Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ആ റെക്കോര്‍ഡിന് 10 വയസ്സ്! ആര്‍ക്കും തൊടാനായില്ല, ഇന്ത്യയുടെ റിയല്‍ കിങ്

ടീം ഇന്ത്യയില്‍ ഇപ്പോഴും അകത്തും പുറത്തുമായി തന്നെ തുടരുകയാണെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഒരു വമ്പന്‍ റെക്കോര്‍ഡ് 10ാം വര്‍ഷത്തിലേക്കു കടന്നിട്ടും ഇപ്പോഴും ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്. ഇന്ത്യയുടെ പല ബാറ്റിങ് സെന്‍സേഷനുകളും ഈ കാലയളവില്‍ കളിച്ചിട്ടും അവര്‍ക്കൊന്നും സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്.

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജുവിന്റെ പേരിലുള്ളത്. പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങി പല അഗ്രസീവ് ഇന്ത്യന്‍ താരങ്ങളും അണ്ടര്‍ 19 ലോകകപ്പിന്റെ വ്യത്യസ്ത എഡിഷനുകളില്‍ ടീം ഇന്ത്യക്കായി കളിച്ചുവെങ്കിലും ആര്‍ക്കും സഞ്ജുവിന്റെ സിംഹാസനം തട്ടിയെടുക്കാനായിട്ടില്ല.

SANJU SAMSON

2104ല്‍ യുഎഇയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ചരിത്രം കുറിച്ചത്. വെറും ആറിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 12 സിക്‌സറുകളാണ്. സിക്‌സര്‍ വേട്ടയില്‍ മാത്രമല്ല അന്നു റണ്‍വേട്ടയില്‍ ഇന്ത്യക്കു വേണ്ടി ഒന്നാമതെത്തിയതും സഞ്ജു തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ തുടങ്ങിയ മിന്നും താരങ്ങളെല്ലാം അന്നു ടീമിലുണ്ടായിട്ടും അവരെയെല്ലാം പിന്തള്ളിയാണ് സഞ്ജു കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമായി മാറിയത്.

ആറിന്നിങ്‌സുകളില്‍ നിന്നും 44.50 ശരാശരിയില്‍ 96.73 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 267 റണ്‍സാണ്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 12 സിക്‌സറിനൊപ്പം 14 ഫോറുകളും ടൂര്‍ണമെന്റില്‍ സഞ്ജു നേടി. ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.

വിജയ് സോള്‍ നയിച്ച ഇന്ത്യന്‍ ടീമിന്റെ ടൂര്‍ണമെന്റിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. സെമി ഫൈനല്‍ പോലുമെത്താതെ ഇന്ത്യന്‍ യുവനിര പുറത്താവുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനില്‍ ഇംഗ്ലണ്ടിനു മുന്നിലായിരുന്നു ഇന്ത്യക്കു കാലിടറിയത്. ഇന്ത്യയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിലേക്കു മുന്നേറുകയായിരുന്നു. പക്ഷെ പിന്നീട് അഞ്ചാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പ്ലേഓഫ് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് തലയുയര്‍ത്തി മടങ്ങാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു.

SANJU SAMSON

സഞ്ജുവിനെക്കൂടാതെ അണ്ടര്‍ 19 ലോകപ്പിന്റെ ഒരു എഡിഷനില്‍ 12 വീതം സിക്‌സറുകളടിച്ച താരങ്ങള്‍ വേറെയുമുണ്ട്. ബംഗ്ലാദേശിന്റെ അനാമുല്‍ ഹഖ് (12 ഇന്നിങ്‌സ്), ബംഗ്ലാദേശിന്റെ തന്നെ ആരിഫുല്‍ ഇസ്ലാം (9 ഇന്നിങ്‌സ്), ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് സിമ്മണ്‍സ് (7 ഇന്നിങ്‌സ്) എന്നിവരാണ് ഈ കളിക്കാര്‍.

എന്നാല്‍ ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് രണ്ടു പേര്‍ പങ്കിടുകയാണ്. സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസും ന്യൂസിലാന്‍ഡ് താരം ഫിന്‍ അലെനുമാണിത്. ഇരുവരുടെയും സമ്പാദ്യം 18 സിക്‌സറുകള്‍ വീതമാണ്. ബ്രെവിസ് ആറിന്നിങ്‌സുകളില്‍ നിന്നും അലെന്‍ 12 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇത്രയും സിക്‌സറുകള്‍ അടിച്ചുകൂട്ടിയത്.

രണ്ടാംസ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ജാക്ക് ബണ്‍ഹാമാണ്. ആറിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 15 സിക്‌സറുകള്‍ നേടി. 14 വീതം സിക്‌സറുകളുള്ള വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറും തീപ്പൊരി ബാറ്ററുമായ നിക്കോളാസ് പൂരനും ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹില്ലും മൂന്നാംസ്ഥാനം പങ്കിടുന്നു. ഹില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും പൂരന്‍ ആറിന്നിങ്‌സുകളില്‍ നിന്നുമാണ് ഇത്രയും സിക്‌സറുകള്‍ നേടിയത്.

Story first published: Tuesday, February 13, 2024, 22:31 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+