Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ജന്മദിനം സഞ്ജു മറക്കില്ല, എട്ടിന്റെ പണി കൊടുത്ത് ചാരു! സംഭവം കിടു- വീഡിയോ വൈറല്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ പ്രത്യേക സ്ഥാനമുള്ള താരമാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇടം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികച്ച പ്രകടനം നേടി സഞ്ജു വീണ്ടും കൈയടി നേടി. ഇന്ന് സഞ്ജുവിന്റെ 29ാം ജന്മദിനമായിരുന്നു. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ സഞ്ജുവിന് പല പ്രമുഖരും ജന്മദിനാശംസകള്‍ നേര്‍ന്നു.

എല്ലാവരും സഞ്ജുവിന് വലിയ കരിയറും നന്മയും ആയുസുമെല്ലാം ആശംസിച്ചപ്പോള്‍ ഭാര്യ ചാരുലത കൊടുത്തത് എട്ടിന്റെ പണിയാണ്. ഇതുവരെ ആരാധകര്‍ കാണാത്ത സഞ്ജുവിന്റെ മുഖമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചാരു ആരാധകരുമായി പങ്കുവെച്ചത്. സഞ്ജു നൃത്തം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും പൊട്ടിച്ചിരിക്കുന്നതിന്റേയുമെല്ലാം വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചാണ് ചാരു സഞ്ജുവിന് ആശംസ നേര്‍ന്നത്.

സഞ്ജുവിന്റെ ഉള്ളില്‍ ഇത്രയും മികച്ച കലാകാരനുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ചാരുവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സഞ്ജുവിന്റെ സ്വകാര്യമായ ആഘോഷങ്ങളെല്ലാം ചാരുവിന്റെ വീഡിയോയിലുണ്ട്. എന്തായാലും സഞ്ജു ഈ ജന്മദിനം ഒരിക്കലും മറക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു രസികനായ താരമാണെന്ന് ആരാധകര്‍ക്കറിയാമെങ്കിലും ഇത്രയും മതിമറന്നുള്ള ആഘോഷങ്ങള്‍ ആരാധകര്‍ കണ്ടിട്ടില്ല.

കളത്തില്‍ പലപ്പോഴും ആത്മനിയന്ത്രണമുള്ളയാളാണ് സഞ്ജു. അമിതമായി സന്തോഷിക്കുകയോ നിരാശപ്പെടുകയോ ചെയ്യാതെ ശാന്തനായാണ് സഞ്ജുവിനെ കൂടുതല്‍ കാണാറുള്ളത്. കളത്തിനുള്ളില്‍ സഞ്ജു ശാന്തനാണെങ്കിലും കളത്തിന് പുറത്ത് ഇങ്ങനെയൊരു മുഖം സഞ്ജുവിനുണ്ടെന്ന് ചാരുവിന്റെ വീഡിയോയിലൂടെ വ്യക്തം. രസകരമായ പല കമന്റുകളും ചാരുവിന്റെ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. വീഡിയോ കണ്ട് സഞ്ജു എന്ത് പറഞ്ഞെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

sa

നിലവില്‍ സഞ്ജു ചാരുവിനോടൊപ്പം കേരളത്തിലുണ്ട്. മഹാരാജാസ് കോളേജില്‍ വെച്ച് തുടങ്ങിയ പ്രണയമാണ് 2018ല്‍ വിവാഹത്തിലേക്കെത്തിയത്. വിവാഹത്തിന് ശേഷം വളരെ കുറച്ച് കാലമാണ് സഞ്ജുവിന് ചാരുവിനോടൊപ്പം ചിലവിടാനായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പവും ഐപിഎല്ലിലും സഞ്ജുവിന് തിരക്കേറിയ ഷെഡ്യൂളായിരുന്നു. എന്നാല്‍ ലോകകപ്പിനോടടുത്തപ്പോഴേക്കും സഞ്ജുവിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കൈയൊഴിയുകയായിരുന്നു.

ഐപിഎല്ലിന്റെ താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഐപിഎല്ലിലെ സൂപ്പര്‍ താരത്തെ ഇന്ത്യന്‍ ടീമിന് അധികം ആവശ്യമില്ല. ഏഷ്യാ കപ്പില്‍ നിന്നും ഏകദിന ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നുമെല്ലാം സഞ്ജുവിനെ തഴഞ്ഞിരുന്നു. ഇതോടെ കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി സഞ്ജു കളിച്ചിരുന്നു.

രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. കേരളത്തെ സഞ്ജുവാണ് നയിച്ചത്. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാനായില്ല. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വരാനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണും ഇടം നേടിയേക്കുമെന്നാണ് വിവരം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള പരമ്പരകളെല്ലാം സഞ്ജുവിന് വളരെ പ്രധാനപ്പെട്ടതാണ്.

ടി20 ടീമില്‍ കളിച്ചപ്പോഴൊന്നും പ്രതീക്ഷിച്ച നിലവാരം സഞ്ജു കാട്ടിയിട്ടില്ല. ഐപിഎല്ലിലെ മികവ് സഞ്ജുവിന് ദേശീയ ടീമില്‍ കാഴ്ചവെക്കാനായിട്ടില്ലെന്ന് പറയാം. വരാനിരിക്കുന്ന ഐപിഎല്‍ സീസണും സഞ്ജുവിന് നിര്‍ണ്ണായകമാണ്. മികവ് കാട്ടാനാവാതെ പോയാല്‍ അദ്ദേഹത്തിന്റെ ടി20 ലോകകപ്പിലെ ഇടമെന്ന സ്വപ്‌നത്തേയും അത് പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും അദ്ദേഹം തിളങ്ങേണ്ടതായുണ്ട്.

Story first published: Saturday, November 11, 2023, 20:26 [IST]
Other articles published on Nov 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+