Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുപ്പട vs ഓള്‍ടൈം ഇന്ത്യന്‍ 11, ടി20 കളിച്ചാല്‍ ആര് ജയിക്കും? കിടിലന്‍ പോരാട്ടം ഉറപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലവും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. വലിയ താരനിര ഇന്ത്യന്‍ ടീമിനൊപ്പം എപ്പോഴും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ പല പ്രതിഭാശാലികളായ താരങ്ങള്‍ക്കും ഇന്ത്യക്കൊപ്പം സ്ഥിരമായി അവസരം ലഭിക്കുന്നത് വളരെ വിരളമാണെന്ന് തന്നെ പറയാം.

ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഇന്ത്യയുടെ ടി20 ടീമിലേക്കാണ് കൂടുതല്‍ താരങ്ങളെത്തുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് ജേതാക്കള്‍ ഇന്ത്യയാണ്.

രോഹിത്-സെവാഗ് ഓപ്പണിങ്

അവസാന ടി20 ലോകകപ്പും അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 11നും നിലവിലെ യുവ 11നും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരാവും ജയിക്കുക?. ഓള്‍ടൈം 11നെ എംഎസ് ധോണിയും യുവ 11നെ സഞ്ജു സാംസണും നയിച്ചാല്‍ എങ്ങനെയാവും ടീമുണ്ടാവുക?. പോരാട്ടത്തില്‍ ആരാവും ജയിക്കാന്‍ കൂടുതല്‍ സാധ്യതയെന്നും പരിശോധിക്കാം. ഓള്‍ടൈം ബെസ്റ്റ് 11 പരിശോധിക്കുമ്പോള്‍ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗുമാണുള്ളത്.

ms dhoni

രണ്ട് പേരും ഇന്ത്യക്കായി ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടില്ല. എന്നാല്‍ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച രണ്ട് ഓപ്പണര്‍മാരാണ് ഇരുവരും. രണ്ട് പേരും ഒന്നിച്ച് ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ ക്രിക്കറ്റ് ലോകം ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണുള്ളത്. നിലവിലെ ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന താരമാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ സൂര്യകുമാറിന് കഴിവുണ്ട്.

നയിക്കാന്‍ ധോണി

നാലാം നമ്പറില്‍ സുരേഷ് റെയ്‌നക്കാണ് അവസരം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റെയ്‌ന. മനോഹരമായി കടന്നാക്രമിച്ച് കളിക്കാന്‍ റെയ്‌നക്ക് മികവുണ്ട്. അഞ്ചാമന്‍ യുവരാജ് സിങ്ങാണ്. ടി20യില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് യുവരാജ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന വിശേഷണം നേടിയെടുത്ത യുവരാജ് ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്ന താരങ്ങളിലൊരാളാണ്.

നായകനായി എംഎസ് ധോണിയുമുണ്ട്. ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങുന്ന ധോണി ഇന്ത്യയെ മൂന്ന് ഐസിസി കിരീടം ചൂടിച്ച ക്യാപ്റ്റന്‍ കൂടിയാണ്. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലുള്ളത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലം മാറ്റിമറിക്കാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ഹര്‍ഭജന്‍ സിങ്ങും കളിക്കും. പേസ് നിരയില്‍ ജസ്പ്രീത് സിങ്ങും ആര്‍പി സിങ്ങും ടീമിലുണ്ടാവും.

ജയ്‌സ്വാള്‍-റുതുരാജ് ഓപ്പണിങ്

സഞ്ജുവിന്റെ 11ലേക്ക് വരുമ്പോള്‍ യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ജയ്‌സ്വാള്‍ കടന്നാക്രമിക്കുമ്പോള്‍ റുതുരാജ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്തും. മൂന്നാം നമ്പറില്‍ നായകനായി സഞ്ജു സാംസണാണുള്ളത്. മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് സഞ്ജു. ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന് ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാനാവും. ഇഷാന്‍ കിഷനാണ് നാലാം നമ്പറില്‍.

നയിക്കാന്‍ സഞ്ജു സാംസണ്‍

ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. വെങ്കടേഷ് അയ്യരാണ് മറ്റൊരു താരം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മീഡിയം പേസെറിയാനും കഴിവുള്ള താരമാണ് വെങ്കടേഷ് അയ്യര്‍. റിങ്കു സിങ്ങാണ് ഫിനിഷര്‍. സമ്മര്‍ദ്ദ സാഹചര്യത്തിലും കടന്നാക്രമിക്കാന്‍ ശേഷിയുള്ള റിങ്കു ഫിനിഷര്‍ റോളില്‍ അസാധ്യ പ്രതിഭയുള്ള താരമാണ്. റിയാന്‍ പരാഗാണ് മറ്റൊരു താരം. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ് പരാഗ്.

jasprit bumrah

സ്പിന്നറായി രവി ബിഷ്‌നോയി വരണം. ഇന്ത്യയുടെ ഭാവി സ്പിന്നറാണ് ബിഷ്‌നോയ്. പേസ് നിരയില്‍ മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ് എന്നിവരോടൊപ്പം അര്‍ഷ്ദീപ് സിങ്ങാണുള്ളത്. ഈ രണ്ട് ടീമും ടി20യില്‍ ശക്തമാണ്. ഇതില്‍ വിജയ സാധ്യത കൂടുതല്‍ ധോണി നയിക്കുന്ന ഓള്‍ടൈം 11നാണെന്ന് തന്നെ വിലയിരുത്താം.

പ്ലേയിങ് 11

ഓള്‍ടൈം ഇന്ത്യന്‍ 11: രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, സൂര്യകുമാര്‍ യാദവ്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എംഎസ് ധോണി (c), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ, ആര്‍പി സിങ്

സഞ്ജുവിന്റെ യുവ 11- യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍ (c), ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്‌

Story first published: Monday, September 2, 2024, 12:45 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+