For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: തിലക് 120*, സഞ്ജു 109*; ബെസ്റ്റ് സഞ്ജുവിന്റേത്!! കാരണം എബിഡി പറയും

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാന കളിയില്‍ തിലക് വര്‍മയുടെയും സഞ്ജു സാംസണിന്റെ ഇടിവെട്ട് സെഞ്ച്വറികളെ താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. വാണ്ടറേഴ്‌സില്‍ സൗത്താഫ്രിക്കയെ ഇന്ത്യ 135 റണ്‍സിനു തരിപ്പണമാക്കിയ പോരാട്ടത്തില്‍ തിലക് പുറത്താവാതെ 120 റണ്‍സും സഞ്ജു 109 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.

വെറും 47 ബോളിലാണ് 255.32 സ്‌ട്രൈക്ക് റേറ്റില്‍ തിലക് 120 റണ്‍സ് വാരിക്കൂട്ടിയത്. 10 സിക്‌സറുകളും ഒമ്പതു ഫോറുമുള്‍പ്പെടെയാണിത്. സഞ്ജുവാകട്ടെ 56 ബോളിലാണ് 109ലെത്തിയത്. ഒമ്പതു സിക്‌സറും ആറു ഫോറുകളുമടക്കമാണിത്. 194.64 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. നേടിയ റണ്‍സിന്റെയും പ്രഹരശേഷിയുടെയുമെല്ലാം കാര്യത്തില്‍ ഈ കളിയില്‍ ഒരുപടി മുന്നില്‍ നിന്നത് തിലകാണ്.

പക്ഷെ സെഞ്ച്വറികള്‍ പരിഗണിക്കുമ്പോള്‍ തിലകിന്റേതിനേക്കാള്‍ മികച്ചതായി തനിക്കു തോന്നിയത് സഞ്ജുവിന്റേതാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് എബിഡി. ഇരുവരുടെയും ഇന്നിങ്സുകളെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ മിസ്റ്റര്‍ 360യില്‍ (Mr 260) സംസാരിക്കുകയിരുന്നു സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഹീറോ.

TILAK A

സഞ്ജുവിന്റേത് സൂപ്പര്‍ ഇന്നിങ്‌സ്

ഇന്ത്യക്കു വേണ്ടി തിലക് വര്‍മയും സഞ്ജു സാംസണും അവസാനത്തെ ടി20യില്‍ സെഞ്ച്വറികള്‍ നേടിയെങ്കിലും ഇതില്‍ മികച്ചതായി തനിക്കു തോന്നിയത് സഞ്ജുവിന്റേതാണെന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ തിലക് 47 ബോളില്‍ 120ഉം സഞ്ജു 56 ബോളില്‍ 109ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ഞാന്‍ ഇക്കാര്യം പറയുന്നതില്‍ നിങ്ങള്‍ എന്നെ കുഴപ്പത്തിലാക്കരുത്. തിലകിനേക്കാള്‍ മികച്ച ഇന്നിങ്‌സ് കളിച്ചത് സഞ്ജുവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും എബിഡി വ്യക്തമാക്കി.

എന്തുകൊണ്ട് സഞ്ജു മുന്നില്‍

സഞ്ജു സാംസണിനേക്കാള്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുകയും പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിട്ടും തിലക് വര്‍മയുടെ ഇന്നിങ്‌സിനെ താന്‍ എന്തുകൊണ്ട് ബെസ്റ്റായി കാണുന്നില്ലെന്നു എബി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച താരങ്ങളിലൊരാളാണ് തിലക് വര്‍മ. അടുത്ത അഞ്ചു- പത്ത് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി അദ്ദേഹത്തെ കാണാനും സാധിക്കും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ തിലക് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. ചിന്നസ്വാമിയില്‍ ആര്‍സിബിക്കെതിരേ അദ്ദേഹത്തിന്റെ മികച്ച ചില പ്രകടനങ്ങളും കണ്ടു കഴിഞ്ഞു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായാണ് തിലക് മാറുമെന്നും എബിഡി നിരീക്ഷിച്ചു.

SANJU SAMSON

സൗത്താഫ്രിക്കയുമായുള്ള അവസാന കളിയിലേത് തിലകിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നില്ല. ഞാന്‍ ഇതു പറയുമ്പോള്‍ തമാശയായി തോന്നുന്നുണ്ടാവും. സെഞ്ച്വറി നേടിയെങ്കിലും കളിയില്‍ പലപ്പോഴും ബാറ്റിലിന്റ മധ്യത്തില്‍ ബോള്‍ കൊള്ളിക്കാന്‍ തിലകിനായിരുന്നില്ല. എന്നിട്ടും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. ഇതാണ് ക്രിക്കറ്റെന്ന ഗെയിമിന്റെ സൗന്ദര്യം. സ്‌കോര്‍ ബോര്‍ഡില്‍ എന്താണോ കാണിക്കുന്നത് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

47 ബോളില്‍ 120 റണ്‍സെന്ന തിലകിന്റെ ഇന്നിങ്‌സിനെ ആര്‍ക്കും എടുത്തു കൊണ്ടുപോവാന്‍ സാധിക്കില്ല. ബോള്‍ നിങ്ങളുടെ ബാറ്റിന്റെ മധ്യത്തിലാണോ, മറ്റെവിടെയെങ്കിലുമാണോ പതിച്ചത് എന്നതൊന്നും വലിയ കാര്യമല്ല. തിലക് വളരെ മികച്ച ആത്മവിശ്വാസത്തിലായിരുന്നു ഈ മല്‍സരത്തില്‍ കാണപ്പെട്ടത്. ആത്മവിശ്വാസമുള്ള ഒരു താരത്തിനു എന്തു ചെയ്യാന്‍ സാധിക്കുമെന്നതിന്റെ ഉത്തരം കൂടിയാണ് തിലകിന്റെ പ്രകടനം.

തൊട്ടുമുമ്പത്തെ കളിയില്‍ നേടിയ സെഞ്ച്വറി നല്‍കിയ ആത്മവിശ്വാസം തിലകിനെ ഈ മല്‍സരത്തിലും സഹായിച്ചിട്ടുണ്ട്. ഫോമിലായിരിക്കുമ്പോള്‍ മികച്ച കളിക്കാര്‍ അതു വലിയ ഇന്നിങ്‌സുകളാക്കി മാറ്റും. തിലകിന്റെ പ്രകടനം തെളിയിക്കുന്നതും ഇതു തന്നെയാണെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 18, 2024, 23:15 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+