For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് മുട്ടന്‍ പണി വരുന്നു! ഇനി ടീമില്‍ അധികം കാണില്ല? റിഷഭിനു പുതിയ ബാക്കപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ദീര്‍ഘകാലം കളിക്കുകയെന്ന സഞ്ജു സാംസണിന്‍റെ മോഹങ്ങള്‍ക്കു വന്‍ തിരിച്ചടി. അദ്ദേഹത്തെ ടീമില്‍ നിന്നും പൂര്‍ണമായി ഒതുക്കുകയെന്ന ലക്ഷ്യവുമായി പുതിയൊരാളെ വളര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കം അണിയറില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. അദ്ദേഹത്തെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും ടീമിനു ആശ്രയിക്കുന്ന ഒരു വിക്കറ്റ് കീപ്പര്‍ ടീമിനു ഇല്ലായിരുന്നു.

ഏകദിനത്തില്‍ രാഹുലും ടി20യില്‍ സഞ്ജുവുമാണ് ഇപ്പോള്‍ ഈ റോളുകളിലുള്ളത്. പക്ഷെ രാഹുല്‍, സഞ്ജു എന്നിവര്‍ക്കു പകരം മൂന്നു ഫോര്‍മാറ്റുകളിലും കൂടി അടുത്ത വിക്കറ്റ് കീപ്പറായി യുവതാരം ധ്രുവ് ജുറേലിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. 23 കാരനായ ജുറേല്‍ ഭാവിയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കുന്ന താരമാണെന്നാണ് ബിസിസിഐയുടെ നിരീക്ഷണം.

SANJU SAMSON

അതുകൊണ്ടു തന്നെ അദ്ദേഹത്തിനു എല്ലാ ഫോര്‍മാറ്റുകളിലും ഇനി കൂടുതല്‍ അവസരം നല്‍കാനും ബോര്‍ഡ് ആലോചിക്കുകയാണ്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും ടി20യിലും ജുറേല്‍ ഇതിനകം കളിച്ചു കഴിഞ്ഞു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ജുറേലിന്റെ അരങ്ങേറ്റം. പ്രധാന വിക്കറ്റ് കീപ്പറായിരുന്ന കെഎസ് ഭരത് ബാറ്റിങിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ ബാക്കപ്പ് ലിസ്റ്റിലുണ്ടായിരുന്ന ജുറേലിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. പക്വതയുള്ള ഇന്നിങ്‌സുകളുമായി അദ്ദേഹം എല്ലാവരുടെയും കൈയടി നേടുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അവസാനത്തെ മൂന്നു ടെസ്റ്റുകളിലാണ് ജുറേല്‍ ഇന്ത്യക്കായി കളിച്ചത്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തിയ ശേഷം മികച്ച ഇന്നിങ്‌സ് കളിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന സിംബാബ്‌വെ പര്യടനത്തിലൂടെ ടി20യിലും താരം അരങ്ങേറി. രണ്ടു മല്‍സരങ്ങളിലാണ് ജുറേലിനു അവസരം കിട്ടിയത്.

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്ന സഞ്ജുവിനു ജുറേലിന്റെ വരവ് വലിയ ക്ഷീണമായി മാറും. ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ഇനി ലഭിക്കാനിടയുള്ളൂ. അതു ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു സാധിക്കുകയും വേണം. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ റിഷഭ് തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുക.

DHRUV JUREL

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ അപ്രസക്തമായ അവസാന മല്‍സരത്തില്‍ സഞ്ജുവിനു നറുക്കുവീണേക്കും. ഇതില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെങ്കിലും നേടിയാല്‍ മാത്രമേ അടുത്ത പരമ്പരയില്‍ അദ്ദേഹത്തിനു സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ടു പരമ്പരകളിലും ജുറേല്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെങ്കിലും വരാനിനിരിക്കുന്ന പരമ്പരകളില്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചേക്കും. ഇതു സഞ്ജുവിനു ഭാവിയില്‍ അവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ഓരോ ഇന്നിങ്‌സുകളും ഇനി സെലക്ഷന്‍ കമ്മിറ്റിയും പുതിയ കോച്ച് ഗൗതം ഗംഭീറും വിലയിരുത്തും. അതിനു ശേഷം മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കുകയുള്ളൂ.

റിഷഭിനു പരിക്കേറ്റാല്‍ മാത്രമേ സഞ്ജുവിനു ഇനി ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ക്കു സാധ്യതയുള്ളൂ. ഏകദിനത്തിലാവട്ടെ റിഷഭില്ലെങ്കില്‍ ഈ കുറവ് നികത്താന്‍ പരിചയസമ്പന്നനായ കെഎല്‍ രാഹുലുണ്ട്. വിക്കറ്റ് കീപ്പിങിലും തിളങ്ങാന്‍ അദ്ദേഹത്തിനു സാധിക്കും. ബാക്കപ്പായി ജുറേലുമുള്ളതിനാല്‍ ഏകദിനത്തില്‍ ഇനി സഞ്ജുവിനെ അധികം കണ്ടേക്കില്ല.

Story first published: Tuesday, July 23, 2024, 9:16 [IST]
Other articles published on Jul 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+