For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19യിലെ സഹതാരങ്ങള്‍, ഇന്ന് ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിന്റെ സീനിയേഴ്‌സ്- ആരൊക്കെ?

വലിയ കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിക്കൊണ്ടിരുന്ന സര്‍ഫറാസിന് ദേശീയ ടീമിലേക്ക് വിളി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ പരിക്ക് വേട്ടയാടിയ സാഹചര്യത്തിലാണ് സര്‍ഫറാസിനെ ഇന്ത്യ ആദ്യമായി ടീമിലേക്ക് പരിഗണിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച് മികവ് കാട്ടിയ സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത കാട്ടി.

എന്നിട്ടും വളരെ വൈകിയാണ് സര്‍ഫറാസിന് ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. സര്‍ഫറാസിനൊപ്പം അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരങ്ങളില്‍ പലരും ഇന്ന് ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിനെക്കാള്‍ സീനിയേഴ്‌സാണ്. കൂടാതെ വലിയ ആരാധക പിന്തുണയുള്ള താരങ്ങളുമാണ്. ഇത്തരത്തില്‍ ഒരു കാലഘട്ടത്തില്‍ സര്‍ഫറാസിന്റെ സഹതാരങ്ങളായവരും ഇന്ന് ഇന്ത്യന്‍ ടീമിലെ സര്‍ഫറാസിന്റെ സീനിയേഴ്‌സുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണാണ് ഇതിലൊരാള്‍. കേരള താരമായ സഞ്ജു ഇന്ന് ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ്. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ സഞ്ജുവിനായിരുന്നു. വലിയ ആരാധക പിന്തുണ സഞ്ജു സാംസണുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. കേരളത്തിനായി രഞ്ജി ട്രോഫിയിലും താരം സജീവമായി കളിക്കുന്നു. സര്‍ഫറാസിന്റെ അണ്ടര്‍ 19 ലോകകപ്പിലെ സഹതാരമായ സഞ്ജു ഇന്ന് അദ്ദേഹത്തേക്കാള്‍ സൂപ്പര്‍ താരമാണ്.

ടി20 ലോകകപ്പിലും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യക്കായി 16 ഏകദിനവും 25 ടി20യും സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. രണ്ടാമത്തെ താരം ശ്രേയസ് അയ്യരാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥാനമുള്ള ശ്രേയസും അണ്ടര്‍ 19യിലെ സര്‍ഫറാസിന്റെ സഹതാരമായിരുന്നു. വലം കൈയന്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍ 2017ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 13 ടെസ്റ്റും 59 ഏകദിനവും 51 ടി20യും ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി കളിച്ചു.

shreyas iyer

2023ലെ ഏകദിന ലോകകപ്പിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. 11 മത്സരത്തില്‍ നിന്ന് 530 റണ്‍സും ശ്രേയസ് നേടിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഇപ്പോള്‍ സര്‍ഫറാസിനെക്കാള്‍ സൂപ്പര്‍ താരമാണ് ശ്രേയസെന്ന് നിസംശയം പറയാം. കുല്‍ദീപ് യാദവാണ് മറ്റൊരാള്‍. അണ്ടര്‍ 19 ലോകകപ്പില്‍ സര്‍ഫറാസിന്റെ സഹതാരമായിരുന്നു കുല്‍ദീപ്. ഇപ്പോള്‍ പരിമിത ഓവറിലെ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് കുല്‍ദീപ്.

2017ലാണ് കുല്‍ദീപ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 101 ഏകദിനത്തിലും 35 ടി20യിലും എട്ട് ടെസ്റ്റിലും കുല്‍ദീപ് ഇന്ത്യക്കായി കളിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൂപ്പര്‍ സ്പിന്നറാണ് കുല്‍ദീപ്. സര്‍ഫറാസിനെക്കാള്‍ വലിയ താരപദവിയിലാണ് കുല്‍ദീപ്. നാലാമത്തെ താരം ആവേശ് ഖാനാണ്. മധ്യപ്രദേശുകാരനായ പേസര്‍ 2022ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. എട്ട് ഏകദിനവും 20 ടി20യും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കും ഇതിനോടകം വിളിയെത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായിരുന്ന സര്‍ഫറാസ് ഖാന്‍ വരുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലാവും ഉണ്ടാവുക. ദീപക് ഹൂഡയാണ് മറ്റൊരു താരം. സര്‍ഫറാസ് ഖാന്റെ അണ്ടര്‍19 ലോകകപ്പിലെ സഹതാരമായിരുന്നു ഹൂഡ. സ്പിന്‍ ഓള്‍റൗണ്ടര്‍ 2022ലാണ് ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. 10 ഏകദിനവും 21 ടി20യും ഇന്ത്യക്കായി കളിച്ചു. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സര്‍ഫറാസ്.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഹൂഡയുള്ളത്. സര്‍ഫറാസിനെക്കാള്‍ മുമ്പ് തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുക്കാന്‍ ഹൂഡക്ക് സാധിച്ചു. ഇന്ത്യന്‍ ടീമിലേക്ക് വൈകി വിളിയെത്തിയ താരമാണ് സര്‍ഫറാസെന്ന് പറയാം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. സര്‍ഫറാസിന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലെത്തിയിരിക്കുന്നത്.

Story first published: Thursday, February 1, 2024, 8:17 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+