Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ സഞ്ജുവിനെ ഒതുക്കിയത് ദ്രാവിഡല്ല!! എല്ലാം രോഹിത്തിന്റെ കളി, തെളിവ് തരാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്നല്ലെങ്കില്‍, നാളെ തന്റെ സമയം തെളിയുമെന്ന ശുഭപ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ഒമ്പതു വര്‍ഷത്തോളം പിന്നിട്ടിട്ടും അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പില്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇടയ്ക്കു വന്നുപോവുന്ന അതിഥി മാത്രമാണ് സഞ്ജു. കോച്ചുമാര്‍ പലരും മാറി മാറി വന്നിട്ടും സഞ്ജുവിന്റെ കരിയര്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ്.

മുന്‍ ഇതിഹാസ നായകന്‍ രാഹുല്‍ ദ്രാവിഡ് 2021ന്റെ അവസാനത്തോടെ കോച്ചായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കഷ്ടകാലം തീരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. കാരണം സഞ്ജുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ നിര്‍ണായക റോളാണ് ദ്രാവിഡിനുള്ളത്. പക്ഷെ അദ്ദേഹം പരിശീലിപ്പിച്ചപ്പോഴും തുടര്‍ച്ചയായി അവസരങ്ങള്‍ മലയാളി താരത്തിനു കിട്ടിയില്ല.

SANJU SAMSON-RAHUL DRAVID

ഇതോടെ ദ്രാവിഡാണ് സഞ്ജുവിന്റെ വില്ലനെന്നും നേരത്തേ തന്നെ അടുത്തറിമായിരുന്നിട്ടും മതിയായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നും പലരും കുറ്റപ്പെടുത്തി. പക്ഷെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിലെ യഥാര്‍ഥ വില്ലന്‍ അദ്ദേഹമല്ലെന്നതാണ് സത്യം. മറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ശരിക്കുമുള്ള വില്ലന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമാണ് സഞ്ജു പലപ്പോഴും തഴയപ്പെട്ടത്.

ദ്രാവിഡിന്റെ വാക്കുകള്‍

2021 നവംബറിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി രാഹുല്‍ ദ്രാവിഡ് എത്തിയത്. ടി20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി പടിയിറങ്ങിയതോടെയാണിത്. 2022ന്റെ തുടക്കില്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ദ്രാവിഡ് സംസാരിച്ചിരുന്നു. പ്രതിഭാശാലിയായ താരമാണ് സഞ്ജുവെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ വാക്കുകള്‍ ആരാധകരെയും ആവേശത്തിലാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.

അതിനു ശേഷവും റിഷഭ് പന്തിനും ഇഷാന്‍ കിഷനുമെല്ലാം തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരുന്നു. ഇതിനെല്ലാം പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രത്യേക താല്‍പ്പര്യം തന്നെയായിരുന്നു. ഇരുവരോടും രോഹിത്തിനു പ്രത്യേക വാല്‍സല്യവും അടുപ്പവുമുണ്ട്. ഈ കാരണത്താല്‍ തന്നെ സഞ്ജുവിനെ മനപ്പൂര്‍വ്വം അദ്ദേഹം ഒതുക്കുകയും ചെയ്തു.

സഞ്ജുവുമായി അടുത്ത ബന്ധം

രോഹിത് ശര്‍മയ്ക്കു റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരുമായുള്ള അതേ അടുപ്പവും വാല്‍സല്യവുമാണ് സഞ്ജു സാംസണിനോടു രാഹുല്‍ ദ്രാവിഡിനുള്ളത്. കാരണം 2013ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ട്രയല്‍സിനായി എത്തിയപ്പോള്‍ അദ്ദേഹമായിരുന്നു ടീം ക്യാപ്റ്റന്‍. അന്നു നെറ്റ്‌സില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തില്‍ ആകൃഷ്ടനായ ദ്രാവിഡ് തന്നെയാണ് ടീമിലേക്കു ക്ഷണിക്കുകയും ചെയ്തത്.

SANJU SAMSON-ROHIT SHARMA

സഞ്ജുവിന്റെ കരിയറിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്. ദ്രാവിഡിനു കീഴില്‍ റോയല്‍സില്‍ വളര്‍ന്നുവന്നതിനാല്‍ തന്നെ വലിയ ബഹുമാനവും സ്‌നേഹവുമാണ് മലയാളി താരത്തിനുള്ളത്. സഞ്ജുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ താരവും ദ്രാവിഡായിരുന്നുവെന്നത് ഇതു അടിവരയിടുകയും ചെയ്യുന്നു.

അന്തിമ തീരുമാനം രോഹിത്തിന്റേത്

ഇന്ത്യന്‍ കോച്ചായിരുന്നപ്പോളും ടീം സെലക്ഷനില്‍ രാഹുല്‍ ദ്രാവിഡിനേക്കാള്‍ സ്വാധീനമുണ്ടായിരുന്നത് രോഹിത് ശര്‍മയ്ക്കാണെന്നു നേരത്തേ തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ കാരണം കൊണ്ടു തന്നെ തനിക്കു പ്രിയപ്പെട്ട ശിക്ഷ്യനായിട്ടും സ്ഞ്ജുവിനു ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ നേടിക്കൊടുക്കാന്‍ ദ്രാവിഡിനു സാധിച്ചതുമില്ല.

അതു മാത്രമല്ല വ്യക്തിബന്ധങ്ങള്‍ ഒരിക്കലും ക്രിക്കറ്റിലേക്കു കൊണ്ടുവരാന്‍ താല്‍പ്പര്യമില്ലാത്തയാള്‍ കൂടിയാണ് ദ്രാവിഡ്. ഇതും സഞ്ജുവിനു തിരിച്ചടിയായി മാറി. ഇതോടെ റിഷഭിനും ഇഷാനും വേണ്ടി രോഹിത് വാദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മറിച്ചൊരു അഭിപ്രായം വന്നിട്ടുണ്ടാവില്ലെന്നും ഉറപ്പാണ്.

Story first published: Wednesday, September 4, 2024, 20:51 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+