For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനും രോഹിത്തിനുമില്ല! ഈ വമ്പന്‍ റെക്കോഡുകള്‍ സഞ്ജുവിന് മാത്രം; മലയാളി പൊളിയല്ലേ

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏക മലയാളി താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ക്കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ്. 2015 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സഞ്ജു സാംസണ്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ സജീവമാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിലാണ് കൂടുതല്‍ അവസരം ലഭിക്കുന്നത്. ബംഗ്ലാദേശിനെതിരേ ടി20 സെഞ്ച്വറി നേടാനും സഞ്ജു സാംസണിന് സാധിച്ചു.

നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനത്ത് വലിയ പ്രതീക്ഷ നല്‍കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിച്ച് സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അദ്ദേഹം കളിക്കുന്നുണ്ട്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സജീവമല്ലെന്ന വിമര്‍ശനം പലര്‍ക്കുമുണ്ട്.

സഞ്ജുവിന്റെ സുഹൃത്തും മുന്‍ ഇന്ത്യന്‍ പേസറുമായിരുന്ന ശ്രീശാന്തടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജുവിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ചില റെക്കോഡുകളുണ്ട്. ഇതില്‍ മറ്റൊരു ഇന്ത്യക്കാരനും നേടാനാവാത്ത സഞ്ജു മാത്രം സ്വന്തമാക്കിയിട്ടുള്ള വമ്പന്‍ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗ ഇരട്ട സെഞ്ച്വറി

ഏകദിനത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. അധികം ഇന്ത്യക്കാര്‍ക്ക് സാധിക്കാത്ത ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 56.66 എന്ന മികച്ച ശരാശരി ഇന്ത്യക്കായി ഏകദിനത്തില്‍ നേടിയെടുക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് പ്രതീക്ഷിച്ച പോലെ അവസരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള സഞ്ജു ഇരട്ട സെഞ്ച്വറിയില്‍ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. 129 പന്തില്‍ 212 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ റെക്കോഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. പല വെടിക്കെട്ട് താരങ്ങളുണ്ടെങ്കിലും ഈ റെക്കോഡ് ഇപ്പോഴും സഞ്ജുവിന്റെ പേരിലാണുള്ളത്.

sanju samson

വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ റെക്കോഡ്

ലിസ്റ്റ് എ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സഞ്ജു സാംസണിന്റെ പേരിലാണ്. 212 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഈ റെക്കോഡ് മറികടക്കാന്‍ റിഷഭ് പന്ത് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍മാര്‍ക്കും സാധിച്ചിട്ടില്ല. ലിസ്റ്റ് എയിലെ റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍ 135 റണ്‍സാണ്. സഞ്ജു സാംസണിന്റെ ലിസ്റ്റ് എയിലെ വ്യക്തിഗത സ്‌കോര്‍ റെക്കോഡ് മറ്റ് വിക്കറ്റ് കീപ്പര്‍മാരേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതാണ്.

സഞ്ജു നിലയുറപ്പിച്ചാല്‍ അനായാസമായി റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. തുടര്‍ച്ചയായി സിക്‌സുകള്‍ പറത്താനും വലിയ സ്‌കോര്‍ നേടാനും കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. ഇത് മനസിലാക്കുന്ന പരിശീലകനാണ് ഗൗതം ഗംഭീര്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് വരുന്ന ഏകദിന പരമ്പരകളില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെ കരുതാം. എന്തായാലും സഞ്ജുവിന്റെ ഈ ഉയര്‍ന്ന സ്‌കോര്‍ റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ഒരു വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ല.

ഉയര്‍ന്ന കൂട്ടുകെട്ടിലും റെക്കോഡ്

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡും സഞ്ജുവിന്റെ പേരിലാണ്. കേരള ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബിയോടൊപ്പം ചേര്‍ന്ന് 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു സൃഷ്ടിച്ചത്. ഈ പ്രകടനമാണ് കൂട്ടുകെട്ടില്‍ റെക്കോഡായി തുടരുന്നത്. ഇതിനെ മറികടക്കാന്‍ ഇതുവരെ മറ്റൊരു കൂട്ടുകെട്ടിനും സാധിച്ചിട്ടില്ല. തകര്‍ക്കപ്പെടാന്‍ പ്രയാസമുള്ള ബാറ്റിങ് റെക്കോഡാണിതെന്ന് പറയാം. എന്തായാലും ഈ റെക്കോഡിലും സഞ്ജു എതിരാളികളില്ലാതെ തലപ്പത്ത് നില്‍ക്കുകയാണ്.

Story first published: Thursday, October 24, 2024, 6:39 [IST]
Other articles published on Oct 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+