സൂര്യ തെറിച്ചു!! ഇനി ക്യാപ്റ്റനാര്, സഞ്ജുവിന് സാധ്യത കുറവ്; സൂചനകളിങ്ങനെ
ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഏറ്റവും അവസാനമായി ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതിനു പിന്നാലെയാണ് ഇുപ്പോള്‍ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നഷ്ടമാവുന്നത്. ഇതു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടതുമാണ്.
ടി20യില്‍ സൂര്യയുടെ സമീപകാലത്തെ വളരെ മോശം ബാറ്റിങ് പ്രകനമാണ് ഇതിന്റെ പ്രധാന കാരണം. നായകസ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന അവസാനത്തെ പിടിവള്ളിയായിരുന്നു കഴിഞ്ഞ ഐപിഎല്‍. പക്ഷെ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലും സൂര്യ വന്‍ ഫ്‌ളോപ്പായി മാറി.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഈ മാസവും അടുത്ത മാസവുമായി നടക്കാനിരിക്കവെയാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്യുന്നത്. ഇതോടെ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഈ പര്യടനങ്ങളില്‍ ഇന്ത്യ ഇറങ്ങുകയെന്നും ഉറപ്പായിട്ടുണ്ട്.
നായകസ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനവും സൂര്യക്കു നഷ്ടമാവുമെന്നാണ് വിവരം. ഇക്കാര്യം അദ്ദേഹത്തെ ബിസിസിഐ അറിയിക്കുകയു ചെയ്യും. പുതിയ ക്യാപ്റ്റനായി വരാനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ആരു നയിക്കും?
2028ലെ അടുത്ത ഐസിസി ടി20 ലോകകപ്പും ഒൡപിക്‌സ് ക്രിക്കറ്റുമെല്ലാം മുന്നില്‍ കണ്ടു കൊണ്ടായിരിക്കും പുതിയ ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിക്കുക. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി പ്രധാനമായും മൂന്നു താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഇതില്‍ ഏറ്റവുമധികം സാധ്യത ശ്രേയസ് അയ്യര്‍ക്കാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവില്‍ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ഒരുപോലെ ഹാപ്പിയാണ്. പക്ഷെ രണ്ടു വര്‍ഷത്തിലേറെയായി ടി20യില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെന്നതാണ് കൗതുകകരമായ കാര്യം.
2023 ഡിസംബറില്‍ ഓസ്‌ട്രേലിയയുമായി ബെംഗളൂരുവില്‍ നടന്ന ടി20യിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. എങ്കിലും ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രേയസ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കുകയും ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുള്ള നായകനാണ് ശ്രേയസ്. ഇതാണ് ഇന്ത്യന്‍ നായകസ്ഥാത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകളും വര്‍ധിപ്പിക്കുന്നത്.
ശ്രേയസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ നായക സ്ഥാനത്തേക്കു അടുത്ത ഓപ്ഷന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയിസത്തോടെ അദ്ദേഹം വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു കഴിഞ്ഞു. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു സഞ്ജു.
പുതിയ ഇന്ത്യന്‍ നായകനായി അദ്ദേഹത്തെ കൊണ്ടുവരാനാണ് കോച്ച് ഗൗതംഗംഭീറിന് താല്‍പ്പര്യമെന്നാണ് വിവരം. സഞ്ജുവിന് കരിയറില്‍ ഗംഭീരമായ ഒരു തിരിച്ചുവരവിനു വഴിയൊരുക്കിയ കോച്ച് കൂടിയാണ് അദ്ദേഹം. മാത്രമല്ല മലയാളി താരത്തോടു ഗംഭീറിന് പ്രത്യേക താല്‍പ്പര്യവും കൂടിയുണ്ട്.

പക്ഷെ സഞ്ജുവിനെ ഗംഭീര്‍ നായക സ്ഥാനത്തേക്കു പിന്തുണയ്ക്കുമ്പോഴും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇതിനോടു യോജിക്കുന്നില്ല. ശ്രേയസ് നായകനാവണമെന്നാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം.
ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമായി അവരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. അഗാര്‍ക്കറിനൊപ്പം സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവര്‍ കൂടി എതിരായാല്‍ ഗംഭീറിന്റെ പിന്തുണ കൊണ്ടു മാത്രം സഞ്ജുവിന് ക്യാപ്റ്റന്‍സിയും ലഭിക്കില്ല.
അഗ്രസീവ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ് ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ഈ റോള്‍ ഭംഗിയാക്കിയിരുന്നു.
മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കന്നിക്കിരീടത്തിലേക്കു നയിച്ചും ഇഷാന്‍ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിരുന്നു. ഇതു മാത്രമല്ല നേരത്തേ റിഷഭ് പന്തുള്‍പ്പെടുന്ന ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ അണ്ടര്‍ 19 ലോകകപ്പില്‍ നയിച്ചിട്ടുള്ള ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


