Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

66 ലക്ഷം മുതല്‍ 2 കോടി വരെ! സഞ്ജുവിനുള്ളത് ഇടിവെട്ട് കാറുകള്‍, ഏതൊക്കെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലേക്കു വളര്‍ന്നിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസ് മുതല്‍ ന്യൂസിലാന്‍ഡ് വരെ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും പോയാലും അവിടെയെല്ലാം സഞ്ജുവിനു ആരാധകരുണ്ടെന്നു കാണാം. തനിക്കു ലഭിക്കുന്ന ആരാധകരുടെ സ്‌നേഹത്തിലും പിന്തുണയിലും അദ്ദേഹം അടുത്തിടെ വലിയ ആശ്ചര്യവും പ്രകടിപ്പിച്ചിരുന്നു.

സഞ്ജുവിന്റെ വ്യക്തി ജീവിതത്തിലേക്കു വന്നാല്‍ കാറുകളോടു വലിയ പ്രിയമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ആഡംബര കാറുകളുടെ മികച്ചൊരു കളക്ഷന്‍ തന്നെ സഞ്ജുവിനുണ്ടെന്നു കാണാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ലഭിച്ചതു മുതല്‍ അദ്ദേഹത്തിന്റെ വരുമാനത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതു സഞ്ജുവിന്റെ സാമ്പത്തിക ശേഷിയും ഏറെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

ആരും കൊതിക്കുന്ന ആഡംബര കാറുകളുടെ ശേഖരം സഞ്ജുവിനുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. അദ്ദേഹത്തിന്റെ കൈവശമുള്ള ഒരു കാര്‍ മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് മോഡലാണ്. ഏകദേശം 40 ലക്ഷത്തോളം രൂപ വില മതിക്കുന്ന കാറാണിത്.

സഞ്ജുവിന്റെ പക്കലുള്ള അടുത്ത ആഡംബര കാര്‍ ബിഎംഡബ്ല്യുവിന്റെയാണ്. ബിഎംഡബ്ല്യുവിന്റെ 5 സീരീസിലുള്‍പ്പെടുന്ന കിടിലന്‍ കാറാണ് സഞ്ജുവിനു സ്വന്തമായുള്ളത്. ബെന്‍സ്, ബിഎംഡബ്ല്യു എന്നി വ മാത്രമല്ല ഔഡിയുടെ ആഡംബര കാറും സഞ്ജുവിന്റെ കൈവശമുണ്ട്.

66 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി 6 എന്ന കാറിന്റെ അവകാശിയാണ് അദ്ദേഹം. ഇനി സഞ്ജുവിന്റെ കൈശമുള്ള ഏറ്റവും വിലയേറിയ കാറിലേക്കു വരാം. 1.8 കോടി രൂപയോളം വിലയുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട്ടാണ് അദ്ദേഹത്തിനു സ്വന്തമായുള്ള ഏറ്റവും വിലയേറിയ കാര്‍.

അതേസമയം, സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിലേക്കു വരികയാണെങ്കില്‍ അദ്ദേഹം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലാണ് ഇതിനകം ഇന്ത്യക്കായി കളിച്ചത്. ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ച പലരേക്കാളും നേരത്തേ 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ താരമാണ് അദ്ദേഹം. പക്ഷെ ഇപ്പോഴും ഒരു ഫോര്‍മാറ്റിലും സഞ്ജു ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. ടീമിനു അകത്തും പുറത്തുമായി തന്നെ അദ്ദേഹത്തിന്റെ കരിയറും മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്.

RANGE ROVER

ഈ വര്‍ഷം ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനുള്ള സുവര്‍ണാവസരം സഞ്ജുവിനു ലഭിച്ചിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തെ കളിപ്പിച്ചില്ല. ഇതു കൂടാതെ അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, ശ്രീലങ്ക എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളിലും അദ്ദേഹം ടീമിലുള്‍പ്പെട്ടു.

ഇവയില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഒരു ഫിഫ്റ്റി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. പക്ഷെ അവസാനം കളിച്ച പരമ്പരയില്‍ ലങ്കയ്‌ക്കെതിരേ രണ്ടു കളിയിലും അദ്ദേഹം ഡെക്കാവുകയായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രം ഒതുങ്ങാനുള്ള ആഗ്രഹമല്ല സഞ്ജുവിനുള്ളത്. ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നു അദ്ദേഹം തുറന്നു പറഞ്ഞു കഴിഞ്ഞു.

വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലായിരുന്നു സഞ്ജു. പക്ഷെ ടൂര്‍ണമെന്റിനുള്ള നാലു ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഒരു ടീമിലും ഇടം പിടിച്ചില്ല. ഇനി രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പം തിരിച്ചുവരാനുള്ള പ്ലാനിലാണ് സഞ്ജു. നിലവില്‍ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

Story first published: Friday, August 16, 2024, 14:19 [IST]
Other articles published on Aug 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+