പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ സല്‍ക്കാരം മൂന്ന് ദിവസമായി ആഘോഷ പൂര്‍വ്വം നടക്കുകയാണ്. ലോകത്തിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്ത അത്യാഡംഭ വിവാഹ സല്‍ക്കാരമാണ് ജാംനഗറില്‍ നടന്നത്. പ്രമുഖ വ്യവസായിയായ വീരന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റനിയൊണ് ആനന്ദ് വിവാഹം ചെയ്തത്. പ്രശസ്ത പോപ്പ് ഗായിക റഹാനയുടെ സംഗീത നിശ ഉള്‍പ്പെടെ 1300 കോടിയോളം രൂപ ചിലവിട്ടുള്ള ആഘോഷ പരിപാടിയാണ് വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതെന്നാണ് വിവരം.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ദീപിക് പദുക്കോണ്‍, പ്രിയങ്ക ചോപ്ര ഉള്‍പ്പെടെ ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാര്‍സും വിവാഹ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. വിരാട് കോലി ഭാര്യ അനുഷകയ്ക്കും രണ്ടാമത്തെ കുഞ്ഞിനുമൊപ്പമുള്ളതിനാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖര്‍ക്കും ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
എന്നാല്‍ ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ടുള്ള തിരക്ക് കാരണമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ കണ്ടിട്ടില്ല. കേരള ക്രിക്കറ്റില്‍ നിന്ന് ആര്‍ക്കെങ്കിലും വിവാഹത്തിന് ക്ഷണം ലഭിച്ചോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
കേരള ക്രിക്കറ്റില്‍ നിന്ന് ഏറ്റവും പ്രശസ്തിയുള്ള താരം സഞ്ജു സാംസണാണ്. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. അദ്ദേഹത്തിനെ എന്തുകൊണ്ടാണ് അംബാനിയുടെ മകളുടെ കല്യാണത്തിന് കാണാത്തതെന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്. സഞ്ജുവിന് ക്ഷണമില്ലായിരുന്നുവെന്നതാണ് വസ്തുത. കേരള ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് ആരേയും ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.

സഞ്ജു സാംസണ്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിലാണുള്ളത്. കേരളത്തിലാണ് നിലവില്‍ രാജസ്ഥാന്റെ ക്യാംപ് നടക്കുന്നത്. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ദേശീയ ടീമിന് പുറത്തുള്ള എല്ല താരങ്ങളും ഐപിഎല്ലിനായുള്ള മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഈ ടീമിന്റെ ഭാഗമായിരുന്ന പ്രമുഖര്‍ക്കെല്ലാം വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
കറെന്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കെല്ലാം വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. ചെറുപ്പം മുതല്‍ നിരവധി അസുഖങ്ങള്‍ വേട്ടയാടിയ താരമാണ് ആനന്ദ്. അമിത വണ്ണത്തിന്റെ പേരില്‍ നിരവധി പരിഹാസം കേട്ടിട്ടുള്ള ആനന്ദ് രാധികയുമായി പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്.
ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ താന്‍ ആഗ്രഹിച്ചയാളെത്തന്നെ വിവാഹം കഴിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നുമാണ് ആനന്ദ് പറഞ്ഞത്. മൃഗങ്ങളെ സ്‌നേഹിക്കുന്ന ആളാണ് രാധിക. എന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ എപ്പോഴും ശക്തമായി കൂടെനിന്നു. സഹോദരന്‍ ആകാശ് അംബാനി തനിക്ക് രാമനെപ്പോലെയാണെന്നും അംബാനി കുടുംബത്തില്‍ ജനിച്ചത് ഭാഗ്യമായി കരുതുന്നുവെന്നുമാണ് ആനന്ദ് പറഞ്ഞത്.
എന്തായാലും അംബാനിയുടെ ഇളയ മകന്റെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അത്യാഡംഭരമായ എല്ലാ ആഘോഷങ്ങളോടും കൂടിയാണ് അംബാനി കുടുബത്തിലെ ഇളമുറക്കാരന്റെ വിവാഹം കുടുംബം കൊണ്ടാടുന്നത്. വിവാഹ ചടങ്ങുകളും അത്യാഡംഭര പൂര്‍വ്വം നടത്തുമെന്നുറപ്പാണ്. ആനന്ദ് അംബാനി വിവാഹ സല്‍ക്കാരത്തില്‍ ധരിച്ചത് എട്ട് കോടിയുടെ വാച്ചാണ്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.