Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനെ ഒതുക്കി, പിന്നെ സഞ്ജു, ശ്രേയസ്!! എല്ലാം അഗാര്‍ക്കറുടെ കളി, ഗംഭീര്‍ കലിപ്പില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ടീം സെലക്ഷന്റെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ രീതിയിലുള്ള അഭിപ്രായ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഏറ്റവും അവസാനമായി അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ചാംപ്യന്‍സ് ട്രോഫി ടീമുമായി ബന്ധപ്പെട്ടും ഇരുവര്‍ക്കുമിടയില്‍ വാക്‌പോര് നടന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഗംഭീര്‍ ആവശ്യപ്പെട്ട ചില കളിക്കാരെ ടീമിലുള്‍പ്പെടുത്താന്‍ അഗാര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇവര്‍ക്കിടയിലുള്ള തര്‍ക്കത്തിനു കാരണം.

ചാംപ്യന്‍സ് ട്രോഫി ടീമില്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അഗാര്‍ക്കറിനും ഗംഭീറിനുമിടയില്‍ ശക്തമായ വാക്‌പോര് നടന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശ്രേയസ് വേണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്ന നിലപാടായിരുന്നു അഗാര്‍ക്കറിനുണ്ടായിരുന്നത്.

AJIT AGARKAR

അഗാര്‍ക്കര്‍ വില്ലന്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചുവാര്‍ത്ത് മികച്ചൊരു ടീം കോമ്പിനേഷന്‍ ഒരുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് കോച്ച് ഗൗതം ഗംഭീര്‍. പക്ഷെ അദ്ദേഹത്തിനു മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുടെ ഭാഗത്തു നിന്നും മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. തനിക്കു താല്‍പ്പര്യമില്ലാത്ത ചിലരെ അഗാര്‍ക്കര്‍ തഴയുമ്പോള്‍ തന്റെ ഗെയിം പ്ലാനുമായി യോജിക്കുന്നര്‍ ഉറപ്പായും ടീമില്‍ വേണമെന്ന അഭിപ്രായമാണ് ഗംഭീറിനുള്ളത്.

ഈ കാരണത്താല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനെ പുറകോട്ടടിപ്പിക്കുന്ന വില്ലനാണ് അഗാര്‍ക്കറെന്നു ഇപ്പോള്‍ നിസംശയം പറയാം. കോച്ചും മുഖ്യ സെലക്ടറുമായുള്ള മികച്ചൊരു കെമിസ്ട്രി ഏതു ടീമിന്റെയും വളര്‍ച്ചയില്‍ വളരെ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ നേരത്തേ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചവരായിട്ടും ഗംഭീറിനും അഗാര്‍ക്കറിനും ഇടയില്‍ ഇത്തരമൊരു കെമിസ്ട്രിയില്ലെന്നതു നിരാശാജനകാണ്.

തുടക്കം ഹാര്‍ദിക്കില്‍

അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി വന്ന ശേഷം ആദ്യമായി പണി കൊടുത്തത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ്. രോഹിത് ശര്‍മ്ക്കു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ടു ഫോര്‍മാറ്റുകളിലും ടീമിന്റെ പുതിയ നായകന്റെ റോളിലേക്കു അദ്ദേഹം ഫേവറിറ്റായിരുന്നു. ടി20യിലും ഏകദിനത്തിലും ടീമിന്റെ വൈസ് ക്യാപ്റ്റനും ഹാര്‍ദിക്കായിരുന്നു.

പക്ഷെ അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. രോഹിത് വിരമിച്ചപ്പോള്‍ ഹാര്‍ദിക്കിനെ ടി20യില്‍ സ്ഥിരം ക്യാപ്റ്റനാക്കിയില്ലെന്നു മാത്രമല്ല വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തു. പകരം സൂര്യകുമാര്‍ യാദവിനെയാണ് അഗാര്‍ക്കര്‍ ടി20 ക്യാപ്റ്റനാക്കിയത്. ഹാര്‍ദിക്കിനെ അപ്രതീക്ഷിതമായി ഒതുക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ പല മുന്‍ താരങ്ങളും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

HARDIK PANDYA

സഞ്ജുവിനെയും തഴഞ്ഞു

ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം അടുത്ത പണി കിട്ടിയത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തണമെന്നായിരുന്നു ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. പക്ഷെ അജിത് അഗാര്‍ക്കര്‍ ഇതിനോടു യോജിച്ചില്ല. റിഷഭ് പന്ത് മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇതുമായി ബന്ധപ്പെട്ട് ടീം സെലക്ഷന്‍ യോഗത്തില്‍ ഗംഭീറും അഗാര്‍ക്കറും തമ്മില്‍ ചൂടേറിയ വാഗ്വാദവും നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ഗംഭീറിന്റെ അഭിപ്രായം മാനിക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൂടി പിന്തുണയോടെ റിഷഭിനെ ടീമിലെടുക്കുകയും ചെയ്തു.

ഇതേ യോഗത്തില്‍ തന്നെയാണ് ശ്രേയസ് അയ്യരും ടീമില്‍ വേണ്ടെന്നു അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിനെയും ഗംഭീര്‍ എതിര്‍ത്തു. ശ്രേയസ് ഉറപ്പായും ടീമിലുണ്ടാവണമെന്നു അദ്ദേഹം വാദിക്കുകയായിരുന്നു.

ഒടുവില്‍ അഗാര്‍ക്കര്‍ ഇതിനു സമ്മതം മൂളുകയായിരുന്നു. ഗംഭീറിന്റെ തീരുമാനം ശരിവച്ചാണ് ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിന പരമ്പരയില്‍ നാലാമനായി ശ്രേയസ് കസറിയത്. മൂന്നു കളിയില്‍ രണ്ടു ഫിഫ്റ്റികള്‍ താരം അടിച്ചെടുക്കുകയും ചെയ്തു

Story first published: Monday, February 17, 2025, 12:13 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+