Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Irani Cup 2024: സെഞ്ച്വറി ജസ്റ്റ് മിസ്സ്!! ടെസ്റ്റില്‍ സഞ്ജുവിന്റെ വഴിയടച്ച് ജുറേല്‍, ആ റോള്‍ ഭദ്രം?

ലഖ്‌നൗ: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി കിടിലന്‍ ഇന്നിങ്‌സിലൂടെ സഞ്ജു സാംസണിന്റെ ടെസ്റ്റ് സ്വപ്‌നം ഏറെക്കുറെ അസാധ്യമാക്കി മാറ്റിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. മുംബൈയ്‌ക്കെതിരേ നടക്കുന്ന പോരാട്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സിലാണ് ജുറേല്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി കൈയടി നേടിയത്. അര്‍ഹിച്ച സെഞ്ച്വറി വെറും ഏഴു റണ്‍സ് മാത്രമകലെ വഴുതിപ്പോയെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം ഭദ്രമാക്കാന്‍ അദ്ദേഹത്തിനു ഇതു ധാരാളമാണെന്നാണ് ആരാധകരുടെ പക്ഷം.

മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനായി ആറാം നമ്പറിലാണ് ജുറേല്‍ ബാറ്റ് ചെയ്തത്. 121 ബോളില്‍ 13 ഫോറുകളും ഒരു സിക്‌സറുമടക്കം 93 റണ്‍സുമായി തന്റെ റോള്‍ അദ്ദേഹം ഭംഗിയാക്കുകയും ചെയ്തു. ഓപ്പണര്‍ അഭിമന്യു ഈശ്വരനോടാപ്പം അഞ്ചാം വിക്കറ്റില്‍ വലിയൊരു കൂട്ടുകെട്ടില്‍ പങ്കാളിയാവാനും ജുറേലിനു സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പ്രകടനത്തെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്.

DHRUV JUREL

സഞ്ജുവിനു പ്രതീക്ഷ വേണ്ട

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് തന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണെന്നു സഞ്ജു സാംസണ്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. സമാപിച്ച ദുലീപ് ട്രോഫിയില്‍ ഇന്ത്യാ ഡി ടീമിനു വേണ്ടി സെഞ്ച്വറിയടക്കം നേടിയ അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധയുമാകര്‍ഷിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ സഞ്ജുവിനു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നും അവസരം നല്‍കണമെന്നും എസ് ശ്രീശാന്തുള്‍പ്പെടെ പലരും അടുത്തിടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് എല്ലായ്‌പ്പോഴും റിഷഭ് പന്താണ്. അതിനാല്‍ തന്നെ ബാക്കപ്പമായി മാത്രമേ സഞ്ജുവിനു പ്രതീക്ഷയ്ക്കും വകയുണ്ടായിരുന്നുള്ളൂ.

എന്നാല്‍ നിലവില്‍ ബാക്കപ്പായി ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരുന്നയാള്‍ ധ്രുവ് ജുറേലാണ്. ബംഗ്ലാദേശിനെതിരേ സമാപിച്ച പരമ്പരയിലും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇറാനി കപ്പിലെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ മിടുക്ക് സെലക്ടര്‍മാര്‍ക്കു കാണിച്ചുകൊടുത്തിരിക്കുകയാണ് ജുറേല്‍. റിഷഭിനു പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനം അദ്ദേഹം ഇതോടെ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്.

ജുറേലിന്റേത് ഗംഭീര ഇന്നിങ്‌സ്

മുംബൈയ്‌ക്കെതിരേയുള്ള ധ്രുവ് ജുറേലിന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാനോളം പ്രശംസിക്കുകയാണ്. ശരിക്കുമൊരു ക്ലാസ് ഇന്നിങ്‌സ് തന്നെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനു വേണ്ടി ധ്രുവ് ജുറേല്‍ കളിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവി വളരെ ശോഭനമാണ്.

സെഞ്ച്വറി വെറും ഏഴു റണ്‍സ് മാത്രമകലെ വഴുതിപ്പോയെങ്കിലും ജുറേലിന്റെ ഇന്നിങ്‌സിനു സെഞ്ച്വറിയോളം തന്നെ മൂല്യമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് കഴിഞ്ഞാല്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനാണെന്നു അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

RISHABH PANT- DHRUV JUREL

ആവേശകരമായ ക്ലൈമാക്‌സിലേക്ക്

ഇറാനി കപ്പില്‍ മുംബൈയും റെസ്റ്റ് ഓഫ് ഇന്തയും തമ്മിലുള്ള പോരാട്ടം ആവശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. 121 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയതിനു ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ മുംബൈ നാലാദിനം ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്.

നാലു വിക്കറ്റുകള്‍ ശേഷിക്കെ മുംബൈ ഇപ്പോള്‍ 260 റണ്‍സിനു മുന്നിലാണ്. സര്‍ഫറാസ് ഖാനും (8) തനുഷ് കോട്ടിയാനുമാണ് (7) ക്രീസിലുള്ളത്. പൃഥ്വി ഷായൊഴികെ (76) രണ്ടാമിന്നിങ്‌സില്‍ മുംബൈ ബാറ്റിങ് നിരയിലെ ആരും പിടിച്ചുനിന്നില്ല. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (9), ശ്രേയസ് അയ്യര്‍ (8) ഉള്‍പ്പെടെയുള്ളവരെല്ലാം ദയനീയമായി പരാജയപ്പെട്ടു.

Story first published: Friday, October 4, 2024, 16:58 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+