Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ടോ സഞ്ജുവിന്റെ പവര്‍!! ഇനിയെങ്ങനെ ഗംഭീര്‍ തഴയും? അഭിയും ജിതേഷും ഫ്‌ളോപ്പ്

സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റുകള്‍. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ചാണ് നായകന്‍ സൂര്യകുമാര്‍ യാദവടക്കം അടുത്ത പരമ്പരയ്ക്കായി റിഹേഴ്ല്‍ നടത്തുന്നത്.

മുഷ്താഖ് അലി ട്രോഫിയുടെ ആദ്യത്തെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര സന്തോഷിക്കാനുള്ള വക നല്‍കുന്നതല്ല. കാരണം ടി20 ടീമിലെ പല പ്രധാനപ്പെട്ട താരങ്ങളും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. എന്നാല്‍, അവര്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഒരാളുണ്ട്, അതു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്.

SANJU SAMSON

മിന്നിച്ചത് സഞ്ജു മാത്രം

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടി29 സംഘത്തിലെ പല പ്രധാനപ്പെട്ട താരങ്ങളുടെയും പ്രകടനം കണ്ട് സൗത്താഫ്രിക്ക ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. കാരണം ഇതേ രീതിയില്‍ അവര്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ടി20 പരമ്പരയില്‍ സൗത്താഫ്രിക്കയുടെ വിജയസാധ്യതകളും വര്‍ധിക്കുമെന്നുറപ്പാണ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവടക്കം ഇന്ത്യന്‍ ടി20 ടീമിലെ ആറു പ്രധാനപ്പെട്ട താരങ്ങളുടെ പ്രകടനമെടുത്താല്‍ അക്കൂട്ടത്തില്‍ അല്‍പ്പമെങ്കിലും സന്തോഷിക്കാന്‍ നല്‍കുന്നത് മലയാഴികളുടെ ഹീറോ സഞ്ജു സാംസണാണ്. മുഷ്താഖ് അലിയിലെ ആദ്യത്തെ രണ്ടു മല്‍സങ്ങള്‍ക്കു ശേഷം ഫിഫ്റ്റിയുള്ള ഏക താരം സഞ്ജുവാണ്.

ഒഡീഷയെ കേരളം പത്തു വിക്കറ്റിനു തകര്‍ത്തുവിട്ട ആദ്യ മല്‍സരത്തിലാണ് സഞ്ജു അപരാജിത ഫിഫ്ഫ്റ്റി കുറിച്ചത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 51 റണ്‍സ് നേടുകയായിരുന്നു. 41 ബോള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും ഒരു സിക്‌സുമുള്‍പ്പെട്ടിരുന്നു. പക്ഷെ റെയില്‍വേസുമായുള്ള രണ്ടാമത്ത കളിയില്‍ അദ്ദേഹം നിരാശപ്പെടുത്തി.

25 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 19 റണ്‍സ് മാത്രമെടുത്ത് സഞ്ജു മടങ്ങുകയായിരുന്നു. കളിയില്‍ കേരളം തോല്‍ക്കുകയും ചെയ്തു. പക്ഷെ ഇന്ത്യയുടെ മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവാണ് മികച്ചു നില്‍ക്കുന്നതെന്നു കാണാം. രണ്ടു കളിയിലായി 70 റണ്‍സും അദ്ദേഹം നേടി. ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങളില്‍ ഫിഫ്റ്റിയടിച്ച ഏക താരവും സഞ്ജുവാണ്.

പഞ്ചാബിനായി കളിക്കാനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ നനഞ്ഞ പടക്കമായി മാറി. കഴിച്ച രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞില്ല. ആദ്യ കളിയില്‍ മൂന്നു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത അഭിഷേക് രണ്ടാമത്തേതില്‍ അഞ്ചു ബോളില്‍ ആറു റണ്‍സിനും ക്രീസ് വിട്ടു.

SURYAKUMAR YADAV

ടീമില്‍ സഞ്ജുവിന്റെ പ്രധാന എതിരാളിയും സ്‌പെഷ്യലിസ്റ്റ് ഫിനിഷറുനായ ജിതേഷ് ശര്‍മയ്ക്കും തിളങ്ങാനായില്ല. ബറോഡയ്ക്കു വേണ്ടി കളിച്ച അദ്ദേഹം രണ്ടിന്നിങ്‌സുകളിലും രണ്ടക്കം കടന്നില്ല. ആദ്യ മല്‍സരത്തില്‍ ഏഴു ബോളില്‍ നാലും രണ്ടാമത്തേതില്‍ അഞ്ചു ബോളില്‍ അഞ്ചും റണ്‍സാണ് ജിതേഷിനു നേടാനായത്.

ക്യാപ്റ്റന്‍ സൂര്യക്കു ഫിഫ്റ്റിയില്ലെങ്കിലും രണ്ടു മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞു. മുംബൈയ്ക്കായി കളിച്ച അദ്ദേഹം ആദ്യ മല്‍സരത്തില്‍ 30 ബോളില്‍ 47 റണ്‍സ് സ്‌കോര്‍ ചെയ്തു. രണ്ടാമത്തേതിലാവട്ടെ 30 ബോളില്‍ 35 റണ്‍സുമെടുത്തും ക്രീസ് വിടുകയായിരുന്നു.

ടി20 ഫിനിഷറായ റിങ്കു സിങ് കളിച്ചത് ഉത്തര്‍പ്രദേശിനു വേണ്ടിയായിരുന്നു. അദ്ദേഹവും ബാറ്റിങില്‍ ക്ലിക്കായില്ല. മൂന്നു ബോളില്‍ ഒന്നും അഞ്ചു ബോളില്‍ നാലും റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ.

ശിവം ദുബെയാണ് നിരാശപ്പെടുത്തി മറ്റൊരു താരം രണ്ടു ബോളില്‍ 5, 19 ബോളില്‍ 39* എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം. അതേസമയം, അടുത്ത മാസം ഒമ്പതിനാണ് സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുക. ഇതിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Story first published: Saturday, November 29, 2025, 7:37 [IST]
Other articles published on Nov 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+