ നിര്‍ണ്ണായക സ്ഥാനം ജഡേജക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജഡേജയെ പരിഗണിച്ചേക്കില്ല. പകരം അക്ഷര്‍ പട്ടേലിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. മീഡിയം പേസ് ഓള്‍റൗണ്ടറായി ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെ പരിഗണിച്ചേക്കും.

Story first published: Sunday, December 8, 2024, 18:30 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+