For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു 50 ബോളില്‍ 107, ഇതേയിടത്ത് റിസ്വാന്‍ 50 ബോളില്‍ 52!! ഇതെങ്ങനെ? വന്‍ വിമര്‍ശനം

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ പാകിസ്താന്‍ ടീം തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന് രൂക്ഷവിമര്‍ശനം. ഡര്‍ബനില്‍ നടന്ന കളിയില്‍ 11 റണ്‍സിന്റെ പരാജയമാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. കളിയില്‍ 74 റണ്‍സുമായി റിസ്വാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

റിസ്വാന്റെ സ്ലോ ഇന്നിങ്‌സാണ് പാക് ടീമിന്റെ പരാജയകാരണമെന്നാണ് പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാന്‍ തന്റെ യൂട്യൂബ് ചാനലില്‍ തുറന്നടിച്ചിരിക്കുന്നത്. ഡര്‍ബനിലെ ഇതേ ഗ്രൗണ്ടിലാണ് ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണറായെത്തി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MOHAMMED RIZWAN

റിസ്വാന് എന്തുകൊണ്ട് പറ്റുന്നില്ല?

സൗത്താഫ്രിക്കയ്‌ക്കെതിരേ ഡര്‍ബനിലെ ഇതേ ഗ്രൗണ്ടില്‍ ഓപ്പണറായി സഞ്ജു സാംസണിനു അഗ്രസീവ് ഫിഫ്റ്റി കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പാക് ക്യാപ്റ്റനും ഓപ്പണറുമായ മുഹമ്മദ് റിസ്വാനും സാധിക്കില്ലെന്നതാണ് ഫരീദ് ഖാന്റെ ചോദ്യം. 62 ബോളിലാണ് 119.35 സ്‌ട്രൈക്ക് റേറ്റില്‍ റിസ്വാന്‍ 74 റണ്‍സ് കുറിച്ചത്. അഞ്ചു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും.

സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത ടീമാണ് ഇന്ത്യ. ഡര്‍ബനിലെ ആദ്യ കളിയില്‍ തന്നെ 200 റണ്‍സും അവര്‍ അടിച്ചെടുത്തു. മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സി, കേശവ് മഹാരാജ് തുടങ്ങിയവരെല്ലാം ഈ കളിയില്‍ പന്തെറിയുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ വെറും 50 ബോളിലാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി കണ്ടെത്തിയത്. എന്നാല്‍ മുഹമ്മദ് റിസ്വാന്‍ ഇതേ ഗ്രൗണ്ടിലെ, ഇതേ പിച്ചില്‍ 50 ബോളില്‍ നേടിയത് വെറും 52 റണ്‍സാണ്.

ഒരു ടി20 മല്‍സരത്തിലാണ് റിസ്വാന്‍ ഇങ്ങനെയൊരു ഇന്നിങ്‌സ് കളിച്ചതെന്നു മറക്കാന്‍ പാടില്ല. അതും പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനാണ് ഇത്തരമൊരു സ്ലോ ഇന്നിങ്‌സ് കളിച്ചിട്ടുള്ളത്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും ഫരീദ് ഖാന്‍ തുറന്നടിക്കുന്നു.

ഇതെന്ത് ബാറ്റിങ്?

സൗത്താഫ്രിക്കയ്‌ക്കെതിരേ 180 പ്ലസ് റണ്‍സ് ചേസ് ചെയ്യവെയാണ് മുഹമ്മദ് റിസ്വാന്‍ വളരെ സ്ലോ ഇന്നിങ്‌സ് കളിച്ചിട്ടുള്ളതെന്നു ഫരീദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഒന്ന് ആലോചിച്ചു നോക്കൂ, 180 പ്ലസാണ് നിങ്ങള്‍ ചേസ് ചെയ്യുന്നത്. എന്നാല്‍ നിങ്ങളുടെ ക്യാപ്റ്റായ മുഹമ്മദ് റിസ്വാന്‍ ഒരു സമയത്തു 44 ബോളില്‍ നേടിയത് 36 റണ്‍സായിരുന്നു. ജയിക്കാന്‍ 15നടുത്ത് റണ്‍റേറ്റ് വേണമെന്നിരിക്കെയായിരുന്നു ഇത്.

വളരെ വൈകിയാണ് താന്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യണമെന്നു റിസാന് മനസ്സിലായത്. ഒരു പാകിസ്താന്‍ ക്യാപ്റ്റനില്‍ നിന്നും ഇതല്ല ടീമിനു വേണ്ടത്. പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍ എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നു നിങ്ങള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ഫരീദ് ഖാന്‍ വിമര്‍ശിച്ചു.

SANJU SAMSON

സഞ്ജുവിനെ കണ്ടില്ലേ?

ഡര്‍ബനിലെ ഇതേ ഗ്രൗണ്ടില്‍, സൗത്താഫ്രിക്കയുടെ ഇതേ ബൗളിങ് ലൈനപ്പിനെതിരേയാണ് സഞ്ജു സാംസണും 50 ബോളില്‍ സെഞ്ച്വറി നേടിയത്. അദ്ദേഹവുമൊരു താരമല്ലേ? പാകിസ്താന്‍ ക്യാപ്റ്റനായ മുഹമ്മദ് റിസ്വാന് എന്തുകൊണ്ടാണ് ഇത്തരമൊരു അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്്ക്കാന്‍ കഴിയാതെ പോയത്?

ഈ മല്‍സരത്തില്‍ റിസ്വാനും ബാബര്‍ ആസവും കൂടി സയീം അയൂബിനെ മൂന്നാം നമ്പറിലേക്കു മാറ്റുകയും ചെയ്തു. സ്വന്തം ബാറ്റിങ് പൊസിഷനു വേണ്ടി ഒരു പരമ്പരാഗത ഓപ്പണറെയാണ് അവര്‍ വണ്‍ഡൗണാക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ മൂന്നം നമ്പര്‍ സ്ഥാനം ത്യജിക്കുകയും അതു തിലക് വര്‍മയ്ക്കു നല്‍കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. തുടര്‍ച്ചയായി രണ്ടു കളിയില്‍ തിലക് സെഞ്ച്വറികളും നേടിയതായും ഫരീദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 12, 2024, 7:24 [IST]
Other articles published on Dec 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+