Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ശരാശരി അന്ന് 20ല്‍ താഴെ!! റിഷഭിനെ ഒതുക്കുന്നത് മണ്ടത്തരം, ആഞ്ഞടിച്ച് മുന്‍ താരം

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ അടുത്തിടെയായി മാറ്റി നിര്‍ത്തുന്നതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സഞ്ജു സാംസണിനു വേണ്ടി റിഷഭിനെ ഒതുക്കുന്നതു ശരിയല്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്.

ബാക്കപ്പായി ധ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തിയപ്പോള്‍ റിഷഭ് പരിഗണിക്കപ്പെട്ടതുമില്ല. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര, ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. കെഎല്‍ രാഹുല്‍ സ്ഥാനമുറപ്പാക്കിയപ്പോള്‍ ബാക്കപ്പായി സഞ്ജു, റിഷഭ് എന്നിവരിലൊരാള്‍ക്കു മാത്രമേ അവസരം ലഭിക്കൂയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് റിഷഭിനെ പിന്തുണച്ചു ചോപ്ര രംഗത്തുവന്നത്.

SANJU SAMSON RISHABH PANT

റിഷഭിനു അവസരങ്ങള്‍ കുറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റിഷഭ് പന്ത്. ടൂര്‍ണമെന്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരുന്നു. പക്ഷെ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ താരം നിരാശപ്പെടുത്തി. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീം കളിച്ചത് 15 ടി20 മല്‍സരങ്ങളിലാണ്. പക്ഷെ ഇതില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ റിഷഭ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ.

ഭൂരിഭാഗം മല്‍സരങ്ങളിലും സഞ്ജു സാംസണാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്. അവസാനമായി കളിച്ചിട്ടുള്ള ഏഴു ടി20കളെടുത്താല്‍ എല്ലാത്തിലും അദ്ദേഹം തന്നെയായിരുന്നു വിക്കറ്റ് കീപ്പര്‍. ഇവയിലെല്ലം ഓപ്പണറായി ബാറ്റ് ചെയ്ത സഞ്ജു മൂന്നു സെഞ്ച്വറികളും അടിച്ചെടുത്തു. ഇതാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയും അദ്ദേഹത്തെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമാക്കി മാറ്റിയത്.

റിഷഭിനെ ഒതുക്കുന്നത് മണ്ടത്തരം

എക്‌സിലൂടെ ക്രിക്കറ്റ് ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് റിഷഭ് പന്തിനു പിന്തുണയുമായി ആകാശ് ചോപ്ര രംഗത്തു വന്നത്. സ്റ്റാറ്റസിന്റെ അടിസ്ഥാനത്തില്‍ സഞ്ജുവിനു പകരം ചാംപ്യന്‍സ് ട്രോഫിയിലെ ബാക്കപ്പ് കീപ്പറായി റിഷഭ് പന്ത് സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നായിരുന്നു അദ്ദേഹത്തോടു ഒരു ആരാധകന്റെ ചോദ്യം.

വെറും സ്റ്റാറ്റസ് മാത്രം നോക്കുകയാണെങ്കില്‍ ഓപ്പണറാവുന്നതിനു മുമ്പ് 20ല്‍ താഴെയായിരുന്നു സഞ്ജു സംസണിന്റെ ബാറ്റിങ് ശരാശരി. ഇതിനു പിന്നിലുള്ള ചിന്ത (ഓപ്പണിങിലേക്കുള്ള പ്രൊമോഷന്‍) പ്രതീക്ഷ നല്‍കുന്നതും മികച്ചതുമാണ്.

മുന്‍നിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. റിഷഭ് പന്ത് ഈ തലമുറയുടെ പ്രതിഭയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമായിരിക്കുമെന്നു തനിക്കു തോന്നുന്നുവെന്നാണ് ചോപ്ര ഇതിനു മറുപടി നല്‍കിയത്.

RISHABH PANT

റിഷഭിന്റെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ റിഷഭ് പന്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു. ഏകദിനത്തില്‍ 31 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ടി20യില്‍ റിഷഭിന്റെ പ്രകടനം ഇതിനേക്കാള്‍ മോശമാണ്. 76 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 23.25 ശരാശരിയില്‍ നേടാനായത് 1209 റണ്‍സ് മാത്രമാണ്. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ടി20യില്‍ റിഷഭിന്റെ പേരിലുള്ളൂ.

ടി20യില്‍ ഓപ്പണറായും താരം നേരത്തേ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവിടെയും ഫ്‌ളോപ്പായി. 26, 1, 27, 6, 11 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ശരാശരി 14.2 മാത്രമാണ്. ഏകദിനത്തില്‍ ഒരു കളിയില്‍ ഓപ്പണറായപ്പോള്‍ 18 റണ്‍സിനും റിഷഭ് പുറത്തായി.

Story first published: Monday, January 13, 2025, 12:48 [IST]
Other articles published on Jan 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+