For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

12 സിക്‌സ്, 118 ബോളില്‍ 148!! സാലിയും പുലിക്കുട്ടി തന്നെ; സഞ്ജു ഹാപ്പി, കൊച്ചി ടീമും

കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള ലേലത്തിനു ശേഷം സഞ്ജു സാംസണിന്റെ ചേട്ടന്‍ സാലി സാംസണും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. കാരണം സഞ്ജുവിനു പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്രിക്കറ്റ് പ്രേമികളെയും ആവേശത്തിലാക്കുകയായിരുന്നു. സാംസണ്‍ ബ്രദേഴ്‌സിനെ ഒരുമിച്ച് ഒരേ ടീമില്‍ കാണാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ കെസിഎല്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ സഞ്ജുവിനെയും കൊച്ചി ടീമിനെയും ഒരുപോലെ സന്തോഷിപ്പിച്ച് കൊണ്ട് കിടിലന്‍ സെഞ്ച്വറി നേടിയിരിക്കുകയയാണ് സാലി. കെസിഎല്ലിലും തന്റെ കിടിലന്‍ ഇന്നിങ്‌സുകള്‍ പ്രതീക്ഷിക്കാമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

SALY SAMSON

വെടിക്കെട്ടുമായി സാലി

ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഡിസിഎ) എ ഡിവിഷന്‍ ലീഗ് മല്‍സരത്തിലാണ് സാലി സാംസണിന്റെ കിടിലന്‍ സെഞ്ച്വറി നേട്ടം. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുമായുള്ള റെഡ് ബോള്‍ മല്‍സരത്തില്‍ അഗോര്‍ക്ക് ടീമിനു വേണ്ടിയാണ് സീനിയര്‍ സഞ്ജു കൊടുങ്കാറ്റായി മാറിയത്. 148 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു.

ഇതിനു വേണ്ടി സാലിക്കു നേരിടേണ്ടി വന്നത് 118 ബോളുകളുമാണ്. അനുജന്‍ സഞ്ജുവിനെപ്പോലെ സിക്‌സറുകള്‍ തന്റെയും വീക്ക്‌നെസാന്നെു അദ്ദേഹം ഈ മല്‍സരത്തില്‍ കാണിച്ചു തന്നു. ഫോറുകള്‍ സിക്സറുകളാണ് സാലി വാരിക്കൂട്ടിയത്. 12 സിക്‌സറുകള്‍ അദ്ദേഹം നേടിയപ്പോള്‍ ഫോറുകള്‍ ഒമ്പതെണ്ണമേ ഉണ്ടായിരുന്നുള്ളൂ.

ഇ മല്‍സരത്തില്‍ അഗോര്‍ക്ക് ടീം ഇന്നിങ്‌സിനും 324 റണ്‍സിനും ജയിക്കുകയും ചെയ്തു. സച്ചിന്‍ സുരേഷിന്റെ (197 ബോളില്‍ 334) ട്രിപ്പിള്‍ സെഞ്ച്വറിയും സാലിയുടെ സെഞ്ച്വറിയും ടീമിനെ അഞ്ചു വിക്കറ്റിനു 613 റണ്‍സെന്ന കൂറ്റന്‍ ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

കേരളത്തിലെ ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. നാലാം വിക്കറ്റില്‍ സാലിയും സച്ചിനും ചേര്‍ന്ന് 403 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

വലംകൈയന്‍ ബാറ്റററും ഓള്‍റൗണ്ടറുമാണ് സാലി. ലിസ്റ്റ് എ ക്രിക്കറ്റിലും കേരളത്തിന്റെ ജൂനിയര്‍ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിക്കുകയും ചെയ്തു. പ്രതിഭയുണ്ടായിട്ടും കേരളത്തിന്റെ സീനിയര്‍ ടീമിനായി കളിക്കാനുള്ള ഭാഗ്യം സാലിക്കുണ്ടായില്ല.

ലേലത്തില്‍ ചരിത്രം കുറിച്ച സഞ്ജു

തിരുവനന്തപുരത്തു കഴിഞ്ഞയാഴ്ച നടന്ന കേരളാ ക്രിക്കറ്റ് ലീഗ് ലേലത്തില്‍ റെക്കോര്‍ഡ് തുകയാണ് സഞ്ജു സാംസണിനു ലഭിച്ചത്. 26.8 ലക്ഷം രൂപയെന്ന കെസിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അദ്ദേഹത്തെ വാങ്ങിയത്.

അഞ്ചു ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെ അദ്ദേഹത്തിനു വലിയ ഡിമാന്റുണ്ടായതോടെ തുകയും കുത്തനെ ഉയര്‍ന്നു. സഞ്ജുവിനെ കിട്ടിയേ തീരൂവെന്ന വാശിയില്‍ ലേലത്തില്‍ കൊമ്പുകോര്‍ത്തത് കൊച്ചിയും തൃശൂര്‍ ടൈറ്റന്‍സുമായിരുന്നു. 26.60 ലക്ഷം രൂപ വരെ രാജസ്ഥാന്‍ റോയല്‍സ് നായകനു അവര്‍ ഓഫര്‍ ചെയ്തു.

പിന്നാലെ 26.80 ലക്ഷം രൂപ വിളിച്ച കൊച്ചി ടീം സഞ്ജുവിനെ റാഞ്ചുകയും ചെയ്തു. ലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാന്‍ പരമാവധി അനുവദിക്കപ്പെട്ട തുക 50 രക്ഷം രൂപയയായിരുന്നു. അതി്ല്‍ നിന്നാണ് 26.8 ലക്ഷവും സഞ്ജുവിനു പ്രതിഫമായി അവര്‍ നല്‍കിയത്. പുതിയ സീസണില്‍ കൊച്ചി ടീമിനെ അദ്ദേഹം തന്നെയാവും നയിക്കുകയെന്നും ഉറപ്പായിട്ടുണ്ട്.

SALY SAMSON SANJU SAMSON

കെസിഎല്ലിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സീസണില്‍ സഞ്ജു കളിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ കെസിഎല്ലില്‍ സഞ്ജു കളിക്കാന്‍ തീരുമാനിക്കുകയും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

എന്നാല്‍ സാലി സാംസണിനായി ലേലത്തില്‍ 75,000 രൂപ മാത്രമേ ലേലത്തില്‍ കൊച്ചി ടീമിനു മുടക്കേണ്ടി വന്നുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും റോയല്‍സിന്റെയും മുന്‍ ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫ് ഇത്തവണ സഞ്ജുവിന്റെ ടീമിലാണ്. 3.2 ലക്ഷം രൂപയാണ് അദ്ദേഹത്തിനായി അവര്‍ മുടക്കിയത്. വിനൂപ് മനോഹരനെയും അഖിന്‍ സത്താറിനെയും മൂന്നു ലക്ഷം രൂപയ്ക്കും അവര്‍ വാങ്ങി.

Story first published: Friday, July 11, 2025, 10:47 [IST]
Other articles published on Jul 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+