For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 Asia Cup: 13 കാരന്‍ കിടു! വെടിക്കെട്ട് ബാറ്റിങ്ങോടെ കസറി; രാജസ്ഥാന്റെ നീക്കം വെറുതെയല്ല

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎക്കെതിരേ വമ്പന്‍ ജയത്തോടെ ഇന്ത്യ കസറിയിരിക്കുകയാണ്. 203 പന്ത് ബാക്കിയാക്കി 10 വിക്കറ്റിനാണ് ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 137 റണ്‍സിന് പുറത്താക്കിയപ്പോള്‍ ഇന്ത്യ 16.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഈ ജയത്തോടെ ഇന്ത്യ സെമിയിലും സീറ്റുറപ്പിച്ചു. ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് ബാറ്റുകൊണ്ട് കരുത്തായത് ഓപ്പണര്‍മാരുടെ പ്രകടനമാണ്. ആയുഷ് മാത്രെ 51 പന്തില്‍ 67 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ വൈഭവ് സൂര്യവന്‍ഷി 46 പന്തില്‍ 76 റണ്‍സോടെ കസറി.

എല്ലാവരും ഉറ്റുനോക്കിയിരുന്നത് വൈഭവിന്റെ പ്രകടനത്തിലേക്കായിരുന്നു. ഇതിനോടകം എല്ലാവരും വാഴ്ത്തിയ താരമാണ് വൈഭവ്. പ്രായം 13 മാത്രമാണെങ്കിലും ഇതിനോടകം ആഭ്യന്തര ക്രിക്കറ്റിലടക്കം കസറാന്‍ വൈഭവിന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കൊപ്പം ഏഷ്യാ കപ്പില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ താരത്തിനായിരുന്നില്ല. 1,23 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ ആദ്യ രണ്ട് മത്സരത്തിലെ സ്‌കോര്‍. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ ഫിഫ്റ്റിയോടെ വൈഭവ് കസറിയിരിക്കുകയാണ്.

രാജസ്ഥാന് അല്‍പ്പം ആശ്വാസം

രാജസ്ഥാന്‍ റോയല്‍സാണ് വൈഭവിന്റെ പ്രകടനത്തിലേക്ക് കൂടുതല്‍ ഉറ്റുനോക്കിയിരുന്നത്. രാജസ്ഥാന്‍ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.10 കോടിക്കാണ് വൈഭവിനെ ടീമിലെടുത്തത്. എന്നാല്‍ അതിന് ശേഷം കളിച്ച പ്രകടനങ്ങളിലൊന്നും വൈഭവിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജസ്ഥാന് ആശങ്കകളേറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മികച്ച പ്രകടനത്തോടെ വൈഭവ് തിരിച്ചുവന്നത് രാജസ്ഥാന് അല്‍പ്പം ആശ്വാസമാകുന്ന കാര്യമാണ്.

ആദ്യ മത്സരങ്ങളിലെല്ലാം പതിയെ തുടങ്ങിയ വൈഭവ് ഇത്തവണ കടന്നാക്രമിച്ചാണ് കളിച്ചത്. യുഎഇയുടെ യുവനിരയെ വൈഭവ് തല്ലിത്തകര്‍ത്തു. മൂന്ന് ഫോറും ആറ് സിക്‌സുകളും പറത്തിയ താരം തന്റെ പ്രതിഭയെന്താണെന്ന് തെളിയിച്ചിരിക്കുകയാണ്. 165ന് മുകളിലാണ് വൈഭവിന്റെ സ്‌ട്രൈക്ക് റേറ്റ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് വൈഭവിന് കാട്ടാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ വൈഭവിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.

Vaibhav Suryavanshi

രാജസ്ഥാന് ഭാവിയിലേക്ക് ഗുണം ചെയ്‌തേക്കും

സഞ്ജു സാംസണിന്റേയും യശ്വസി ജയ്‌സ്വാളിന്റേയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അതുപോലെ തന്നെ വൈഭവിനേയും വളര്‍ത്താമെന്നാണ് രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. 13കാരനായ താരത്തിന്റെ നിലവിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. യുവതാരത്തിന് വലിയ ഭാവിയുണ്ടെന്ന് നിലവിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ വൈഭവിനെ ഒപ്പം കൂട്ടിയത് മണ്ടന്‍ തീരുമാനമാണെന്ന് പറയാനാവില്ല.

രാജസ്ഥാന് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുന്നവനാണ് വൈഭവെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അല്‍പ്പം പ്രയാസം താരത്തിനുണ്ട്. 13 വയസ് പ്രായം മാത്രമാണ് താരത്തിനുള്ളത്. ഇത്രയും നേരത്തെ ആഭ്യന്തര അരങ്ങേറ്റവും ഇന്ത്യയുടെ ജൂനിയര്‍ തലത്തില്‍ അരങ്ങേറ്റവും നടത്താന്‍ സാധിച്ചത് ചെറിയ കാര്യമല്ല. 18 വയസൊക്കെ ആകുമ്പോഴേക്കും ടീമിന് മുതല്‍ക്കൂട്ടായി വൈഭവ് മാറുമെന്ന് തന്നെ പറയാം. അതിനുള്ള പ്രതിഭ ഇതിനോടകം യുവതാരം തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയുടേത് സര്‍വാധിപത്യ ജയം

യുഎഇക്കെതിരേ ഇന്ത്യ നേടിയത് സര്‍വാധിപത്യ ജയമാണെന്ന് പറയാം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മിന്നിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. യോദ്ധജിത് ഗുഹ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചേതന്‍ ശര്‍മയും ഹര്‍ദിക് രാജും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. കാര്‍ത്തികേയയും ആയുഷ് മാത്രയും ഓരോ വിക്കറ്റുകളും നേടി. ഇന്ത്യ പാകിസ്താനോട് തോറ്റെങ്കിലും ജപ്പാനോട് ജയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം ഇന്ത്യയുടെ യുവനിര കാട്ടുന്നില്ലെന്ന് പറയാം.

Story first published: Wednesday, December 4, 2024, 16:37 [IST]
Other articles published on Dec 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+