Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ മധ്യനിര താരങ്ങള്‍, ഇവരെ ഓപ്പണര്‍മാരാക്കൂ, സെവാഗിനെക്കാള്‍ കേമന്മാരാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. ശക്തമായ ആഭ്യന്തര സംവിധാനമുള്ള ഇന്ത്യക്ക് ഒരു കാലത്തും താരക്ഷാമമുണ്ടായിട്ടില്ല. ഐപിഎല്ലിന്റെ വരവോടെ ഓരോ സീസണിന് ശേഷവും മികവ് കാട്ടിയെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ദേശീയ ടീമെന്ന സ്വപ്‌നവുമായി കഠിന പ്രയത്‌നം നടത്തുന്ന നിരവധി യുവതാരങ്ങളെ ഇന്ന് കാണാനാവും. ദേശീയ ടീമിലേക്കെത്തുന്ന പല യുവതാരങ്ങളും നേരിടുന്ന പ്രയാസം അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ലഭിക്കുന്നില്ലെന്നതാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് വളരുന്ന ബാറ്റിങ് പൊസിഷനില്‍ കളിക്കാന്‍ ദേശീയ ടീമിലേക്കെത്തുമ്പോള്‍ പല താരങ്ങള്‍ക്കും സാധിക്കുന്നില്ല. ഇതോടെ അവരുടെ പ്രകടനം മോശമാവുകയും ചെയ്യുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോഴും സമാന പ്രശ്‌നം നേരിടുന്ന ചില താരങ്ങളുണ്ട്. ഓപ്പണറായോ ടോപ് ഓഡറിലോ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അടുത്ത വീരേന്ദര്‍ സെവാഗായും രോഹിത് ശര്‍മയായും മാറാന്‍ ശേഷിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് സഞ്ജുവെന്ന് പറയാം. പരിമിത ഓവറില്‍ ടോപ് ഓഡറില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. താരം തന്നെ ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കേണ്ടതിനാല്‍ സഞ്ജു മധ്യനിരയിലേക്കാണ് പരിഗണിക്കപ്പെടുന്നത്. സഞ്ജുവിന്റെ ശൈലി നോക്കുമ്പോള്‍ മധ്യനിര ബാറ്റിങ് അദ്ദേഹത്തിന് ചേരുന്നതല്ല.

അദ്ദേഹത്തെ ഓപ്പണര്‍ സ്ഥാനത്തേക്കോ മൂന്നാം നമ്പറിലേക്കോ പരിഗണിച്ചാല്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ചേക്കും. ഫോമിലേക്കെത്തിയാല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ് സഞ്ജു. സ്പിന്നിനെതിരേ നന്നായി ബാറ്റുചെയ്യുമെന്നതാണ് സഞ്ജുവിന്റെ പ്രധാന സവിശേഷത. ഷോര്‍ട്ട് ബോളുകളും ബൗണ്‍സുകളുമൊന്നും സഞ്ജുവിന്റെ മുന്നില്‍ വിലപ്പോകില്ല. അതുകൊണ്ടുതന്നെ ഓപ്പണറായി ഇറങ്ങിയാല്‍ തല്ലിത്തകര്‍ക്കാന്‍ സഞ്ജുവിന് സാധിക്കും.

deepak hooda

സഞ്ജുവിനെ ഇന്ത്യക്ക് ടോപ് ഓഡറിലേക്ക് പരിഗണിക്കാവുന്നതാണ്. മികച്ച തുടക്കം ലഭിച്ചാല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം താരത്തിന് നേടാനാവും. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവില്‍ ടീം മാനേജ്‌മെന്റ് വലിയ വിശ്വാസം അര്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു അവസരം ലഭിക്കാനും സാധ്യതയില്ല.

മറ്റൊരു താരം ജിതേഷ് ശര്‍മയാണ്. ഇന്ത്യ ടി20യിലേക്ക് മാത്രം പരിഗണിക്കേണ്ട താരമല്ല ജിതേഷ്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് താരം കളിക്കുന്നത്. എന്നാല്‍ ടോപ് ഓഡറില്‍ ബാറ്റുചെയ്ത് അനുഭവസമ്പത്തുള്ള താരമാണ് ജിതേഷ്. അതുകൊണ്ടുതന്നെ താരത്തെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്. എന്നാല്‍ ടി20യില്‍ ഫിനിഷറെന്ന നിലയിലേക്ക് മാത്രം താരത്തെ ഒതുക്കാതെ ടോപ് ഓഡറില്‍ അവസരം ലഭിച്ചാല്‍ കസറാന്‍ കഴിവുണ്ട്.

എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ടെങ്കിലും ജിതേഷിനെ ഇന്ത്യ ഓപ്പണിങ്ങിലേക്കോ മധ്യനിരയിലേക്കോ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത. മറ്റൊരു താരം ദീപക് ഹൂഡയാണ്. ഇന്ത്യക്ക് പരിമിത ഓവറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് ദീപക് ഹൂഡ. നേരത്തെ ടി20യില്‍ ഓപ്പണറായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഹൂഡ.

എന്നാല്‍ ഇപ്പോള്‍ ടീമില്‍ പോലും സ്ഥാനമില്ല. ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന ഹൂഡക്ക് ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതാണ്. വലിയ പ്രകടനം നടത്താനുള്ള കരുത്തുള്ള താരമാണ് ഹൂഡ. ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹൂഡ. ഇന്ത്യ വേണ്ടവിധം ഹൂഡയെ ഉപയോഗിച്ചിട്ടില്ല. അവസരം ലഭിച്ചാല്‍ ടോപ് ഓഡറില്‍ മികച്ച താരമായി വളരാന്‍ ഹൂഡക്ക് കഴിവുണ്ട്. ശ്രേയസ് അയ്യരാണ് മറ്റൊരു താരം.

ഇന്ത്യ മധ്യനിരയിലെ വിശ്വസ്തനായാണ് ശ്രേയസിനെ കാണുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ ശ്രേയസ് അനുയോജ്യനായ താരമാണ്. എന്നാല്‍ ശ്രേയസിന് ഇത്തരമൊരു അവസരം ലഭിക്കുക പ്രയാസമാണെന്ന് തന്നെ പറയാം.

Story first published: Friday, February 16, 2024, 19:49 [IST]
Other articles published on Feb 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+